10 Nov 2023 3:58 PM IST
കുറ്റിയില്‍ കെട്ടിയ പോലെ തുടര്‍ന്ന് വിപണികള്‍ ; ഇന്ന് നേട്ടത്തിൽ ക്ലോസിംഗ്
MyFin Desk
Summary
ഏഷ്യൻ വിപണികൾ പൊതുവേ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു
കഴിഞ്ഞ സെഷനുകളിലേതിന് സമാനായി റേഞ്ച് ബൗണ്ടിനകത്തെ കയറ്റിറക്കങ്ങളിലായിരുന്നു ഇന്നത്തെ വ്യാപാര സെഷനിലും ആഭ്യന്തര ഓഹരി വിപണി സൂചികകള്‍. ആഗോള വിപണികളിലെ ദുർബലമായ പ്രവണതകളുടെയും വിദേശ ഫണ്ടുകളുടെ പുറത്തേക്കൊഴുക്ക് തുടരുന്നതിന്‍റെയും പശ്ചാത്തലത്തില്‍ തുടര്‍ച്ചയായ വിപണികള്‍ ഏറെനേരവും ഇടിവിലായിരുന്നു. എന്നാൽ അവസാന മണിക്കൂറുകളിലെ വാങ്ങലുകളുടെ ഫലമായി നിഫ്റ്റി 30 പോയിന്റ് അഥവാ 0.15 ശതമാനം ഉയർന്ന് 19,425.35 ലും സെൻസെക്സ് 72 പോയിന്റ് അഥവാ 0.11 ശതമാനം ഉയർന്ന് 64,904.68 ലും ക്ലോസ് ചെയ്തു.
എൻ ടിപിസി, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ബജാജ് ഫിൻസെർവ് തുടങ്ങിയവയാണ് വലിയ മുന്നേറ്റം ഉണ്ടാക്കിയ പ്രധാന ഓഹരികള്‍. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റൻ കമ്പനി, എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ ഷെയർ, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയവയാണ് ഇടിവ് നേരിട്ട പ്രധാന ഓഹരികള്‍. കഴിഞ്ഞ ദിവസം വിപണിയില്‍ അരങ്ങേറ്റം കുറിച്ച് ഹൊനാസ കണ്‍സ്യൂമര്‍ ലിമിറ്റഡ് ഇന്ന് മൂന്ന് ശതമാനത്തിലധികം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നെഗറ്റീവാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണികൾ വ്യാഴാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) വ്യാഴാഴ്ച ഇക്വിറ്റികളില്‍ 1,712.33 കോടി രൂപയുടെ അറ്റ വില്‍പ്പന നടത്തിയെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ഇന്നലെ ബിഎസ്ഇ ബെഞ്ച്മാർക്ക് 143.41 പോയിന്റ് (0.22 ശതമാനം) ഇടിഞ്ഞ് 64,832.20ൽ എത്തി. നിഫ്റ്റി 48.20 പോയിന്റ് (0.25 ശതമാനം) ഇടിഞ്ഞ് 19,395.30ല്‍ എത്തി.
പഠിക്കാം & സമ്പാദിക്കാം
Home
