13 Nov 2025 9:38 AM IST
Summary
സെൻസെക്സ് പുനസംഘടനയിൽ ശ്രദ്ധാ കേന്ദ്രമാകുന്ന ഓഹരികൾ ഏതൊക്കെ?
ഡിസംബറിലെ സെൻസെക്‌സ് പുനക്രമീകരണത്തിൽ രണ്ട് ഓഹരികൾ പ്രധാനമായും ശ്രദ്ധ നേടും. ഇൻ്റർഗ്ലോബ് ഏവിയേഷൻ, ഗ്രാസിം ഇൻഡസ്ട്രീസ് ഓഹരികൾ എന്നിവ ഇപ്പോൾ വാച്ച് ലിസ്റ്റിൽ സൂക്ഷിക്കാം.
ഇൻ്റർഗ്ലോബ് ഏവിയേഷൻ ടാറ്റാ മോട്ടോഴ്‌സിൻ്റെ വിഭജനത്തെ തുടർന്ന് സെൻസെക്‌സിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഇത് ഏകദേശം 2,850 കോടി രൂപ വരെയുള്ള നിക്ഷേപത്തിന് വഴിയൊരുക്കും.
ഇൻഡിഗോക്ക് പകരമായി ഗ്രാസിം ഇൻഡസ്ട്രീസ് ഓഹരികൾ ഉൾപ്പെടാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ, ഏകദേശം 2,526 കോടി രൂപയുടെ നിക്ഷേപം ഗ്രാസിമിലേക്ക് എത്താൻ സാധ്യതയുണ്ട്.
പുറത്ത് പോകാൻ സാധ്യതയുള്ള ഓഹരി ടാറ്റ മോട്ടോഴ്സാണ്. കൊമേഴ്സ്യൽ വെഹിക്കിൾ ബിസിനസ് വിഭജിച്ചതിനെ തുടർന്ന് ടാറ്റാ മോട്ടോഴ്‌സ് ഇൻഡക്സിന് പുറത്തുപോയേക്കാം.ടാറ്റ മോട്ടോഴ്സ് പുറത്താകുന്നത് ഏകദേശം 2,232 കോടി രൂപയുടെ പാസീവ് ഔട്ട്ഫ്ലോക്ക് കാരണമാകാം.
എന്താണ് സെൻസെക്സ് പുനക്രമീകരണം?
നിലവിലെ വിപണി സാഹചര്യത്തെ അടിസ്ഥാനമാക്കി സൂചികയിലെ ഓഹരികൾ പുനറാങ്ക് ചെയ്യുന്നതാണ് ഇത്. ചില ഓഹരികൾ ഉൾപ്പെടുത്തുകയും റാങ്കിങ് അടിസ്ഥാനത്തിൽ ചിലത് നീക്കം ചെയ്യുകയും ചെയ്യും. 30 ഓഹരികളുടെ പോർട്ട്ഫോളിയോ ഇങ്ങനെ ഇടയ്ക്കിടക്ക് പുനക്രമീകരിക്കാറുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
