2 April 2026 4:13 PM IST
മികച്ച വിൽപന കണക്കുകൾക്കിടയിലും തകർന്ന് ഓട്ടോ ഓഹരികൾ: ടിവിഎസ്, ഹീറോ മോട്ടോകോർപ്പ് ഓഹരികൾ ഇടിഞ്ഞു
MyFin Desk
പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ മികച്ച വിൽപന കണക്കുകൾ പുറത്തുവിട്ടിട്ടും, ആഗോളതലത്തിലെ യുദ്ധഭീതിയും നിക്ഷേപകർക്കിടയിലെ ആശങ്കയും കാരണം ഓട്ടോ സെക്ടർ വലിയ സമ്മർദ്ദത്തിലാണ്.
വിപണി മൊത്തത്തിൽ തകരുമ്പോഴും ചില ഓഹരികൾ വാർത്തകൾ കൊണ്ടും മറ്റ് ചിലവ വിൽപന കണക്കുകൾ കൊണ്ടും ശ്രദ്ധേയമായി. ഓട്ടോമൊബൈൽ കമ്പനിയായ ടിവിഎസ് മോട്ടോർ കമ്പനി, ഹീറോ മോട്ടോകോർപ്, ഹ്യൂണ്ടായി മോട്ടോർ ഇന്ത്യ തുടങ്ങിയ കമ്പനി ഓഹരികളിൽ ഇടിവ്.
മാർച്ചിൽ 25% വാർഷിക വിൽപന വളർച്ചയും ത്രീ-വീലർ മേഖലയിലെ കരുത്തും തെളിയിച്ചിട്ടും ടിവിഎസ് മോട്ടോർ കമ്പനി ഓഹരി താഴേക്ക് പോയി. കമ്പനിയുടെ കുഴപ്പമല്ല, വിപണിയിലെ പൊതുവായ 'യുദ്ധപ്പേടി' കാരണമാണ് ഈ ഇടിവ്.
ഹീറോ മോട്ടോർകോർപ്പ് ഓഹരികളിലും ഇടിവ്. മാർച്ചിൽ 8.8% വാർഷിക വിൽപന വളർച്ച കമ്പനി രേഖപ്പെടുത്തിയിരുന്നു. കൂടാതെ ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ യൂലർ മോട്ടോഴ്സിൽ-210 കോടി രൂപയുടെ അധിക നിക്ഷേപം പ്രഖ്യാപിച്ചു. എന്നിട്ടും ആഗോള വിപണിയിലെ തിരിച്ചടി ഈ ഓഹരിയെയും ചുവപ്പിലാക്കി.
മറ്റ് കമ്പനികളെ അപേക്ഷിച്ച് വിൽപന കണക്കുകൾ ദുർബലമായത് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യക്ക് തിരിച്ചടിയായി. വിപണിയിലെ പൊതുവായ ഇടിവ് ഇതിന്റെ ആക്കം കൂട്ടി.
പഠിക്കാം & സമ്പാദിക്കാം
Home
