image

11 Dec 2025 12:00 PM IST

Stock Market Updates

Stocks to Watch : ഇന്ന് വാച്ച് ലിസ്റ്റിൽ സൂക്ഷിക്കാൻ ചില ഓഹരികൾ

MyFin Desk

indian stocks attract fpis
X

Summary

ഇന്ന് വാച്ച് ലിസ്റ്റിൽ സൂക്ഷിക്കാൻ ചില ഓഹരികൾ


ഇന്ന് വാച്ച് ലിസ്റ്റിൽ സൂക്ഷിക്കേണ്ട ഓഹരികൾ ഏതൊക്കെ? ടാറ്റാ സ്റ്റീലിന്റെ പ്രധാന തന്ത്രപരമായ ഏറ്റെടുക്കലുകൾ മെറ്റൽസ് മേഖലയിൽ പോസിറ്റീവ് വികാരം കൊണ്ടുവന്നു. ലോയിഡ്സ് മെറ്റൽസ്, എൻഎംഡിസി, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവയുൾപ്പെടെയുള്ള മെറ്റൽ ഓഹരികൾ കൂടുതൽ ശ്രദ്ധയാകർഷിക്കും.

ഫാർമ ഓഹരികളിൽ സ്ഥിരത/ പോസിറ്റീവ് വികാരം പ്രതീക്ഷിക്കാം. സിപ്ല ഉൾപ്പെടെയുള്ള ഓഹരികളിൽ മുന്നേറ്റം. ആഗോള പലിശ നിരക്ക് അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ നിക്ഷേപകർ പ്രതിരോധ ഓഹരികളിലേക്ക് തിരിയുന്നുണ്ട്. വ്യോമയാന മേഖലയിലെ പ്രതിസന്ധി ഇൻഡിഗോ ഓഹരികളിൽ പ്രതിഫലിക്കുന്നത് തുടരുന്നു.

ബാങ്കിംഗ് & ഫിനാൻഷ്യൽസ് ഓഹരികളിലും പ്രതിസന്ധി

എസ്ബിഐ , എൽഐസി, എസ്ബിഐ ലൈഫ്, ബാങ്ക് ഓഫ് ബറോഡ പോലുള്ള സാമ്പത്തിക രംഗത്തെ വമ്പൻ കമ്പനികൾ ഓഹരി-അധിഷ്ഠിത നീക്കങ്ങൾക്ക് പ്രാധാന്യം നൽകും. എൽഐസി ഓഹരികളിൽ ഹ്രസ്വകാല സമ്മർദ്ദം.

ഏതൊക്കെ ഓഹരികൾ മുന്നേറും?

പുതിയ ഓർഡർ വാർത്തകൾ, പ്രോജക്ട് അപ്‌ഡേറ്റുകൾ, മേഖലയിലെ പൊതുവായ മുന്നേറ്റം എന്നിവയുടെ പശ്ചാത്തലത്തിൽ അശോക ബിൽഡ്കോൺ, മസഗൺ ഡോക്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ് എന്നിവ മികച്ച മുന്നേറ്റം കാഴ്ചവെക്കാൻ സാധ്യതയുണ്ട്. മസഗോൺ ഡോക്കാണ് ഇന്ന് ശ്രദ്ധേയമായ മറ്റൊരു ഓഹരി

അന്തർവാഹിനികളുടെ അറ്റകുറ്റപ്പണികൾക്കായി ഇന്ത്യൻ നേവിയുമായും ബ്രസീലിയൻ നേവിയുമായും ഒപ്പുവെച്ച കരാർ ഓഹരിയുടെ മുന്നേറ്റത്തിന് വഴി വെച്ചിട്ടുണ്ട്.ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഓഹരികളിൽ നേരിയ സമ്മർദ്ദം നിലനിൽക്കാൻ സാധ്യത.