image

9 March 2026 12:01 PM IST

Stock Market Updates

ദലാൽ സ്ട്രീറ്റിൽ തകർപ്പൻ വീഴ്ച; നിഫ്റ്റി 11 മാസത്തെ താഴ്ന്ന നിലയിൽ! ചിറകൊടിഞ്ഞ് ഇൻഡിഗോ

MyFin Desk

black tuesday in the stock market, losses exceed rs 6 lakh crore
X

Summary

11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് നിഫ്റ്റി, സെൻസെക്സും തർന്നടിഞ്ഞു. ചിറകൊടിഞ്ഞ് ഈ ഓഹരികൾ


ഇന്നത്തെ രാവിലെ വ്യാപാരത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ വിൽപന സമ്മർദ്ദമാണ് പ്രകടമായത്. സെൻസെക്സ് 2,200 പോയിന്റിലധികം ഇടിഞ്ഞപ്പോൾ, നിഫ്റ്റി 50 സൂചിക 23,800 എന്ന നിലവാരത്തിന് താഴേക്ക് പതിച്ചു. കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്.

രാവിലത്തെ വ്യാപാരത്തിനിടയിൽ സെൻസെക്സ് ഏകദേശം 2,300 പോയിന്റ് ഇടിഞ്ഞ് 76,600 നിലവാരത്തിനടുത്തെത്തി. നിഫ്റ്റി 50: ഏതാണ്ട് 700 പോയിന്റ് നഷ്ടത്തിൽ 23,750 നിലവാരത്തിൽ വ്യാപാരം തുടരുന്നു.

ജനുവരിയിലെ ഉയർന്ന നിലവാരത്തിൽ നിന്നും വിപണി 10 ശതമാനത്തിലധികം ഇടിഞ്ഞ് ഒരു 'ടെക്നിക്കൽ കറക്ഷൻ' മേഖലയിലേക്ക് പ്രവേശിച്ചു. ഇതിലൂടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തിൽ ഏകദേശം12–15 ലക്ഷം കോടി രൂപയുടെ വൻ ഇടിവാണുണ്ടായത്.

വിപണിയിലെ ആശങ്കയെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്സ് സൂചിക 21% കുതിച്ചുയർന്ന് 24 എന്ന നിലവാരത്തിലെത്തി. ഇത് വിപണിയിലെ കടുത്ത അനിശ്ചിതത്വത്തെയാണ് കാണിക്കുന്നത്. ഇതോടൊപ്പം, ക്രൂഡ് ഓയിൽ വില വർദ്ധിച്ചതും ഡോളർ കരുത്താർജ്ജിച്ചതും കാരണം ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലെത്തി 92. 34 എന്ന നിലയിലാണ് മൂല്യം (52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നില)

വിപണി കൂപ്പുകുത്താനുള്ള പ്രധാന കാരണങ്ങൾ

ക്രൂഡ് ഓയിൽ കുതിപ്പ്: ഇറാൻ–ഇസ്രായേൽ–യുഎസ് സംഘർഷത്തെത്തുടർന്ന് വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ കാരണം ബ്രെന്റ് ക്രൂഡ് വില ബാരലിന് $116–$119 ഡോളറിലേക്ക് കുതിച്ചുയർന്നു. ഇത് ഇന്ത്യയുടെ പണപ്പെരുപ്പത്തെയും ധനസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുമെന്ന ഭീതിയുണ്ടാക്കി.

ആഗോളതലത്തിൽ റിസ്ക് വർദ്ധിച്ചതോടെ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നത് തുടരുന്നു.

ഏഷ്യൻ വിപണികളായ ജപ്പാനിലെ നിക്കി (Nikkei 225), ദക്ഷിണ കൊറിയയിലെ കോസ്പി (KOSPI) എന്നിവയിലുണ്ടായ വലിയ തകർച്ചയും ഇന്ത്യൻ വിപണിയെ തളർത്തി.

നിഫ്റ്റി തിരിച്ചുകയറ്റം എപ്പോൾ?

രാവിലെ വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 50 സൂചിക ഏകദേശം 3% (750 പോയിന്റിലധികം) ഇടിഞ്ഞ് 23,700 നിലവാരത്തിലേക്ക് പതിച്ചു. സാങ്കേതികമായി പറഞ്ഞാൽ, വിപണി ഇപ്പോൾ ഒരു 'ബിയർ ട്രെൻഡിലാണ്.

സാങ്കേതിക വിശകലനം



ഇന്ന് വിപണി വലിയൊരു 'ഗ്യാപ്പ്-ഡൗൺ' (Gap-down) ഓപ്പണിംഗിലൂടെ 24,409 – 24,141 എന്ന മേഖലയിൽ ഒരു വലിയ പ്രതിരോധം (Resistance) സൃഷ്ടിച്ചിരിക്കുകയാണ്. ഈ ഗ്യാപ്പ് നികത്തുന്നത് വരെ വിപണിയിൽ ഓരോ ഉയർച്ചയിലും വിൽപന സമ്മർദ്ദം (Sell on Rise) തുടരും. 23,760 നിലവാരം ഇപ്പോൾ വിപണിയെ താങ്ങിനിർത്തുന്നു. എന്നാൽ യുദ്ധവാർത്തകൾ പ്രതികൂലമായാൽ ഈ സപ്പോർട്ടും തകർന്ന് നിഫ്റ്റി കൂടുതൽ താഴേക്ക് പോകാൻ സാധ്യതയുണ്ട്.നിഫ്റ്റി വീണ്ടും ശക്തിയാർജ്ജിക്കണമെങ്കിൽ 24,409-ന് മുകളിൽ സുസ്ഥിരമായി വ്യാപാരം നടത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ 24,900 – 25,000 നിലവാരത്തിലേക്കുള്ള ഒരു മുന്നേറ്റം പ്രതീക്ഷിക്കാനാകൂ.

നിഫ്റ്റി പൊതുമേഖലാ ബാങ്ക് ഇൻഡക്സ് 5% ഇടിഞ്ഞു!

പശ്ചിമേഷ്യൻ യുദ്ധഭീതിയും ക്രൂഡ് ഓയിൽ വിലക്കയറ്റവും ഇന്ത്യൻ വിപണിയുടെ എല്ലാ മേഖലകളെയും ഒരുപോലെ തളർത്തിയിരിക്കുകയാണ്. വിപണിയിലെ 'റിസ്ക്-ഓഫ്' (Risk-off) മനോഭാവം കാരണം നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്ന കാഴ്ചയാണ് ഇന്ന് ദൃശ്യമാകുന്നത്.

സെക്ടറുകളുടെ പ്രകടനം

ഇന്ന് വിപണിയിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് ബാങ്കിംഗ് മേഖലയ്ക്കാണ്.

ഇന്നത്തെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് പൊതുമേഖലാ ബാങ്കുകളാണ്. പ്രമുഖ സ്വകാര്യ-പൊതുമേഖലാ ബാങ്കുകളുടെ തകർച്ചയെത്തുടർന്ന് ബാങ്ക് നിഫ്റ്റി 4 ശതമാനത്തിലധികം താഴേക്ക് പതിച്ചു.

മറ്റ് മേഖലകൾ: ഓട്ടോ, മെറ്റൽസ്, റിയൽറ്റി സെക്ടറുകളിലും കനത്ത വിൽപന സമ്മർദ്ദം പ്രകടമായി.

മിഡ്ക്യാപ് & സ്മോൾക്യാപ്: പ്രധാന സൂചികകൾക്കൊപ്പം തന്നെ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും 3% വീതം ഇടിഞ്ഞു. ഇത് വിപണിയിലെ പൊതുവായ തളർച്ചയെ സൂചിപ്പിക്കുന്നു.

കരുത്ത് കാട്ടുന്ന ഓഹരികൾ

ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട് ശ്രീറീം ഫിനാൻസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , മാരുതി സുസുക്കി എന്നീ ഓഹരികൾ. ഏഷ്യൻ പെയിന്റ്സ്, ഇൻഡിഗോ , ഓഹരികളിലും വലിയ ഇടിവ്.

വിപണി മൊത്തത്തിൽ തകർന്നു വീഴുമ്പോഴും റിലയൻസ് ഇൻഡസ്ട്രീസ്, കോൾ ഇന്ത്യ എന്നീ ഓഹരികൾ മറ്റ് ഓഹരികളെ അപേക്ഷിച്ച് പ്രതിരോധം പ്രകടിപ്പിക്കുന്നുണ്ട്.

ഇൻഡിഗോ : യുദ്ധത്തിൽ ചിറകൊടിഞ്ഞ് ഏവിയേഷൻ

ക്രൂഡ് ഓയിൽ വില ബാരലിന് 116 ഡോളർ കടന്നതോടെ വിമാന ഇന്ധന ചിലവ് വർദ്ധിക്കുമെന്ന ആശങ്കയിൽ ഇൻഡിഗോയുടെ ഓഹരികൾ 8% ഇടിഞ്ഞു.ഇത്ര വലിയ തകർച്ചയ്ക്കിടയിലും പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് ഇൻഡിഗോ ഓഹരികളെ "ബൈ" റേറ്റിംഗിലേക്ക് ഉയർത്തിയിട്ടുണ്ട്. ഹ്രസ്വകാലത്തെ എണ്ണവില വർദ്ധനവിനേക്കാൾ, മറ്റ് എയർലൈനുകൾ നേരിടുന്ന വലിയ നഷ്ടങ്ങൾ ഇൻഡിഗോയ്ക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ.