image

10 Jun 2025 4:41 PM IST

Stock Market Updates

ഓഹരി വിപണി 'റെഡില്‍': രൂപക്ക്‌ 4 പൈസയുടെ നേട്ടം

MyFin Desk

ഓഹരി വിപണി റെഡില്‍: രൂപക്ക്‌ 4 പൈസയുടെ നേട്ടം
X

നാല് ദിവസത്തെ നേട്ടത്തിന് ശേഷം ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 53.49 പോയിന്റ് അഥവാ 0.06 ശതമാനം ഇടിഞ്ഞ് 82,391.72 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 1.05 പോയിന്റ് നേട്ടത്തോടെ 25,104.25 ൽ അവസാനിച്ചു.

സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )

സെൻസെക്സ് ഓഹരികളിൽ ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസെർവ്, ഐസിഐസിഐ ബാങ്ക്, മാരുതി, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ ഇടിവ് രേഖപ്പെടുത്തി. അതേസമയം ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്, ഇൻഡസ്ഇൻഡ് ബാങ്ക്, അൾട്രാടെക് സിമന്റ് എന്നിവ നേട്ടമുണ്ടാക്കി.

സെക്ടര്‍ സൂചിക

സെക്ടര്‍ സൂചികകളിൽ നിഫ്റ്റി ഐടി സൂചികയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയത്. സൂചിക 1.7 ശതമാനം ഉയർന്നു. കൂടാതെ നിഫ്റ്റി മീഡിയ, ഫാര്‍മ സൂചികകൾ 1 ശതമാനം വീതവും നേട്ടമുണ്ടാക്കി. അതേസമയം നിഫ്റ്റി റിയൽറ്റി സൂചിക 1 ശതമാനം ഇടിഞ്ഞു.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പിയും ജപ്പാനിലെ നിക്കി 225 സൂചികയും നേട്ടത്തിൽ എത്തി, ഷാങ്ഹായിലെ എസ്എസ്ഇ കോമ്പോസിറ്റ് സൂചികയും ഹോങ്കോങ്ങിലെ ഹാങ് സെങ്ങും നേരിയ തോതിൽ താഴ്ന്നു. യൂറോപ്യൻ വിപണികൾ സമ്മിശ്രമായാണ് വ്യാപാരം നടത്തിയത്. തിങ്കളാഴ്ച യുഎസ് വിപണികൾ ഉയർന്ന നിലയിൽ അവസാനിച്ചു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.30 ശതമാനം ഉയർന്ന് ബാരലിന് 66.67 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയർന്ന് 85.62 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.