image

23 Sept 2026 5:16 PM IST

Stock Market Updates

തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് വിരാമം; ഓഹരി വിപണിയിൽ പച്ച കത്തി

MyFin Desk

തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് വിരാമം; ഓഹരി വിപണിയിൽ പച്ച കത്തി
X

Summary

രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഓഹരി വിപണിയിൽ പച്ച കത്തി. മെറ്റൽ, റിയൽറ്റി, എഫ്എംസിജി മേഖലകളിൽ മുന്നേറ്റം


തുട‍ർച്ചയായ ദിവസങ്ങളിലെ ഇടിവിന് വിരാമമിട്ട് ഓഹരി വിപണിയിൽ പച്ച കത്തി. സെൻസെക്സ് 299.17 പോയിന്റ് ഉയർന്ന് 74,828.25 എന്ന ലെവലിലും നിഫ്റ്റി 117.80 പോയിന്റ് ഉയർന്ന് 23,446.80 എന്ന ലെവലിലും വ്യാപാരം അവസാനിപ്പിച്ചു.

മെറ്റൽ, റിയൽറ്റി, എഫ്എംസിജി ഓഹരികളിലെ മുന്നേറ്റം ഓ​ഹരി വിപണിക്ക് നേട്ടമായി.തുടർച്ചയായ ആറാം ദിവസവും എണ്ണവിലയിലുണ്ടായ കുറവ് വിപണിക്ക് അനുകൂലമാണ്. എന്നാൽ ഐടി ഓഹരികളിലെ വിൽപ്പന സമ്മർദ്ദം ഈ നേട്ടത്തിന്റെ വേഗത കുറച്ചു. മെറ്റൽ ഓഹരികൾ 2.4 ശതമാനം ഉയർന്ന് മുന്നിലെത്തി.

ഐടി മേഖല വീണ്ടും വീണു

ടെലികോം, പൊതുമേഖലാ ബാങ്കുകൾ, റിയൽറ്റി, എഫ്എംസിജി എന്നിവ ഓരോന്നും ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഐടി മേഖല 0.8 ശതമാനവും മീഡിയ മേഖല 0.5 ശതമാനവും ഇടിഞ്ഞു.

ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, അപ്പോളോ ഹോസ്പിറ്റൽസ് എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. അതേസമയം, കോൾ ഇന്ത്യ, എച്ച്‌സിഎൽ ടെക്നോളജീസ്, ടൈറ്റൻ കമ്പനി, ടിസിഎസ്, ഇൻഫോസിസ് എന്നിവ നഷ്ടം നേരിട്ടു.

ഇൻവെന്ററസ് നോളജ് സൊല്യൂഷൻസ്, വെൽസ്പൺ കോർപ്പ്, ശ്യാം മെറ്റാലിക്സ്, വെൽസ്പൺ ലിവിംഗ്, ആർബിഎൽ ബാങ്ക്, റെഡിംഗ്ടൺ എന്നിവയുൾപ്പെടെ 170-ലധികം ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലവാരം രേഖപ്പെടുത്തി.