5 Dec 2025 2:27 PM IST
ഇന്ത്യൻ ഓഹരി വിപണി വെള്ളിയാഴ്ച ആദ്യത്തെ ട്രേഡിങ് സെഷനിൽ മുന്നേറി. ആർബിഐ പോളിസി നിരക്ക് 25 ബേസിസ് പോയിന്റ് (bps) കുറച്ചതോടെ വിപണിയിൽ ആത്മവിശ്വാസം വർധിച്ചു. വിദേശ നിക്ഷേപവും ആഗോള തലത്തിലെ സമ്മിശ്ര സൂചനകളും വിപണിയെ അസ്ഥിരമാക്കി.ധനകാര്യ, ഐടി ഓഹരികളുടെ നേതൃത്വത്തിൽ സൂചികകൾ ശക്തമായ തിരിച്ചുവരവ് നടത്തി.
സെൻസെക്സ് 501.35 പോയിന്റ് (0.59%) ഉയർന്ന് 85,766.67-ലെവലിലും, നിഫ്റ്റി50 158.55 പോയിന്റ് (0.61%) ഉയർന്ന് 26,192.30 ലെവലിലും എത്തി.
നിഫ്റ്റി 50 – സാങ്കേതിക വീക്ഷണം
വ്യക്തമായ 'ഹെഡ്-ആൻഡ്-ഷോൾഡർ' പാറ്റേൺ രൂപീകരിച്ച ശേഷം നിഫ്റ്റി കരകയറാൻ ശ്രമിക്കുകയാണ്. ഈ പാറ്റേൺ തുടക്കത്തിൽ 26,050 ലെവലിന് അടുത്തുള്ള നെക്ക്‌ലൈനിന് താഴെയായിരുന്നു. 26,003–25,883 എന്ന സപ്പോർട്ട് ബാൻഡ് ശക്തമായ ഡിമാൻഡ് ഏരിയയായി തുടരുന്നു. നിഫ്റ്റിക്ക് ഇപ്പോൾ 26,225-ലെവലിൽ പ്രതിരോധം നേരിടുന്നു. 26,313-ന് അടുത്തുള്ള നിർണ്ണായക സപ്ലൈ സോണാണ് പ്രധാന തടസ്സം. ബ്രേക്ക്ഡൗണിന് മുമ്പ് മുൻ റാലിക്ക് തടയിട്ടത് ഈ മേഖലയായിരുന്നു. ഈ സോണിന് മുകളിലുള്ള ക്ലോസിംഗ്, ബെയറിഷ് പാറ്റേൺ അസാധുവാക്കും. അതുവരെ, 26,000-ലെവലിന് മുകളിൽ നിലനിൽക്കുന്നിടത്തോളം കാലം, സൂചിക ബുള്ളിഷ് പ്രവണതയോടെ റേഞ്ച് ബൌണ്ടായി തുടരാൻ സാധ്യതയുണ്ട്.
നിഫ്റ്റി & സെൻസെക്സ് പ്രകടനം
ശക്തമായ ഇൻട്രാഡേ റിക്കവറിക്ക് ശേഷം നിഫ്റ്റി 26,200 ലെവലിന് അടുത്തെത്തി. റിപ്പോ നിരക്ക് 5.25% ആയി കുറയ്ക്കുന്നതിനുള്ള ആർബിഐയുടെ തീരുമാനം വായ്പാ ചെലവുകളെക്കുറിച്ചുള്ള ആശങ്കകൾ ലഘൂകരിക്കും.
ആർബിഐ നിരക്ക് കുറച്ചതിന് ശേഷം ഇതുമായി ബന്ധപ്പെട്ട മേഖലകൾ മുന്നേറി. ധനകാര്യം, ഓട്ടോ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ ശക്തമായ വാങ്ങൽ കാണപ്പെട്ടു. വായ്പാ വളർച്ച മെച്ചപ്പെടുമെന്നും ബാങ്കുകൾക്കും എൻബിഎഫ്‌സികൾക്കുമുള്ള ഫണ്ടിംഗ് ചെലവ് കുറയുമെന്നുമുള്ള പ്രതീക്ഷയിൽ നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചിക 0.8 ശതമാനം നേട്ടം കൈവരിച്ചു. ബാങ്ക് നിഫ്റ്റി, പിഎസ്‌യു ബാങ്ക് സൂചികകൾ യഥാക്രമം 0.5 ശതമാനം, 0.8 ശതമാനം മുന്നേറി.
പലിശ നിരക്ക് കുറയുന്നത് വാഹനങ്ങളുടെ ഡിമാൻഡ് വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിൽ ഓട്ടോ സൂചിക 0.5 ശതമാനം ഉയർന്നു. റിയൽറ്റി സൂചിക 1 ശതമാനം ഉയർന്നു.ഐടി മേഖലയും മികച്ച പ്രകടനം കാഴ്ചവച്ചു. അടുത്ത 12 മാസത്തിൽ ഡിമാൻഡ് ഉയരുമെന്നാണ് കണക്കാക്കുന്നത്.
ക്രൂഡ് ഓയിൽ വില സ്ഥിരമായി തുടരുന്നു. ഇന്ത്യൻ രൂപ നേരിയ തിരിച്ചുവരവ് നടത്തി. അതേസമയം ആഗോള വിപണികളിൽ അസ്ഥിരതയുള്ളത് കൊണ്ടും, വിദേശ സ്ഥാപന നിക്ഷേപകർ നിക്ഷേപം പിൻവലിക്കുന്നതിനാലും നിക്ഷേപകർ ജാഗ്രത പുലർത്തുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
