image

10 March 2026 11:47 AM IST

Stock Market Updates

ട്രംപിന്റെ ഒറ്റ പ്രസ്താവന; ഇന്ത്യ വിക്സ് സൂചിക താഴേക്ക്; നിഫ്റ്റിയില്‍ ഇനി എന്ത്?

MyFin Desk

Bullish trend in Indian stock market, Nifty and Sensex green candles with India VIX graph falling.
X

യുഎസ്-ഇറാൻ സംഘർഷം ലഘൂകരിക്കപ്പെടുമെന്ന വാർത്തകൾക്ക് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ ഉണ്ടായ മുന്നേറ്റം.

Summary

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നെന്ന ട്രംപിന്റെ പ്രസ്താവനയും ക്രൂഡ് ഓയിൽ വിലയിടിവും വിപണിക്ക് കരുത്തായി. നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന നിലവാരങ്ങൾ അറിയാം


ഓഹരി വിപണിയിലെ പേടി കുറയുന്നു! മാസങ്ങളായി വിപണിയെ പിടിച്ചുലച്ച യുഎസ്-ഇറാന്‍ യുദ്ധഭീതിക്ക് അറുതിയാകുന്നു എന്ന സൂചനകള്‍ പുറത്തുവന്നതോടെ ഇന്‍ഡ്യ വിക്‌സ് 15 ശതമാനത്തിലധികം ഇടിഞ്ഞു. പക്ഷേ, ആഘോഷിക്കാന്‍ വരട്ടെ.കഴിഞ്ഞ ഒരു മാസത്തിനിടെ വിപണിയിലെ ചാഞ്ചാട്ടം ഇപ്പോഴും 74 ശതമാനം ഉയര്‍ന്ന നിലയിലാണ്. നിക്ഷേപകര്‍ കാത്തിരുന്ന ആ വലിയ മാറ്റം വിപണിയില്‍ തുടങ്ങിയോ?തിങ്കളാഴ്ചത്തെ വമ്പന്‍ തകര്‍ച്ചയ്ക്ക് ശേഷം ചൊവ്വാഴ്ച ഇന്ത്യന്‍ വിപണി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ 10 ശതമാനം ഇടിവാണ് വിപണിക്ക് കരുത്തായത്.

ട്രംപിന്റെ പ്രസ്താവന

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ ആഗോള വിപണിക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. യുദ്ധം ഏകദേശം അവസാനിച്ചിരിക്കുന്നു എന്ന ട്രംപിന്റെ പ്രസ്താവന ക്രൂഡ് ഓയില്‍ വിതരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ അകറ്റി. ഇതിന് പിന്നാലെ സെന്‍സെക്‌സ് 800 പോയിന്റും നിഫ്റ്റി 250 പോയിന്റും നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.വിപണിയുടെ ഭയ സൂചിക എന്നറിയപ്പെടുന്ന ഇന്ത്യ വിക്‌സ്19.79 നിലവാരത്തിലേക്ക് താഴ്ന്നത് പോസിറ്റീവ് സൂചനയാണ്. എങ്കിലും കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റി 50 ഇന്‍ഡക്‌സ് 7.11 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു എന്നത് നാം മറക്കരുത്. വിദേശ വിപണികളായ ജപ്പാനിലെ നിക്കി 3.6 ശതമാനവും സൗത്ത് കൊറിയയിലെ കോസ്പി 6.4 ശതമാനവും കുതിച്ചുയര്‍ന്നത് ആഗോളതലത്തില്‍ റിസ്‌ക് കുറയുന്നതിന്റെ തെളിവാണ്.

വിദഗ്ധര്‍ പറയുന്നത്!

ഇനി നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട പ്രധാന നിലവാരങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത്തിന്റെ വിശകലന പ്രകാരം, നിഫ്റ്റി 24,000-ത്തിന് മുകളില്‍ ക്ലോസ് ചെയ്തത് ശുഭപ്രതീക്ഷ നല്‍കുന്നു. വിപണി 24,300 - 24,370 നിലവാരത്തിന് മുകളിലേക്ക് ഉയര്‍ന്നാല്‍ ഉടന്‍ തന്നെ 25,000 എന്ന മാന്ത്രിക സംഖ്യയിലേക്ക് നിഫ്റ്റി എത്തിയേക്കാം.അതേസമയം, കോട്ടക് സെക്യൂരിറ്റീസിലെ ശ്രീകാന്ത് ചൗഹാന്‍ നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധേയമാണ്. ഡേ ട്രേഡര്‍മാരെ സംബന്ധിച്ച് 23,900 മുതല്‍ 24,000 വരെയുള്ള മേഖല ശക്തമായ സപ്പോര്‍ട്ട് സോണാണ്. എന്നാല്‍ നിഫ്റ്റി 23,900-ന് താഴേക്ക് പോയാല്‍ വിപണിയില്‍ വീണ്ടും വില്‍പ്പന സമ്മര്‍ദ്ദം ശക്തമാകുകയും സൂചിക 23,500 നിലവാരത്തിലേക്ക് താഴുകയും ചെയ്‌തേക്കാം. അതിനാല്‍ 24,200 - 24,300 ലെവലുകളില്‍ എത്തുമ്പോള്‍ ദുര്‍ബലമായ ലോങ്ങ് പൊസിഷനുകള്‍ കുറയ്ക്കുന്നതാണ് ബുദ്ധിപരമായ തന്ത്രമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.യുദ്ധഭീതി അകലുന്നത് വിപണിക്ക് ജീവന്‍ നല്‍കുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുത്. ഹോര്‍മുസ് കടലിടുക്കിലെ എണ്ണനീക്കം തടസ്സപ്പെട്ടാല്‍ സ്ഥിതിഗതികള്‍ മാറിമറിയാം.