3 March 2026 2:14 PM IST
Summary
ഹോളി ബുധനാഴ്ചയായിട്ടും ചൊവ്വാഴ്ച ഓഹരി വിപണി അടച്ചത് എന്തുകൊണ്ടാണ് സംശയവുമായി ട്രേഡർമാർ
രാജ്യവ്യാപകമായി ബുധനാഴ്ച ഹോളി അവധി ദിനം ആയിരിക്കെ ചൊവ്വാഴ്ച എന്തുകൊണ്ടാണ് ഓഹരി വ്യാപാരം എന്ന് ചർച്ച ചെയ്ത് സോഷ്യൽ മീഡിയ. എൻഎസ്ഇയും ബിഎസ്ഇയും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബുധനാഴ്ച തുറന്ന് പ്രവർത്തിക്കും. ഇക്വിറ്റി, ഡെറിവേറ്റീവുകൾ, സെക്യൂരിറ്റീസ് ലെൻഡിംഗ്, ബോറോയിംഗ് വിഭാഗങ്ങളിൽ ഒന്നും പ്രവർത്തനവും നടക്കില്ല.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ചൊവ്വാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ രാവിലെ അടക്കുമെങ്കിലും വൈകുന്നേരം അഞ്ചു മണി മുതൽ രാത്രി 11.55 വരെ വൈകുന്നേരം വീണ്ടും തുറക്കും. അതേസമയം നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് തുറന്ന് പ്രവർത്തിക്കില്ല.
ഹോളി ദിനത്തിൽ വ്യാപാരം
മാർച്ച് വൈകുന്നേരം പല ഉത്തരേന്ത്യൻ പ്രദേശങ്ങളിലും ഹോളിക ദഹാൻ ആചരിക്കുന്നുണ്ടെങ്കിലും നിരവധി സംസ്ഥാനങ്ങളിൽ മാർച്ച് 4 നാണ് ഹോളി ആഘോഷങ്ങൾ. ചൊവ്വാഴ്ച എന്തായിരിക്കും ഓഹരി വിപണി അടച്ചിട്ടിരിക്കുന്നത് എന്ന ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. യഥാർഥ ഹോളി ദിനത്തിൽ വ്യാപാരം നടക്കും എന്ന വൈരുധ്യവുമുണ്ട്.
ഉത്സവം അല്ലാത്ത ദിവസം ഉത്സവത്തിൻ്റെ പേരും പറഞ്ഞുള്ള അവധി എന്തിനാണെന്ന് ഒരു വിഭാഗം ചോദിക്കുന്നു. കഴിഞ്ഞ വർഷം ദീപാവലി വേളയിലും ഇങ്ങനെ വിപണി അടച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന ട്രേഡർമാരിൽ പലരും എക്സിലൂടെ പോസ്റ്റുകളുമായി രംഗത്തുണ്ട്. മാർച്ച് 4 ന് വ്യാപാരം ബഹിഷ്കരിക്കണമെന്നും യഥാർഥ അവധി ദിനങ്ങളിൽ ഇതാണ് ചെയ്യേണ്ടതെന്നും പറയുന്നവരുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
