image

7 May 2025 4:12 PM IST

Stock Market Updates

ഓപ്പറേഷന്‍ സിന്ദൂറില്‍ തകരാതെ ഇന്ത്യന്‍ വിപണി; സെന്‍സെക്‌സ് 100 പോയിന്റ് ഉയർന്നു

MyFin Desk

ഓപ്പറേഷന്‍ സിന്ദൂറില്‍ തകരാതെ ഇന്ത്യന്‍ വിപണി; സെന്‍സെക്‌സ് 100 പോയിന്റ് ഉയർന്നു
X

ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 106 പോയിന്റ് അഥവാ 0.13 ശതമാനം ഉയർന്ന് 80,746.78 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 35 പോയിന്റ് അഥവാ 0.14 ശതമാനം ഉയർന്ന് 24,414.40 ൽ ക്ലോസ് ചെയ്തു. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തം വിപണി മൂല്യം മുൻ സെഷനിലെ ₹421 ലക്ഷം കോടിയിൽ നിന്ന് ₹423 ലക്ഷം കോടിയായി ഉയർന്നു.

സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )

ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാൻസ്, എറ്റേണൽ, അദാനി പോർട്ട്‌സ്, ടാറ്റ സ്റ്റീൽ, ടൈറ്റാൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർ ഗ്രിഡ് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഏഷ്യൻ പെയിന്റ്‌സ്, സൺ ഫാർമ, ഐടിസി, നെസ്‌ലെ, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌സിഎൽ ടെക് എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

സെക്ടറൽ സൂചിക

സെക്ടറൽ സൂചികകളിൽ എഫ്എംസിജി, ഫാർമ ഒഴികെ മറ്റ് എല്ലാ മേഖല സൂചികകളും ഇന്ന് നേട്ടത്തിൽ അവസാനിച്ചു. ഓട്ടോ, മീഡിയ, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ ഒരു ശതമാനം വീതം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ബിഎസ്ഇ മിഡ്ക്യാപ് 1.36 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.16 ശതമാനവും ഉയർന്നു. ഇന്ത്യ വിക്സ് 0.34 ശതമാനം ഉയർന്ന്‌ 19.06 ൽ എത്തി.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ പോസിറ്റീവ് മേഖലയിലും ജപ്പാന്റെ നിക്കി 225 താഴ്ന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്പിലെ വിപണികൾ നെഗറ്റീവ് മേഖലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണികൾ ചൊവ്വാഴ്ച നഷ്ടത്തിലായിരുന്നു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.64 ശതമാനം ഉയർന്ന് ബാരലിന് 62.55 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 45 പൈസ ഇടിഞ്ഞ് 84.80 ൽ ക്ലോസ് ചെയ്തു.