12 Dec 2025 10:24 AM IST
വേദാന്ത ഓഹരികളിൽ തിളക്കം, ടാറ്റ പവർ മുന്നേറുമോ? വാച്ച് ലിസ്റ്റിലേക്ക് ഈ ഓഹരികൾ നോക്കി വെച്ചോളൂ
MyFin Desk
Summary
ഇന്ന് വാച്ച് ലിസ്റ്റിൽ സൂക്ഷിക്കാൻ ചില ഓഹരികൾ
ഇന്ന് ശ്രദ്ധയാകർഷിക്കുന്ന ഓഹരികളിൽ വേദാന്ത, ടാറ്റാ പവർ തുടങ്ങിയവ മുൻ നിരയിലുണ്ട്. 35 വർഷത്തേക്ക് വർഷത്തിൽ 156 കോടി ഡോളർ മൂല്യമുള്ള ഓർഡർ ലഭിച്ചതാണ് ഓഹരിയിലെ പോസിറ്റീവ് പ്രതീക്ഷകൾക്ക് കാരണം. ദീർഘകാല വരുമാന സ്ഥിരതയും വിപണി സെന്റിമെന്റും ഓഹരിക്ക് തുടർന്നും അനുകൂലമായേക്കാം.
എൻബിസിസി 2.89 ബില്യൺ മൂല്യമുള്ള ഓർഡറുകൾ നേടിയതിനാൽ ശക്തമായ വാങ്ങൽ താൽപ്പര്യം ആകർഷിച്ചേക്കും. പ്രതിരോധ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ആസ്ട്ര മൈക്രോവേവ് ശ്രദ്ധയാകർഷിക്കുന്നു. പുതിയ ഓർഡർ തന്നെയാണ് കാരണം.
വേദാന്ത ഓഹരികൾ തിളങ്ങുന്നു
സർക്കാരിൻ്റെ ക്രിട്ടിക്കൽ മിനറൽ ഓക്ഷൻസിൽ നിക്കൽ, ക്രോമിയം, പിജിഇ തുടങ്ങിയ ബ്ലോക്കുകളുടെ ലേലം വേദാന്തയ്ക്ക് ലഭിച്ചതിനാൽ ഓഹരികൾ മുന്നേറുന്നു. മുന്നേറ്റം കമ്പനിയുടെ വിവിധ ധാതുക്കളുടെ ഖനനം ശക്തിപ്പെടുത്തും. നിക്കൽ, ക്രോമിയം, പ്ലാറ്റിനം ഗ്രൂപ്പ് എലമെൻ്റുകൾ പോലുള്ള ഉയർന്ന മൂല്യമുള്ള വിഭവങ്ങളുടെ ബിസിനസിലേക്ക് വേദാന്ത എത്തും.ഇത് ഇന്ത്യയുടെ ഊർജ്ജ പരിവർത്തനത്തിനും കമ്പനിയുടെ മുന്നേറ്റത്തിനും സഹായകരമാകും.
പിരാമൽ ഫാർമ, രാമ സ്റ്റീൽ ട്യൂബ്സ്, ഫസ്റ്റ്സോഴ്സ് സൊല്യൂഷൻസ്, കാൻസായി നെരോലാക്, ടിആർഎഫ്, സൈൻ്റ്, യുഫ്ലെക്സ്, കിർലോസ്കർ ഫെറസ് ഇൻഡസ്ട്രീസ്, ഹോനാസ കൺസ്യൂമർ, ആർആർപി ഡിഫൻസ് തുടങ്ങിയ ഓഹരികളും ശ്രദ്ധയാകർഷിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
