image

5 Feb 2026 10:58 AM IST

Stock Market Updates

വിപണിയിൽ ലാഭമെടുപ്പ്; തിളക്കം മങ്ങി സെൻസെക്സും നിഫ്റ്റിയും

MyFin Desk

വിപണിയിൽ ലാഭമെടുപ്പ്; തിളക്കം മങ്ങി സെൻസെക്സും നിഫ്റ്റിയും
X

Summary

തുടർച്ചയായ മൂന്ന് ദിവസത്തെ വൻ മുന്നേറ്റത്തിന് ശേഷം ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ വ്യാപാരം തുടങ്ങിയത്. ഉയർന്ന നിലവാരങ്ങളിൽ നിക്ഷേപകർ വ്യാപകമായി ലാഭമെടുപ്പിന് മുതിർന്നത് വിപണിക്ക് തിരിച്ചടി


സെൻസെക്സ് 0.29 ശതമാനം ഇടിഞ്ഞ് 83,568.15 എന്ന നിലവാരത്തിലും, നിഫ്റ്റി 50 സൂചിക 0.3 ശതമാനം ഇടിവോടെ 25,696.75 ലുമാണ് .വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ തകർച്ച പ്രകടമായിരുന്നു.തുടർച്ചയായ മൂന്ന് ദിവസത്തെ വൻ മുന്നേറ്റത്തിന് ശേഷം ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ വ്യാപാരം തുടങ്ങിയത്. ഉയർന്ന നിലവാരങ്ങളിൽ നിക്ഷേപകർ വ്യാപകമായി ലാഭമെടുപ്പിന് (Profit Booking) മുതിർന്നതാണ് വിപണിക്ക് തിരിച്ചടിയായത്. സെൻസെക്സ് 0.29 ശതമാനം ഇടിഞ്ഞ് 83,568.15 എന്ന നിലവാരത്തിലും, നിഫ്റ്റി 50 സൂചിക 0.3 ശതമാനം ഇടിവോടെ 25,696.75 ലുമാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ തകർച്ച പ്രകടമായിരുന്നു; സെൻസെക്സ് 380 പോയിന്റിലധികം ഇടിഞ്ഞ് 83,430 എന്ന ലെവൽലേക്ക് കൂപ്പുകുത്തിയപ്പോൾ, നിഫ്റ്റി 25,650 എന്ന നിർണ്ണായക പോയിന്റിന് താഴേക്ക് പോയി.

വിപണിയിലെ ഈ ഇടിവ് ചില പ്രത്യേക മേഖലകളിൽ മാത്രം ഒതുങ്ങിനിൽക്കാതെ എല്ലാ സെക്ടറുകളിലേക്കും വ്യാപിച്ചു എന്നത് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കുന്നു. ഓഹരി വില ഉയർന്ന കമ്പനികളേക്കാൾ കൂടുതൽ, വില ഇടിഞ്ഞ കമ്പനികളായിരുന്നു ഇന്ന് വിപണിയിൽ മുന്നിട്ടു നിന്നത്. ഏഷ്യൻ വിപണികളിലെ മന്ദഗതിയിലുള്ള വ്യാപാരവും, സാങ്കേതിക മേഖലയിലെ ഓഹരികളിൽ ഉണ്ടായ തളർച്ചയും ആഭ്യന്തര വിപണിയെ പ്രതികൂലമായി ബാധിച്ചു. ആഗോള വിപണിയിലെ അനിശ്ചിതത്വവും ഉയർന്ന വാല്യുവേഷനെക്കുറിച്ചുള്ള ആശങ്കകളും കാരണം നിക്ഷേപകർ നിലവിൽ അതീവ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിക്കുന്നത്

നിഫ്റ്റി കുതിപ്പിന് തയ്യാറെടുക്കുന്നുവോ? ടെക്നിക്കൽ ചാർട്ടുകൾ സൂചിപ്പിക്കുന്നത്

നിഫ്റ്റി 50-യുടെ വൺ-അവർ (1-hour) ചാർട്ടുകൾ പരിശോധിക്കുമ്പോൾ വിപണിയിൽ പോസിറ്റീവായ മാറ്റങ്ങൾ പ്രകടമാണ്. കുറച്ചു ദിവസങ്ങളായി ഒരു നിശ്ചിത പരിധിയിൽ (Declining Channel) തങ്ങിനിന്നിരുന്ന സൂചിക, ആ തടസ്സങ്ങൾ ഭേദിച്ച് മുകളിലേക്ക് കുതിച്ചത് (Breakout) വിപണിയിൽ പുതിയ ഉണർവ് നൽകിയിട്ടുണ്ട്. ഈ കുതിപ്പിന് ശേഷം നിഫ്റ്റി ഇപ്പോൾ 25,800–25,900 എന്ന പരിധിയിൽ കണ്സോളിഡേഷൻ. വിപണി താഴേക്ക് പോകുന്നതിന് പകരം ഈ ഉയർന്ന നിലവാരത്തിൽ തുടരുന്നത് വരും ദിവസങ്ങളിൽ കൂടുതൽ മുന്നേറ്റമുണ്ടാകാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

നിലവിൽ വിപണിക്ക് പെട്ടെന്നുണ്ടാകാവുന്ന ഇടിവിൽ 25,600–25,550 മേഖല ശക്തമായ പിന്തുണ (Support) നൽകുന്നുണ്ട്. ഇത് തകരുകയാണെങ്കിൽ 25,450 എന്ന നിലവാരത്തിലാകും അടുത്ത സപ്പോർട്ട്. വിപണി 25,900 എന്ന പ്രതിരോധം (Resistance) മറികടക്കുകയാണെങ്കിൽ ലക്ഷ്യം 26,200–26,300 എന്ന പുതിയ റെക്കോർഡുകളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, 25,550 എന്ന നിലവാരം നിലനിർത്താൻ സാധിച്ചില്ലെങ്കിൽ വിപണിയിൽ ചെറിയ തിരുത്തലുകൾ ഉണ്ടായേക്കാം. ചുരുക്കത്തിൽ, വിപണിയിൽ നിലവിൽ കാളകൾക്കാണ് (Bulls) മുൻതൂക്കം; എങ്കിലും 25,900 കടക്കുന്നത് വരെ ജാഗ്രത പാലിക്കുന്നത് ഉചിതമായിരിക്കും

മേഖല തിരിച്ചുള്ള പ്രകടനം: മെറ്റൽ, റിയൽറ്റി ഓഹരികളിൽ ഇടിവ്

സെക്ടറുകൾ പരിശോധിച്ചാൽ, മെറ്റൽ, റിയൽറ്റി ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ആഗോള വിപണിയിൽ ലോഹങ്ങളുടെ വില കുറഞ്ഞതും ഡോളർ കരുത്താർജ്ജിച്ചതും മെറ്റൽ ഇൻഡക്സിനെ ഏകദേശം 2 ശതമാനം താഴേക്ക് നയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മികച്ച മുന്നേറ്റം നടത്തിയതിന് ശേഷമുള്ള ഒരു തിരുത്തലായാണ് ഇതിനെ വിലയിരുത്തുന്നത്. ഫാർമ ഓഹരികളും ഇന്ന് തളർച്ചയിലായിരുന്നു. ബിഞ്ച്മാർക്ക് സൂചികകളേക്കാൾ കൂടുതൽ ഇടിവ് മിഡ്-ക്യാപ്, സ്മോൾ-ക്യാപ് ഇൻഡക്സുകളിൽ (ഏകദേശം 1%) പ്രകടമായത് വിപണിയിലെ പൊതുവായ ജാഗ്രതയെ സൂചിപ്പിക്കുന്നു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ വൻ ഇടിവ് നേരിട്ട ഐടി ഓഹരികൾ ഇന്ന് ചെറിയ തോതിൽ സ്ഥിരത പ്രകടിപ്പിച്ചു.

പ്രധാന ഓഹരികളുടെ പ്രകടനം: അപ്പോളോ ടയേഴ്സും ട്രെന്റും മുന്നിലേക്ക്

ഓഹരികളിൽ അപ്പോളോ ടയേഴ്സ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വർദ്ധിച്ചുവരുന്ന ആവശ്യകതയും മെച്ചപ്പെട്ട പ്രവർത്തനക്ഷമതയും കാരണം അപ്പോളോ ടയേഴ്സിന്റെ പാദവാർഷിക ലാഭത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയിൽ വിഭാഗമായ 'ട്രെന്റ്' (Trent), ഉപഭോഗ രംഗത്തെ പോസിറ്റീവ് ട്രെൻഡുകളും പുതിയ സ്റ്റോറുകളുടെ വിപുലീകരണവും വഴി മികച്ച ലാഭ വളർച്ച നേടി. എന്നാൽ ടാറ്റ പവർ തിരിച്ചടി നേരിട്ടു; തെർമൽ സെഗ്‌മെന്റിലെ മന്ദത കാരണം കമ്പനിയുടെ അറ്റാദായത്തിൽ ഇടിവുണ്ടായി. ഭാരതി എയർടെൽ, ഹീറോ മോട്ടോകോർപ്പ്, എൽഐസി (LIC) തുടങ്ങിയ വൻകിട കമ്പനികളുടെ ഫലങ്ങൾ വരാനിരിക്കുന്നതും ആർബിഐയുടെ പോളിസി തീരുമാനവും വിപണിയിലെ നിക്ഷേപകരെ നിലവിൽ ജാഗ്രതയുള്ളവരാക്കുന്നു.