image

6 March 2026 11:27 AM IST

Stock Market Updates

ചുവപ്പ് കത്തി യുഎസ് ഓഹരി വിപണി, തള‍ർച്ചയോടെ സെൻസെക്സും , ബാങ്കിങ് ഓഹരികളിൽ ഇടിവ്

MyFin Desk

stock market crash down bearish
X

ഓഹരി വിപണിയിലെ ഇടിവ് സൂചിപ്പിക്കുന്ന ഗ്രാഫും ഐടി കമ്പനികളുടെ ലോഗോയും

Summary

ബാങ്കിങ് ഓഹരികളിൽ ഇടിവ്. കുത്തനെ ഇടിഞ്ഞ് ഐസിഐസിഐ ബാങ്ക് , ഇൻഡിഗോ എൽ&ടി ഓഹരികളിലും


മിഡിൽ ഈസ്റ്റിലെ സംഘർഷം ആറാം ദിവസത്തിലേക്ക് കടന്നത് കാരണം യുഎസ് ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു.ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 780 പോയിന്റിലധികം നഷ്ടം രേഖപ്പെടുത്തി. എസ് ആൻഡ് പി 500 0 .6 ശതമാനവും നാസ്ഡാക് കോമ്പോസിറ്റ് 0.56 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

എണ്ണവിലയിലെ കുത്തനെയുള്ള വർധനവും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കയും യുഎസ് വിപണിയിൽ നിലനിൽക്കുന്നു. യുഎസ് ക്രൂഡ് ഓയിൽ വില 8.5 ശതമാനം ഉയർന്ന് ബാരലിന് 81 ഡോളറിലാണ്. 2024 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ഏകദേശം 5 ശതമാനം ഉയർന്ന് 85.41 ഡോളറിലാണ്. ഫെഡ് റിസ‍ർവ് പലിശ നിരക്ക് കുറച്ചേക്കില്ല എന്ന സൂചനകളുണ്ട്.

അതേസമയം ടെക്ക് ഓഹരികൾ തിരിച്ചു വന്നതിനാൽ കഴിഞ്ഞയാഴ്ച യൂറോപ്യൻ വിപണയിലെയും ഏഷ്യൻ വിപണിയിലെയും നഷ്ടത്തെ മറികടന്നിട്ടുണ്ട്. ഇന്ത്യൻ ഓഹരി വിപണി പോസിറ്റീവായി വ്യാപാരം ആരംഭിച്ചെങ്കിലും തള‍ർച്ച. രാവിലെ പതിനൊന്ന് മണിയോടെ, സെൻസെക്സ് 501 പോയിന്റുകൾ ഇടിഞ്ഞ് 79514 ലെവലിലാണ്. നിഫ്റ്റി 24,622 ലെവലലിലും. യുദ്ധം തന്നെയാണ് വിപണിയിലെ ഇടിവിന് പിന്നിലെയും പ്രധാന ഘടകം. ഉയരുന്ന അസംസ്കൃത എണ്ണ വിലയും വിദേശ സ്ഥാപന നിക്ഷേപക‍ർ ഓഹരി വിൽപ്പന തുടരുന്നതും തിരിച്ചടിയാണ്..

ഇന്ത്യൻ ഓഹരി വിപണിയിലും തളർച്ച; ഇടിഞ്ഞ് ബാങ്കിങ് ഓഹരികൾ

ഇന്ത്യൻ ഓഹരി വിപണി പോസിറ്റീവായി വ്യാപാരം ആരംഭിച്ചെങ്കിലും തള‍ർച്ച. രാവിലെ പതിനൊന്ന് മണിയോടെ, സെൻസെക്സ് 501 പോയിന്റുകൾ ഇടിഞ്ഞ് 79514 ലെവലിലാണ്. നിഫ്റ്റി 24,622 ലെവലലിലും. യുദ്ധം തന്നെയാണ് വിപണിയിലെ ഇടിവിന് പിന്നിലെയും പ്രധാന ഘടകം. ഉയരുന്ന അസംസ്കൃത എണ്ണ വിലയും വിദേശ സ്ഥാപന നിക്ഷേപക‍ർ ഓഹരി വിൽപ്പന തുടരുന്നതും തിരിച്ചടിയാണ്.

വിപണിയിലെ ദുർബലമായ വികാരം വിവിധ മേഖലാ സൂചികകളിലും പ്രതിഫലിക്കുന്നു. സ്വകാര്യ ബാങ്കുകളിലെയും ധനകാര്യ സേവന വിഭാ​ഗങ്ങളിലെയും സമ്മർദ്ദം ബാങ്കിംഗ്, ധനകാര്യ ഓഹരികൾ ഇടിയാൻ കാരണമായി. റിയൽറ്റി, പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളും ഇടിഞ്ഞു. അതേസമയം ഐടി ഓഹരികളിൽ മുന്നേറ്റം. 24,530/24,300 ലെവലിലാണ് നിഫ്റ്റിയുടെ സപ്പോ‍ർട്ട്. റെസിസ്റ്റൻസ് 24,850/25,000 ലെവലും. നിഫ്റ്റി 25,000 ലെവലിന് മുകളിൽ നീങ്ങുന്നതുവരെ 'സെൽ ഓൺ റൈസ്' സമീപനം തുടരുമെന്ന് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു.