16 Dec 2025 10:02 AM IST
Stock Market Technical Analysis : വിപണിയിൽ റേഞ്ച് ബൗണ്ട് കൺസോളിഡേഷൻ; ഇന്ന് എന്തൊക്കെ?
MyFin Desk
Summary
വിപണിയിലെ പ്രധാന നീക്കങ്ങൾ എങ്ങനെ? സാങ്കേതിക വിശകലനം
ദുർബലമായ ആഗോള സൂചനകൾ വിദേശ നിക്ഷേപകരുടെ തുടർച്ചയായ പിൻവാങ്ങൽ, റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ എന്നിവ മൂലം ഓഹരി വിപണിയിൽ സമ്മർദം. ഡിസംബർ 1 ന് റെക്കോർഡ് ഉയരം കൈവരിച്ചതിന് ശേഷം കഴിഞ്ഞ രണ്ടാഴ്ചയായി വിപണി കണ്സോളിഡേഷനിൽ ആണ് . ശക്തമായ ആഭ്യന്തര മുന്നേറ്റത്തിൻ്റെ അഭാവവും ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി സംബന്ധിച്ച അനിശ്ചിതത്വവുമാണ് ട്രേഡ് നിയന്ത്രിക്കുന്നത്. തുടർച്ചയായ ഏഴാം സെഷനിലും വിദേശ സ്ഥാപന നിക്ഷേപകർ വിൽപ്പന തുടരുന്നത് നേട്ടം പരിമിതപ്പെടുത്തിയേക്കാം.
വാൾസ്ട്രീറ്റ് നേരിയ തോതിൽ താഴ്ന്നാണ് ക്ലോസ് ചെയ്തത്. കയറ്റുമതിയുമായി ബന്ധപ്പെട്ട മേഖലകളിലും പലിശ നിരക്കുമായി ബന്ധപ്പെട്ട മേഖലകളിലും ഇന്ന് സമ്മർദ്ദം ഉണ്ടായേക്കാം. ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കും.
നിഫ്റ്റി 50 – സാങ്കേതിക അവലോകനം
ഡെയ്‌ലി ചാർട്ടിൽ നിഫ്റ്റി ഒരു റൈസിങ് ചാനലിനുള്ളിൽ ട്രേഡ് ചെയ്യുകയാണ്, പക്ഷേ അപ്പർ ബാൻഡിന് സമീപം ഷോർട്ട് ടേം കൺസോളിഡേഷന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. 26,200 സോണിന് മുകളിൽ നിലനിൽക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, സൂചിക മിഡ്-ചാനൽ ഏരിയയിലേക്ക് താഴേക്ക് വന്നിരിക്കുന്നു. 25,780–25,750 ലെവലിന് സമീപമാണ് ഇനി ഉടനടിയുള്ള സപ്പോർട്ട്. 25,545 ലെവൽ പ്രധാന ഷോർട്ട് ടേം ബേസായി തുടരുന്നു. നിഫ്റ്റി ഈ സപ്പോർട്ട് സോണിന് മുകളിൽ നിലനിൽക്കുന്നിടത്തോളം കാലം, ട്രെൻഡ് പോസിറ്റീവായി തുടരും. പുതിയ മുന്നേറ്റത്തിന് 26,050–26,200 ന് മുകളൽ നിർണ്ണായക ബ്രേക്കൗട്ട് ആവശ്യമാണ്. അല്ലെങ്കിൽ റേഞ്ച്-ബൗണ്ട് രീതി നിലനിന്നേക്കാം.
ബാങ്ക് നിഫ്റ്റി ചലനം എങ്ങനെ?
ശക്തമായ മുന്നേറ്റത്തിന് ശേഷം ബാങ്ക് നിഫ്റ്റി കണ്സോളിഡേഷൻ ആണ്. നിലവിൽ ചാനൽ റെസിസ്റ്റൻസ് ലെവലിന് സമീപം ഒരു പരിധിക്കുള്ളിലാണ് നീങ്ങുന്നത്. 58,700–58,800 എന്ന നിർണ്ണായക സപ്പോർട്ട് ലെവലിന് മുകളിൽ സൂചിക നിലനിൽക്കുന്നു. 59,500–59,600 ലെവലിമുകളിലുള്ള സ്ഥിരമായ നീക്കം പുതിയ ബ്രേക്ക്ഔട്ടിന് കാരണമാകും. എന്നാലും, കൺസോളിഡേഷൻ സോണിന് മുകളിൽ നിന്ന് താഴേക്കു വന്നാൽ പ്രോഫിറ്റ് ബുക്കിങ് പ്രതീക്ഷിക്കാം. താഴേക്കുള്ള സപ്പോർട്ട് 57,470 ലെവലിന് അടുത്താണ്. ബുള്ളിഷ് ഘടന നിലനിർത്താൻ ശ്രദ്ധിക്കേണ്ട ഒരു പ്രധാന തലമാണ് ഇത്.
ശ്രദ്ധിക്കേണ്ടത് എന്താണ്?
വിപണി ജാഗ്രതയോടെയുള്ള കൺസോളിഡേഷൻ ഫേസ് തുടരുമെന്ന് പ്രതീക്ഷിക്കാം. ആഗോള സൂചനകൾ, രൂപയുടെ ചലനം, വിദേശ സ്ഥാപന നിക്ഷേപകരുടെ നീക്കങ്ങൾ എന്നിവയാണ് ഇന്നത്തെ ഇൻട്രാഡേയുടെ ദിശ നിർണ്ണയിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
