1 April 2026 10:20 AM IST
ഏപ്രിലില്‍ ഓഹരി വിപണിക്ക് അവധി ദിനങ്ങള്‍ വരുന്നു; തുടർച്ചയായ 3 ദിവസം ട്രേഡിംഗ് ഉണ്ടാകില്ല; ലിസ്റ്റ് ഇതാ!
MyFin Desk
nse-bse-holiday-calendar-april-2026.jpg
Summary
ദുഃഖവെള്ളിയും അംബേദ്കർ ജയന്തിയും പ്രമാണിച്ച് എൻ.എസ്.ഇ (NSE), ബി.എസ്.ഇ (BSE) വിപണികൾക്ക് അവധി; ലോങ്ങ് വീക്കെൻഡ് വരുന്നു.
ഏപ്രിലിലെ നിങ്ങളുടെ ട്രേഡിംഗ് പ്ലാനുകള്‍ തയ്യാറാക്കുന്നതിന് മുന്‍പ് ഇതൊന്ന് കേള്‍ക്കൂ! ഈ മാസം ഇന്ത്യന്‍ ഓഹരി വിപണിക്ക് രണ്ട് പ്രധാന അവധി ദിനങ്ങളാണ് വരുന്നത്. വെറുമൊരു അവധി മാത്രമല്ല, ഇതില്‍ ഒരു ലോങ്ങ് വീക്കെന്‍ഡും ഉള്‍പ്പെടുന്നുണ്ട്. എന്‍.എസ്.ഇ-യുടെഒഫീഷ്യല്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ മാസത്തില്‍ താഴെ പറയുന്ന ദിവസങ്ങളില്‍ ബി.എസ്.ഇ-യും എന്‍.എസ്.ഇ-യും പ്രവര്‍ത്തിക്കില്ല
ഏപ്രില്‍ 3, വെള്ളി: ദുഃഖവെള്ളി പ്രമാണിച്ച് വിപണിക്ക് അവധിയായിരിക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തുടര്‍ച്ചയായി വരുന്നതിനാല്‍ ട്രേഡര്‍മാര്‍ക്ക് ഇതൊരു ലോങ്ങ് വീക്കെന്‍ഡാണ്. അമേരിക്കന്‍ വിപണി ഉള്‍പ്പെടെയുള്ള ആഗോള വിപണികളും അന്ന് അടഞ്ഞു കിടക്കും. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലും അന്ന് ട്രേഡിംഗ് ഉണ്ടായിരിക്കില്ല.
ഏപ്രില്‍ 14, ചൊവ്വ: ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി പ്രമാണിച്ച് വിപണിക്ക് അവധിയായിരിക്കും. എന്നാല്‍ കമ്മോഡിറ്റി മാര്‍ക്കറ്റ് വൈകുന്നേരം 5 മണി മുതല്‍ 11 മണി വരെ പ്രവര്‍ത്തിക്കുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ മാര്‍ച്ച് 31-ന് മഹാവീര്‍ ജയന്തി പ്രമാണിച്ച് വിപണിക്ക് അവധിയായിരുന്നു. തുടര്‍ന്ന് വരുന്ന മാസങ്ങളിലും വിപണിക്ക് പ്രധാന അവധി ദിനങ്ങളുണ്ട്:മെയ് ഒന്നിന് മഹാരാഷ്ട്ര ദിനവും , ബക്രീദും (മെയ് 28) അവധിയാണ്. ജൂണ്‍ 26-ന് മുഹറം പ്രമാണിച്ച് ട്രേഡിംഗ് ഉണ്ടാവില്ല. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ അവധി ദിനങ്ങള്‍ ഇല്ലെങ്കിലും സെപ്റ്റംബര്‍ 14-ന് ഗണേഷ് ചതുര്‍ത്ഥിക്ക് വിപണി അടഞ്ഞു കിടക്കും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ രണ്ട് വീതം അവധികളും, വര്‍ഷത്തെ അവസാന അവധി ഡിസംബര്‍ 25-ന് ക്രിസ്മസിനുമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
