image

4 March 2026 11:21 AM IST

Stock Market Updates

ഓഹരി വിപണിയിൽ കനത്ത ഇടിവ് തുടരുന്നു, ഉയർന്ന് കോൾ ഇന്ത്യ, ഓയിൽ ഇന്ത്യ ഓഹരികൾ

MyFin Desk

Stock market candle chart showing downward trend with SEBI and F&O trading symbols.
X

ഇന്ത്യൻ ഓഹരി വിപണിയിലെ ഓപ്ഷൻസ് ട്രേഡിംഗിൽ വൻ ഇടിവ്.

Summary

നഷ്ടം എട്ടു ലക്ഷം കോടി രൂപ;ഓഹരി വിപണിയിൽ കനത്ത ഇടിവ് തുടരുന്നു. മുന്നേറ്റം തുടരുന്ന ഓഹരികളിൽ കോൾ ഇന്ത്യ,ഓയിൽ ഇന്ത്യ ഓഹരികളും


ഓഹരി വിപണിയിലെ കനത്ത തകർച്ച തുടരുന്നു. രാവിലത്തെ ട്രേഡിങ് സെഷനിൽ സെൻസെക്സ് 1,700 പോയിന്റ് വരെ ഇടിഞ്ഞതോടെ 8 ലക്ഷം കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. നിഫ്റ്റി 24,400 ലെവലി ന് താഴെയെത്തി. പിന്നീട് തിരിച്ചു കയറിയെങ്കിലും ബാങ്കിങ് ഉൾപ്പെടെയുള്ള പ്രധാനമേഖലകളിൽ വിൽപ്പന സമ്മർദ്ധം.

മിഡിൽ ഈസ്റ്റിലെ സംഘർഷമാണ് ഓഹരി വിപണി കൂപ്പുകുത്താൻ കാരണം. ക്രൂഡ് ഓയിൽ വിലയിലെ വർധന, വിദേശ സ്ഥാപന നിക്ഷേപകരുടെ കനത്ത വിൽപ്പന എന്നിവ നിക്ഷേപകരുടെ സമ്പത്ത് ഇടിയാൻ കാരണമായി. കുത്തനെയുള്ള ഇടിവ് മൂലം വിപണിയിൽ നിന്ന് ഏകദേശം 7.93 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി.

ബാങ്കിംഗ് ഓഹരികൾ കനത്ത സമ്മർദ്ദം നേരിടുന്നു , സ്വകാര്യ, പൊതുമേഖലാ ബാങ്ക് ഓഹരികളിൽ കനത്ത വിൽപ്പന നടക്കുന്നതിനാൽ ബാങ്ക് നിഫ്റ്റി ഓഹരികൾ ഇടിഞ്ഞു. കനത്ത ഇടിവ് തുടരുന്ന മേഖലകളിൽ ഇൻഫ്രാസ്ട്രക്ചർ, ലോഹം, സിമൻറ് ഓഹരികൾ എന്നിവയുമുണ്ട് . അതേസമയം കോൾ ഇന്ത്യ ഇൻഫോസിസ്, ടെക്ക് മഹീന്ദ്ര, ഭാരത് ഇലക്ട്രോണിക്സ് തുടങ്ങിയവയിൽ മുന്നേറ്റം തുടരുന്നു. എൽ‌ടി ടാറ്റ സ്റ്റീൽ, ഇൻഡിഗോ, ശ്രീറാം ഫിനാൻസ്, അൾട്രാടെക് സിമൻറ് തുടങ്ങിയ ഓഹരികൾ കുത്തനെ ഇടിഞ്ഞു.

ഉയർന്ന് ഓയിൽ ഇന്ത്യ ഓഹരി

പ്രധാന എണ്ണ ഉൽപ്പാദന മേഖലയിൽ നിന്നുള്ള കയറ്റുമതി തടസ്സപ്പെട്ട സാഹചര്യത്തിൽ, തുടർച്ചയായ രണ്ടാം സെഷനിലും ക്രൂഡ് ഓയിൽ വില ഉയർന്നത് ഒഎൻജിസി, ഓയിൽ ഇന്ത്യ ലിമിറ്റഡ് ഓഹരികൾക്ക് നേട്ടമായി . ബുധനാഴ്ച 2 ശതമാനം വരെയാണ് ഓഹരി വില ഉയർന്നത്. ക്രൂഡ് ഓയിൽ വില ഉയരുന്നത് ബാരലിൻ്റെ വരുമാനം വർദ്ധിപ്പിക്കുകയും, ലാഭവിഹിതം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാലാണ് ഈ സാഹചര്യം ഒഎൻജിസി, ഓയിൽ ഇന്ത്യ പോലുള്ള എണ്ണ, വാതക ഉൽപ്പാദക കമ്പനികൾക്ക് നേട്ടമാകുന്നത്.