image

16 Dec 2025 10:46 AM IST

Stock Market Updates

Stocks to Watch: വാച്ച്ലിസ്റ്റിലേക്ക് ഈ ഓഹരികൾ നോക്കി വെച്ചോളൂ

MyFin Desk

Stocks to Watch: വാച്ച്ലിസ്റ്റിലേക്ക് ഈ ഓഹരികൾ നോക്കി വെച്ചോളൂ
X

Summary

ജിയോജിത്ത് ഓഹരികളിൽ ബൾക്ക് ഡീൽ. ഐസിഐസിഐ പ്രുഡൻഷ്യൽ എഎംഎസി ഐപിഒ എന്നിവയും ശ്രദ്ധാകേന്ദ്രമാകുന്നു.


ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഓഹരികൾ ബാങ്ക് നിഫ്റ്റിയിലെ കൺസോളിഡേഷനും വിദേശ സ്ഥാപന നിക്ഷേപകരുടെ വിൽപ്പനയും കാരണം റേഞ്ച്-ബൗണ്ടായി തുടരാൻ സാധ്യതയുണ്ട്. സ്റ്റോക്ക് അധിഷ്ഠിത നീക്കമാണ് ഓഹരികളിലുള്ളത്.

ജിയോജിത്ത് ഓഹരികളിൽ ബൾക്ക് ഡീൽ

ദുർബലമായ ആഗോള സൂചനകളും യുഎസ് വിപണികളിൽ നിന്നുള്ള ജാഗ്രതയും മൂലം ഐടി ഓഹരികളിൽ സമ്മർദ്ദം. തിരഞ്ഞെടുത്ത റിയൽ എസ്റ്റേറ്റ്, ഫാർമ ഓഹരികളിൽ സെലക്ടീവായ വ്യാപാരം. ചില ഓട്ടോ ഓഹരികളിൽ ലാഭമെടുപ്പ് തുടരുന്നു. ഇന്ന് ശ്രദ്ധിക്കേണ്ട സ്റ്റോക്കുകളിൽ ഇൻഡസ് ഇൻഡ് ബാങ്ക്, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ്, അരവിന്ദ് സ്മാർട്ട്സ്പേസസ് തുടങ്ങിയ ഓഹരികളുണ്ട്.

ഇൻഡസ് ഇൻഡ് ബാങ്കിൻ്റെ 9.5 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാൻ എച്ച്ഡിഎഫ്സി ബാങ്കിന് ആർബിഐ അംഗീകാരം നൽകി. ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ് പ്രമോട്ടറായ ബിഎൻപി പാരിബാസ് ബൾക്ക് ഡീൽ വഴി ഓഹരികൾ വിറ്റഴിക്കാൻ ശ്രമിക്കുന്നു. ജിയോജിത്ത് ഓഹരികൾ പച്ചകത്തിയാണ് വ്യാപാരം. 76.66 രൂപയിലാണ് 10 .30 ഓടെ വ്യാപാരം.

ബെംഗളൂരുവിലെ പുതിയ റെസിഡൻഷ്യൽ പ്രോജക്റ്റ് അരവിന്ദ് സ്മാർട്ട് സ്പേസസിന് അധിക വരുമാനം നൽകും. ഐസിഐസിഐ പ്രുഡൻഷ്യൽ എഎംസി ഐപിഒ ഇന്ന് സമാപിക്കും. സബ്സ്ക്രിപ്ഷൻ ട്രെൻഡുകൾ വിപണി വികാരത്തെ സ്വാധീനിക്കും. ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓഹരികളിൽ സൈഡസ് ലൈഫ് സയൻസസ്, എച്ച്സിഎൽ ടെക്നോളജീസ്, ആർബിഎൽ ബാങ്ക്, ഡെലിവറി, കെഎൻആർ കൺസ്ട്രക്ഷൻസ്, വെസ്റ്റ്ലൈഫ് ഫൂഡ് വേൾഡ്, ഇൻറ്റലക്റ്റ് ഡിസൈൻ അരേന, സോളക്സ് എനർജി എന്നീ ഓഹരികളുമുണ്ട്.