16 Nov 2023 3:39 PM IST
Summary
- ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു
- രണ്ട് ദിവസങ്ങളില്‍ നിന്നായി മൊത്തം 5 ലക്ഷം കോടിക്ക് മുകളിലുള്ള നേട്ടം
ഏഷ്യൻ വിപണികളിലെ ദുർബലമായ പ്രവണതകൾക്കിടയിലും നേട്ടം നിലനിര്‍ത്തി ആഭ്യന്തര ഓഹരി വിപണി സൂചികകള്‍. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കഴിഞ്ഞ സെഷനില്‍ വാങ്ങലുകാരായി മാറിയതാണ് പ്രധാനമായും വിപണികളിലെ പൊസിറ്റിവ് പ്രവണതയ്ക്ക് വഴിതെളിച്ചത്.
നിഫ്റ്റി 90 പോയിന്‍റ് (0.46 ശതമാനം) ഉയർന്ന് 19,765.20ലും സെൻസെക്സ് 307 പോയിന്‍റ് (0.47 ശതമാനം) ഉയർന്ന് 65,982.48ലും ക്ലോസ് ചെയ്തു. രണ്ട് വ്യാപാര സെഷനുകളില്‍ നിന്നായി 5 ലക്ഷം കോടിക്ക് മുകളിലുള്ള നേട്ടമാണ് നിക്ഷേപകര്‍ക്ക് ഉണ്ടായിട്ടുള്ളത്.
ടാറ്റ കൺസൾട്ടൻസി സർവീസസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, ഇൻഫോസിസ് എന്നിവയാണ് മികച്ച നേട്ടം സ്വന്തമാക്കിയ പ്രധാന ഓഹരികള്‍. ആക്സിസ് ബാങ്ക്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഐടിസി, ഐസിഐസിഐ ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ എന്നിവയാണ് വലിയ ഇടിവ് നേരിട്ട പ്രധാന ഓഹരികള്‍
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണികള്‍ ബുധനാഴ്ച നേട്ടത്തിലായിരുന്നു.
എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം, 550.19 കോടി രൂപയുടെ അറ്റവാങ്ങല്‍ ഇക്വിറ്റികളിൽ നടത്തി വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ബുധനാഴ്ച ഏറെ ദിവസങ്ങള്‍ക്കു ശേഷം വാങ്ങലുകാരായി മാറി. ബുധനാഴ്ച സെൻസെക്സ് 742.06 പോയിന്റ് അഥവാ 1.14 ശതമാനം ഉയർന്ന് 65,675.93 ൽ എത്തി. നിഫ്റ്റി 231.90 പോയിന്റ് അഥവാ 1.19 ശതമാനം ഉയർന്ന് 19,675.45 ലെത്തി.
പഠിക്കാം & സമ്പാദിക്കാം
Home
