9 Jun 2025 4:31 PM IST
തുടർച്ചയായ നാലാം ദിവസവും ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 256.22 പോയിന്റ് അഥവാ 0.31 ശതമാനം ഉയർന്ന് 82,445.21 ലും നിഫ്റ്റി 100.15 പോയിന്റ് അഥവാ 0.40 ശതമാനം ഉയർന്ന് 25,103.20 ലും വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, പവർ ഗ്രിഡ്, ഇൻഡസ്ഇൻഡ് ബാങ്ക്, മാരുതി, ബജാജ് ഫിൻസെർവ്, എൻടിപിസി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം എറ്റേണൽ, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ, മഹീന്ദ്ര & മഹീന്ദ്ര, അദാനി പോർട്ട്സ്, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ എന്നി ഓഹരികൾ ഇടിവ് നേരിട്ടു.
സെക്ടര്‍ സൂചിക
സെക്ടര്‍ സൂചികകളിൽ റിയലിറ്റി ഒഴികെ മറ്റെല്ലാ മേഖല സൂചികകളും ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഐടി, ഓയിൽ & ഗ്യാസ്, പവർ, പിഎസ്‌യു ബാങ്ക് എന്നിവ ഒരു ശതമാനം വീതം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്‌ഇ മിഡ്‌ക്യാപ്പ്, സ്‌മോൾക്യാപ്പ് സൂചികകൾ ഒരു ശതമാനം വീതം നേട്ടമുണ്ടാക്കി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാനിലെ നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്‌എസ്‌ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് എന്നിവ നേട്ടത്തിൽ വ്യാപാരം നടത്തി. യൂറോപ്യൻ വിപണികൾ നേരിയ തോതിൽ താഴ്ന്നാണ് വ്യാപാരം നടത്തിയത്. യുഎസ് വിപണികൾ വെള്ളിയാഴ്ച കുത്തനെ ഉയർന്ന് വ്യാപാരം അവസാനിപ്പിച്ചു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.30 ശതമാനം ഉയർന്ന് ബാരലിന് 66.67 ഡോളറിലെത്തി.