25 Feb 2026 12:24 PM IST
ഓഹരി സൂചികയായ സെൻസെക്സിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയ വൻ ഇടിവ്.
Summary
25,400 നിലവാരം നിലനിർത്താൻ നിഫ്റ്റിയിൽ പോരാട്ടം തുടരുന്നു
കഴിഞ്ഞ സെഷനിലെ കനത്ത ഇടിവിനുശേഷം, ഇന്ത്യൻ വിപണി ഇന്ന് ജാഗ്രതയോടെയുള്ള ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും നിഫ്റ്റി അതിന്റെ സുപ്രധാന സപ്പോർട്ട് മേഖലകളിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത് നിക്ഷേപകർക്ക് നേരിയ ആശ്വാസം നൽകുന്നു.
സൂചികകളുടെ പ്രകടനം
നിഫ്റ്റി 50 സൂചിക നിലവിൽ 25,400 എന്ന നിർണ്ണായക സപ്പോർട്ട് മേഖല വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഹ്രസ്വകാലാടിസ്ഥാനത്തിൽ ഇതൊരു പ്രധാന അടിത്തറയായി പ്രവർത്തിക്കുന്നു.
വിപണി 25,400 ലെവലിന് താഴേക്ക് പോവുകയാണെങ്കിൽ, അടുത്ത ഇടിവ് 25,245 (200 DEMA - ലോങ്ങ് ടേം മൂവിംഗ് ആവറേജ്) നിലവാരത്തിലേക്കും തുടർന്ന് 25,100 എന്ന ഗ്യാപ്പ് ഏരിയയിലേക്കും നീളാൻ സാധ്യതയുണ്ട്.
മുകളിലേക്ക് വിപണിയിൽ ബുള്ളുകൾക്ക് കരുത്ത് തിരിച്ചുപിടിക്കണമെങ്കിൽ 25,800–26,000 എന്ന പ്രതിരോധ മേഖല മറികടക്കേണ്ടത് അനിവാര്യമാണ്.സെൻസെക്സിലും സമാനമായ വിൽപന സമ്മർദ്ദമാണ് കഴിഞ്ഞ ദിവസം ദൃശ്യമായത്. എങ്കിലും, നിഫ്റ്റിയിലെ തിരിച്ചുകയറ്റ ശ്രമങ്ങൾക്കൊപ്പം സെൻസെക്സും ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ നേരിയ തോതിലുള്ള റിക്കവറി കാണിക്കുന്നുണ്ട്.
വിപണിയിലെ പൊതുവികാരം
വിപണി ഇപ്പോൾ അതീവ ജാഗ്രതയിലാണ്. ഐടി മേഖലയിലെ മാറ്റങ്ങളും ആഗോള വ്യാപാര നയങ്ങളും വിപണിയുടെ ദിശ നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. നിഫ്റ്റി 25,400 എന്ന നിലവാരത്തിന് മുകളിൽ എത്രത്തോളം സമയം ഉറച്ചുനിൽക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വരും ദിവസങ്ങളിലെ ട്രെൻഡ്.
ഡിസെൻഡിംഗ് ചാനലിൽ കണ്സോളിഡേഷനിൽ 25,900 ബ്രേക്ക്ഔട്ടിനായി വിപണി കാത്തിരിക്കുന്നു.30 മിനിറ്റ് ചാർട്ടിൽ നിഫ്റ്റി 50 ഒരു 'ഡിസെൻഡിംഗ് ചാനലിനുള്ളിലാണ്' നിലവിൽ വ്യാപാരം നടത്തുന്നത്. ഇത് സൂചിപ്പിക്കുന്നത്, കഴിഞ്ഞ ദിവസങ്ങളിലെ തിരിച്ചുപിടിക്കൽ ശ്രമങ്ങൾക്കിടയിലും വിപണിയിൽ ഒരു ഹ്രസ്വകാല ബിയറിഷ് ട്രെൻഡ് ഇപ്പോഴും നിലനിൽക്കുന്നു എന്നാണ്.
സാങ്കേതിക നിലവാരങ്ങൾ
നിർണ്ണായക പ്രതിരോധം 25,890–26,000 മേഖല വിപണിക്ക് ശക്തമായ ഒരു സപ്ലൈ സോണായി തുടരുന്നു. ചാനലിന്റെ മുകൾഭാഗത്തുള്ള ട്രെൻഡ്‌ലൈൻ പ്രതിരോധം ഭേദിക്കാൻ വിപണിക്ക് സാധിച്ചിട്ടില്ല. വിപണിയിൽ പുതിയൊരു ബുള്ളിഷ് തരംഗം ഉണ്ടാകണമെങ്കിൽ 25,900 കടമ്പ വിജയകരമായി മറികടക്കേണ്ടതുണ്ട്. ഇത് സാധ്യമായാൽ വിപണിക്ക് 26,300 എന്ന ലക്ഷ്യത്തിലേക്ക് കുതിക്കാൻ സാധിക്കും.
പിവാട്ട് പോയിന്റ് 25,635–25,650 എന്ന മേഖലയാണ് ഇപ്പോഴത്തെ ഉടനടിയുള്ള ഇൻട്രാഡേ പിവാട്ട്.25,355 എന്നത് ഏറ്റവും പ്രധാനപ്പെട്ട ഇൻട്രാഡേ സപ്പോർട്ടാണ്. ഇതിന് പുറമെ, 25,450–25,500 മേഖലയിൽ ഒരു 'ഗ്യാപ്പ്-അപ്പ്' സോൺ രൂപപ്പെട്ടിട്ടുണ്ട്. വിപണി താഴേക്ക് വരികയാണെങ്കിൽ ഇതൊരു ഡിമാൻഡ് ഏരിയയായി പ്രവർത്തിച്ചേക്കാം.
താഴേയ്ക്കുള്ള സാധ്യതകൾ
വിപണിക്ക് 25,355 എന്ന സപ്പോർട്ട് നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ, സൂചിക വീണ്ടും 25,168 എന്ന നിലവാരത്തിലേക്കും തുടർന്ന് അതിലും താഴേക്കും പതിക്കാൻ സാധ്യതയുണ്ട്. വിപണി ഇപ്പോൾ ഒരു കറക്റ്റീവ് ഡൗൺട്രെൻഡിനുള്ളിൽ ഏകീകരിക്കപ്പെടുകയാണ്. ചാനലിന്റെ മുകളിലെ പ്രതിരോധം ഭേദിക്കുന്നത് വരെ ഓരോ ഉയർച്ചയിലും വിൽപന സമ്മർദ്ദം പ്രകടമാകാൻ സാധ്യതയുണ്ട്. അതിനാൽ, ഒരു വ്യക്തമായ ബ്രേക്ക്ഔട്ടിനായി കാത്തിരിക്കുന്നത് ഉചിതമായിരിക്കും.
നിർണ്ണായക സപ്പോർട്ടിൽ നിഫ്റ്റി, വിപണിയിൽ ജാഗ്രത
ഫെബ്രുവരി 25 ബുധനാഴ്ചയും ഇന്ത്യൻ ഓഹരി വിപണിയിൽ സമ്മർദ്ദം തുടരുകയാണ്. ആഗോള വിപണികളിലെ മന്ദഗതിയും ആഭ്യന്തര വിപണിയിലെ സാങ്കേതിക വെല്ലുവിളികളും നിക്ഷേപകരെ ജാഗ്രതയുള്ളവരാക്കുന്നു.
സെക്ടറൽ പ്രകടനം എങ്ങനെ?
ആഗോള സാങ്കേതിക മേഖലയിലെ മാറ്റങ്ങളും വൻകിട ഐടി ഓഹരികളിലെ കടുത്ത വിൽപനയും ഈ മേഖലയെ തളർത്തുന്നു. തിരഞ്ഞെടുത്ത സ്വകാര്യ ബാങ്ക് ഓഹരികളിൽ വോൾട്ടിലിറ്റി(Volatility) പ്രകടമാണ്.
പിടിച്ചുനിൽക്കുന്ന ഓഹരികൾ
ഫാർമ ഓഹരികൾ: സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ലൂപിൻ, അലെംബിക് ഫാർമ തുടങ്ങിയ ഓഹരികളിൽ നിക്ഷേപകർ താല്പര്യം കാണിക്കുന്നു.
മിഡ്ക്യാപ് & സ്മോൾക്യാപ് ഓഹിരകൾ സമ്മിശ്ര പ്രകടനം കാഴ്ചവയ്ക്കുന്നു. പൊതുവായ കുതിപ്പിനേക്കാൾ ഓരോ ഓഹരിയിലെയും വാർത്തകൾക്കാണ് ഇവിടെ പ്രാധാന്യം.ഇന്നത്തെ വ്യാപാരത്തിൽ താഴെ പറയുന്ന ഓഹരികളിൽ വലിയ അളവിൽ ഇടപാടുകൾ നടക്കുന്നു. ഐആർഎഫ്‌സി, വോൾട്ടാസ് , ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് , അലെംബിക് ഫാർമ , ലൂപിൻ , സ്ഥാപന നിക്ഷേപകരുടെ നീക്കങ്ങളും വരുമാന വാർത്തകളുമാണ് ഈ ഓഹരികളെ സജീവമാക്കുന്നത്.
വിപണിയിലെ തളർച്ചയ്ക്ക് പിന്നിൽ
രാജ്യാന്തര വിപണികളിലെ ബലഹീനത ഇന്ത്യൻ വിപണിയുടെ ആത്മവിശ്വാസം ചോർത്തുന്നു. നിഫ്റ്റി അതിന്റെ ഏറ്റവും നിർണ്ണായകമായ സപ്പോർട്ട് നിലവാരങ്ങൾക്ക് അരികിൽ വ്യാപാരം നടത്തുന്നതും നിക്ഷേപകരിൽ ആശങ്കയുണ്ടാക്കുന്നു.
നിഫ്റ്റിക്ക് 25,400 നിലവാരം നിലനിർത്താൻ കഴിഞ്ഞാൽ 25,800 വരെയുള്ള ഒരു തിരിച്ചുകയറ്റം പ്രതീക്ഷിക്കാം. എന്നാൽ, 25,400 തകരുകയാണെങ്കിൽ വിൽപന സമ്മർദ്ദം ശക്തമാവുകയും സൂചിക 25,245, 25,100 നിലവാരങ്ങളിലേക്ക് വേഗത്തിൽ താഴുകയും ചെയ്തേക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
