image

29 Oct 2025 9:17 AM IST

Stock Market Updates

എൻവിഡിയയുടെ കുതിപ്പിൽ വിപണിക്ക് ബുള്ളിഷ് തുടക്കം; ഹാപ്പിയസ്റ്റ് മൈൻഡ്‌സ് ശ്രദ്ധ നേടും; ഫെഡ് തീരുമാനം നിർണായകം

MyFin Desk

Stock market pre opening analysis
X

Stock market pre opening analysis 

Summary

യുഎസ് ഫെഡ് റിസർവ് യോഗം വിപണിക്ക് നിർണായകമാകും. ബുള്ളിഷ് ട്രെൻഡ് തുടരുമോ? സാങ്കേതിക വിശകലനം


ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ പോസിറ്റീവായ ഒരു തുടക്കമാണ് ഗിഫ്റ്റി നിഫ്റ്റി സൂചിപ്പിക്കുന്നത്. ഗിഫ്റ്റ് നിഫ്റ്റി 230 പോയിൻ്റ് ഉയർന്ന് 26,145 എന്ന ലെവലിൽ വ്യാപാരം ചെയ്യുന്നു. ആഗോളതലത്തിൽ എൻവിഡിയ ഓഹരികൾ മുന്നേറുന്നു. യുഎസ് ഊർജ വകുപ്പിനായി എഐ സൂപ്പർ കമ്പ്യൂട്ടറുകൾ നിർമ്മിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ നേട്ടങ്ങളാണ് ഇതിന് കാരണം.

യുഎസ് വിപണിയിലെ മൂന്ന് പ്രധാന സൂചികകളും റെക്കോർഡ് നിലവാരത്തിൽ ക്ലോസ് ചെയ്തു.ഏഷ്യൻ വിപണികളും നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. ജപ്പാനിലെ നിക്കി 225 ആണ് മുന്നിൽ.ഇന്ന് പ്രതീക്ഷിക്കുന്ന യുഎസ്. ഫെഡറൽ റിസർവിൻ്റെ നിരക്ക് വർധന സംബന്ധിച്ച തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകർ. 25 ബേസിസ് പോയിൻ്റ് (bps) നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള പ്രതീക്ഷ.

ഇന്നലെ സൂചികകൾ അസ്ഥിരതയ്ക്കിടയിലും നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 150 പോയിൻ്റ് താഴ്ന്ന് 84,628 എന്ന ലെവലിലും, നിഫ്റ്റി 30 പോയിൻ്റ് താഴ്ന്ന് 25,936 എന്ന ലെവലിലും എത്തി. ലോഹ, ബാങ്കിംഗ് മേഖലകളിലൊഴികെ എല്ലാ മേഖലകളിലും വിൽപന സമ്മർദ്ദം പ്രകടമായിരുന്നു.

ടെക്നിക്കൽ വിശകലനം



നിഫ്റ്റി ഫ്യൂച്ചേഴ്‌സ് നിലവിൽ കപ്പ്-ആൻഡ്-ഹാൻഡിൽ ഫോർമേഷൻ സൂചിപ്പിക്കുന്നു. 26,000 ലെവലിന് മുകളിൽ നിലനിൽക്കാനായാൽ ബുൾറൺ പ്രതീക്ഷിക്കാം. 25,850 എന്നതാണ് ഹ്രസ്വകാല സപ്പോർട്ട് ലെവൽ.

26,050–26,100 എന്നതാണ് റെസിസ്റ്റൻസ് ലെവൽ

അടുത്ത ലക്ഷ്യം- 26,100 എന്ന ലെവലിന് മുകളിലാണ് (26,250–26,350)

സപ്പോർട്ട് ലെവൽ:( 25,850, 25,700 ലെവൽ)

ആർഎസ്ഐ പോലുള്ള മൊമൻ്റം സൂചകങ്ങൾ ബുള്ളിഷ് മേഖലയിൽ തുടരുന്നത് വാങ്ങൽ താൽപ്പര്യം നിലനിർത്തുന്നു.

ബാങ്ക് നിഫ്റ്റി



ബാങ്ക് നിഫ്റ്റി 58,200 ന് അടുത്താണ് വ്യാപാരം ചെയ്യുന്നത്, എന്നാൽ 58,500 ന് അടുത്ത് ഒരു ഹ്രസ്വകാല ഡബിൾ-ടോപ്പ് പാറ്റേൺ രൂപപ്പെടുന്നത് പ്രതിരോധം സൃഷ്ടിക്കുന്നു. 58,500–58,600 എന്ന ലെവലിന് മുകളിലുള്ള ഒരു ബ്രേക്ക്ഔട്ട് സൂചികയെ 59,200–59,500 എന്ന ലെവലിലേക്ക് ഉയർത്താം.

57,800 ലെവലിന് താഴെയുള്ള ഇടിവ് 57,200 എന്ന ലെവലിലേക്ക് നീങ്ങാൻ കാരണമായേക്കാം.വ്യക്തമായ ഒരു മുന്നേറ്റം ഉണ്ടാകുന്നത് വരെ സൂചിക ന്യൂട്രൽ - നേരിയ ബുള്ളിഷ് ട്രെൻഡിൽ തുടരും.

വാച്ച് ലിസ്റ്റിൽ ഹാപ്പിയസ്റ്റ് മൈൻഡ്‌സ് ടെക്‌നോളജീസ് ഓഹരി

ഐടി സ്ഥാപനമായ ഹാപ്പിയസ്റ്റ് മൈൻഡ്‌സ് ടെക്‌നോളജീസ് രണ്ടാം പാദത്തിൽ ൯ ശതമാനം വാർഷിക വർധനവോടെ 54 കോടി രൂപ അറ്റാദായം നേടി. വരുമാനം 10 ശതമാനം വർധിച്ച് 573 കോടി രൂപയിലെത്തി.ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സേവനങ്ങളിലെ ശക്തമായ വളർച്ചയും പുതിയ കരാറുകളും ഓഹരിക്ക് പോസിറ്റീവ് നേട്ടം നൽകിയേക്കും. ഇന്ന് ഐടിഓഹരികളിൽ പൊതുവെ വാങ്ങൽ താൽപ്പര്യം ഉണ്ടാകാൻ ഇതും കാരണമാകാം.

വിപണി വിശകലനം

വിപണി ഇന്ന് പോസിറ്റീവായി വ്യാപാരം തുടങ്ങുമെന്നാണ് സൂചന. ആഗോള വിപണിയിലെ ഉണർവ് നേട്ടമാകും. എന്നാൽ, യുഎസ്. ഫെഡ് നിരക്ക് തീരുമാനം വരാനിരിക്കുന്നതിനാൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.നിഫ്റ്റിക്ക് 26,100 എന്ന ലെവൽ നിലനിർത്താനായാൽ വലിയ മുന്നേറ്റമുണ്ടാകും. ട്രേഡർമാർ ബാങ്ക് നിഫ്റ്റിയിലെ 58,500 ലെവലിലെ റെസിസ്റ്റൻസും നിഫ്റ്റിയിലെ 26,100 ലെ ബ്രേക്ക്ഔട്ട് ലെവലും നിരീക്ഷിക്കണം


(Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ കൃത്യമായ പഠനത്തോടെ വേണം ഓഹരി നിക്ഷേപം നടത്താൻ.)