image

8 Oct 2026 2:38 PM IST

Stock Market Updates

ഓഹരി വിപണിയിൽ കനത്ത തകർച്ച; പിൻവലിഞ്ഞ് വിദേശ സ്ഥാപന നിക്ഷേപകർ

MyFin Desk

Illustration of stock market graph falling with Sensex and Nifty symbols.
X

വിപണിയിൽ വൻ തകർച്ചയുണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

Summary

ആർബിഐ ധനനയത്തിന് പിന്നാലെ വീണ്ടും ഓഹരി വിപണിയിൽ കനത്ത ഇടിവ്. നിക്ഷേപം പിൻവലിച്ച് വിദേശ സ്ഥാപന നിക്ഷേപകർ.


ഓഹരി വിപണിയിൽ കനത്ത തക‍ർച്ച. സെൻസെക്സ് 1,000 പോയിന്റോളം ഇടിഞ്ഞാണ് വ്യാപാരം. വിപണി മൂല്യത്തിൽ 9 ലക്ഷം കോടി രൂപയുടെ ഇടിവ്. സെൻസെക്സിലും നിഫ്റ്റിയിലും 1 ശതമാനത്തിലധികം ഇടിവുണ്ടായി. ആർബിഐയുടെ കർശനമായ നയങ്ങൾ വിപണിയെ പിന്നോട്ടടിച്ചു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ തുടരുന്ന ഓഹരി വിൽപ്പനയും കനത്ത തകർച്ചയ്ക്ക് കാരണമായി. ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിൽ കനത്ത തക‍ർച്ച.

ഉയർന്ന എണ്ണവിലയും ആഗോളതലത്തിലെ കർശനമായ പണനയ സാഹചര്യങ്ങളും പണപ്പെരുപ്പത്തിന് കാരണമായേക്കാമെന്ന വിലയിരുത്തലിനെത്തുടർന്നാണ് ആർബിഐയും ധനനയം ക‍ർശനമാക്കിയിരുന്നു. പലിശനിരക്ക് വർധനവ് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നെങ്കിലും, നയനിലപാടിലുണ്ടായ മാറ്റം വിപണിയെ ബാധിച്ചു. കൂടുതൽ പലിശനിരക്ക് വർധനവുകൾ ഉണ്ടാകാനുള്ള സാധ്യത ഓഹരികളുടെ മൂല്യനിർണ്ണയത്തിൽ സമ്മർദ്ദം ചെലുത്തും. സ്ഥിര വരുമാനം നൽകുന്ന നിക്ഷേപങ്ങളെ കൂടുതൽ ആകർഷകമാകാൻ ഇടയുള്ളത് നിക്ഷേപകരുടെ വികാരത്തെ ബാധിക്കും.

പണപ്പെരുപ്പം, ക്രൂഡ് ഓയിൽ വില, പണനയത്തിലെ നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകളാണ് വിപണിയെ പിന്നോട്ടടിക്കുന്നത്.

ക്രൂഡ് ഓയിൽ വില 104 ഡോളറിനടുത്ത്

എണ്ണവിലയിലെ വർധനവാണ് വിപണിക്ക് വലിയ വെല്ലുവിളിയായിരിക്കുന്നത്. അസംസ്കൃത എണ്ണ വില ബാരലിന് 3.94 ശതമാനം ഉയർന്ന് 104.15 ഡോളറിലെത്തി. ക്രൂഡ് ഓയിൽ ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന രാജ്യമായതിനാൽ, എണ്ണവിലയിലുണ്ടാകുന്ന കുത്തനെ വർധനവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. ഉയർന്ന എണ്ണവില പണപ്പെരുപ്പം വർധിപ്പിക്കാനും ഇറക്കുമതിച്ചെലവ് കൂട്ടാനും ഇടയാക്കും. ഇത് വീണ്ടും രൂപയുടെ മൂല്യത്തിൽ സമ്മർദ്ദം ചെലുത്തും.