image

4 April 2026 2:12 PM IST

Stock Market Updates

യുദ്ധം വിപണിയെ തളർത്തുമോ? നിഫ്റ്റി ടാർഗറ്റ് വെട്ടിക്കുറച്ച് പ്രമുഖ ബ്രോക്കറേജുകൾ

MyFin Desk

record withdrawal in indian stock market
X

nifty-market-crash-war-impact.jpg

Summary

സിറ്റി, നോമുറ, ഗോൾഡ്മാൻ സാക്‌സ് തുടങ്ങിയവർ നിഫ്റ്റി ലക്ഷ്യം താഴ്ത്തി; എണ്ണവിലയും പണപ്പെരുപ്പവുമാണ് പ്രധാന വെല്ലുവിളി


നീണ്ടുനിൽക്കുന്ന ആഗോള യുദ്ധസാഹചര്യങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും കമ്പനികളുടെ ലാഭക്ഷമതയെയും ബാധിക്കുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രമുഖ ആഗോള ബ്രോക്കറേജുകൾ നിഫ്റ്റിയുടെ ലക്ഷ്യസ്ഥാനം വെട്ടിക്കുറച്ചു.

സിറ്റി , നോമുറ , ഗോള്‍ഡ്മാന്‍ സാക്‌സ് , ബേണ്‍സ്റ്റീന്‍ തുടങ്ങിയ ബ്രോക്കറേജുകളാണ് ടാര്‍ഗറ്റ് വെട്ടിചുരുക്കിയത്. നിഫ്റ്റി ടാര്‍ഗറ്റ് 28,500-ല്‍ നിന്ന് 27,000 ആയാണ് സിറ്റി റിസര്‍ച്ച് കുറച്ചത്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ നിന്ന് 17 ശതമാനം വര്‍ദ്ധനവ് അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. നോമുറ മുന്‍പത്തെ ടാര്‍ഗറ്റില്‍ നിന്ന് 15 ശതമാനമാണ് ഇടിവ് വരുത്തിയത്. 29,300-ല്‍ നിന്ന് 24,900 ലേക്കാണ് നോമുറ നിഫ്റ്റിയെ താഴ്ത്തിയത്. വരും ദിവസങ്ങളില്‍ വിപണി 5 ശതമാനം കൂടി ഇടിഞ്ഞേക്കാമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗോള്‍ഡ്മാന്‍ സാക്‌സ് റേറ്റിംഗ് 'ഓവര്‍വെയ്റ്റില്‍' നിന്ന് 'മാര്‍ക്കറ്റ് വെയ്റ്റിലേക്ക്' താഴ്ത്തി. നിഫ്റ്റി ലക്ഷ്യം 25,300 - 25,900 നിലവാരത്തിലേക്കാണ് ചുരുക്കിയത്. ബേണ്‍സ്റ്റീന്‍2026ലേക്കുള്ള നിഫ്റ്റി ടാര്‍ഗറ്റ് 26,000 ആയി നിശ്ചയിച്ചു. ഹ്രസ്വകാലയളവില്‍ കടുത്ത ചാഞ്ചാട്ടം പ്രതീക്ഷിക്കാമെങ്കിലും, നോമുറയെ പോലുള്ള സ്ഥാപനങ്ങള്‍ വിപണിയിലെ ഈ ഇടിവിനെ ദീര്‍ഘകാല നിക്ഷേപകര്‍ക്കുള്ള ഒരു വാങ്ങല്‍ അവസരമായിട്ടാണ് കാണുന്നത്. എന്നാല്‍ മിഡ്-ക്യാപ്, സ്‌മോള്‍-ക്യാപ് ഓഹരികളില്‍ നിക്ഷേപമുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

പ്രധാന വെല്ലുവിളികൾ

എണ്ണവില: ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർദ്ധിക്കുന്നത് വലിയ തിരിച്ചടിയാണ്. എണ്ണവിലയിലെ ഓരോ 45 ഡോളറിന്റെ വർദ്ധനവും പ്രതിവർഷ വരുമാന വളർച്ചയെ 9% വരെ ബാധിക്കാം.പണപ്പെരുപ്പം: പണപ്പെരുപ്പം 6 ശതമാനം കടക്കാൻ സാധ്യതയുള്ളതിനാൽ പലിശ നിരക്ക് കുറയ്ക്കുന്നത് വൈകിയേക്കും.

ബിയർ കേസ് (Bear Case): യുദ്ധം രൂക്ഷമായാൽ നിഫ്റ്റി 19,000 നിലവാരത്തിലേക്ക് വരെ ഇടിഞ്ഞേക്കാമെന്ന് ബേൺസ്റ്റീൻ മുന്നറിയിപ്പ് നൽകുന്നു.എങ്കിലും, ദീർഘകാല നിക്ഷേപകർക്ക് ഈ ഇടിവ് ഒരു നല്ല 'വാങ്ങൽ അവസരമായി' (Buying Opportunity) ഉപയോഗിക്കാമെന്ന് നോമുറ നിരീക്ഷിക്കുന്നു. എന്നാൽ മിഡ്-ക്യാപ്, സ്മോൾ-ക്യാപ് ഓഹരികളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ പറയുന്നു.