28 March 2026 5:09 PM IST
50 ശതമാനത്തിലേറെ ഇടിവ്; 60 ശതമാനത്തിലേറെ വളർച്ചാ സാധ്യത, ലിസ്റ്റിൽ ഒരു കേരള ഓഹരിയും
MyFin Desk
Summary
വിപണിയിലെ കറക്ഷൻ കുറഞ്ഞ വിലയിൽ ഓഹരികൾ വാങ്ങാനുള്ള അവസരം കൂടെയാണ്. മോത്തിലാൽ ഒസ്വാൾ ഇപ്പോൾ ബൈ റെക്കമൻഡേഷൻ നൽകിയിരിക്കുന്ന ചില ഓഹരികൾ. ഒരു കേരള ഓഹരിയും
സമീപകാലത്ത് വിപണിയിലുണ്ടായ കറക്ഷൻ നിരവധി ഓഹരികളെ ഇപ്പോൾ നിക്ഷേപകർക്ക് ആകർഷകമാക്കിയിട്ടുണ്ട്. ചില കമ്പനികൾ അവയുടെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് 50 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്. ഇടത്തരം കാലയളവിൽ 73 ശതമാനം വരെ മുന്നേറ്റത്തിന് സാധ്യതയുള്ള ചില ഓഹരികൾ ചൂണ്ടിക്കാട്ടി ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഒസ്വാൾ. ഇപ്പോൾ 'ബൈ' റേറ്റിംഗ് നൽകിയിരിക്കുന്ന ചില ഓഹരികൾ.
ലിസ്റ്റിൽ റീട്ടെയിൽ, ഇന്റർനെറ്റ്, ജ്വല്ലറി, ഐടി, ബാങ്കിംഗ്, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള കമ്പനികൾ. ട്രെന്റിന്റെ ഓഹരികളിൽ ഇപ്പോൾ കനത്ത ഇടിവുണ്ട്. കഴിഞ്ഞ ആഴ്ച 0.15 ശതമാനവും, ഒരു മാസത്തിനിടെ 9.84 ശതമാനവുമാണ് ഇടിവ്. വർഷം തോറും 19.10 ശതമാനമുള്ള ഓഹരിയിൽ കഴിഞ്ഞ വർഷത്തേക്കാൾ 34.67 ശതമാനമാണ് ഇടിവ്. നിലവിൽ 3,405 രൂപയിലാണ് ഓഹരിയുടെ വ്യാപാരം നടക്കുന്നത്. സ്റ്റോർ ഉൽപ്പാദനക്ഷമത മുമ്പത്തെ നിലയിലേക്ക് മടങ്ങാൻ സാധ്യതയില്ലെങ്കിലും നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് ബ്രോക്കറേജ് സൂചിപ്പിക്കുന്നു. കമ്പനി ശക്തമായ ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കുന്നുണ്ട്. 4,350 രൂപയാണ് നൽകിയിരിക്കുന്ന ടാർഗറ്റ് വില.
സൊമാറ്റോ ഓഹരി വിലയിൽ 40 ശതമാനത്തിലധികം മുന്നേറ്റം
സൊമാറ്റോ ഓഹരികൾ കഴിഞ്ഞ ആഴ്ചയിൽ 5.78 ശതമാനം നേട്ടമുണ്ടാക്കിയെങ്കിലും ഒരു മാസത്തിനിടെ 1.84 ശതമാനം ഇടിഞ്ഞിട്ടുണ്ട്. വർഷം തോറും 14.74 ശതമാനമാണ് ഇടിവ്. നിലവിൽ 233 രൂപയാണ് വില.
സ്റ്റോക്ക് ഏറ്റവും ഉയർന്ന നിലയിൽ നിന്ന് ഏകദേശം 32 ശതമാനം ഇടിഞ്ഞതായി ബ്രോക്കറേജ് സൂചിപ്പിക്കുന്നു.ബ്ലിങ്കിറ്റ് വഴിയുള്ള മുന്നേറ്റം സൊമാറ്റോക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തൽ. 340 രൂപയാണ് നൽകിയിരിക്കുന്ന ടാർഗറ്റ് വില. ഏകദേശം 44 ശതമാനമാണ് ഓഹരി വിലയിലെ വർധന പ്രതീക്ഷിക്കുന്നത്.
കല്യാൺ ജ്വല്ലേഴ്‌സ് ഓഹരിയും
കഴിഞ്ഞ ആഴ്ചയിൽ കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 4.87 ശതമാനം നേട്ടമുണ്ടാക്കിയെങ്കിലും ഒരു മാസത്തിനിടെ 3.76 ശതമാനം ഇടിവ് രേഖപ്പെടുത്തി. വർഷം തോറും 19.08 ശതമാനമാണ് ഇടിവ്. ഓഹരി വില നിലവിൽ 388 രൂപയിലാണ്.
ശക്തമായ ബ്രാൻഡിങ്ങും ഉയരുന്ന സ്റ്റോർ ശൃംഖലയും സംഘടിത ജ്വല്ലറി വിപണിയിൽ കമ്പനി മികച്ച സ്ഥാനം നിലനിർത്താൻ കാരണമായിട്ടുണ്ടെന്ന് മോത്തിലാൽ ഒസ്വാൾ സൂചിപ്പിക്കുന്നു.550 രൂപയാണ് നൽകിയിരിക്കുന്ന ടാർഗറ്റ് പ്രൈസ്.
പഠിക്കാം & സമ്പാദിക്കാം
Home
