22 Jan 2024 5:04 PM IST
Summary
- അലൈഡ് ഡിജിറ്റല്‍ സര്‍വീസസ് ഓഹരികള്‍ 41 ശതമാനത്തിലധികമാണ് ഉയര്‍ന്നത്
- ഈസി ട്രിപ്പ് പ്ലാനേഴ്‌സിന്റെ ഓഹരി വില 20 ശതമാനത്തിലധികം ഉയര്‍ന്നു
- തോമസ് കുക്ക് ഇന്ത്യയുടെ ഓഹരി വന്‍ മുന്നേറ്റമാണു നടത്തിയത്
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സമര്‍പ്പണ ചടങ്ങുമായുള്ള ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ കുറച്ച് നാളുകളായി നാല് കമ്പനികളുടെ ഓഹരികളാണ് വന്‍ മുന്നേറ്റം നടത്തിയത്.
അലൈഡ് ഡിജിറ്റല്‍, തോമസ് കുക്ക്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ഈസി ട്രിപ്പ് പ്ലാനേഴ്‌സ് എന്നീ നാല് കമ്പനികളുടെ ഓഹരി മൂല്യം കഴിഞ്ഞ മൂന്ന് മാസം കൊണ്ട് 22 ശതമാനത്തിന്റെ വര്‍ധനയാണു കൈവരിച്ചത്.
അലൈഡ് ഡിജിറ്റല്‍ സര്‍വീസസ്
2023 ഒക്‌ടോബര്‍ മുതല്‍ 2024 ജനുവരി വരെ, അലൈഡ് ഡിജിറ്റല്‍ സര്‍വീസസ് ഓഹരികള്‍ 41 ശതമാനത്തിലധികമാണ് ഉയര്‍ന്നത്.
അയോധ്യ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കരാര്‍ നേടിയതായി കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓഹരികള്‍ കുതിച്ചുയരാന്‍ തുടങ്ങിയത്.
തോമസ് കുക്ക് ഇന്ത്യ
പുതുതായി നിര്‍മ്മിച്ച രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായി അയോധ്യയിലേക്കുള്ള ബജറ്റ് യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ തോമസ് കുക്ക് ഇന്ത്യയുടെ ഓഹരി വന്‍ മുന്നേറ്റമാണു നടത്തിയത്.
ട്രാവല്‍ കമ്പനിയുടെ ഓഹരി വിലകള്‍ ഒക്ടോബറില്‍ നിന്ന് 35 ശതമാനമാണ് ഉയര്‍ന്നത്. 2024 ജനുവരിയില്‍ ഓഹരി എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തുകയും ചെയ്തു.
ഈസി ട്രിപ്പ് പ്ലാനേഴ്‌സ്
2023 ഒക്ടോബര്‍ മുതല്‍ ഇതുവരെയായി ഈസി ട്രിപ്പ് പ്ലാനേഴ്‌സിന്റെ ഓഹരി വില 20 ശതമാനത്തിലധികം ഉയര്‍ന്നു.
ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍
2023 ഡിസംബറില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ ഹോള്‍ഡിംഗ്‌സ് 1.90 ശതമാനമായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരി മുന്നേറ്റം നടത്തി.
ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്ന് ഇന്‍ഡിഗോ അയോധ്യയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തു.27 ശതമാനത്തോളമാണ് കമ്പനി ഓഹരി മുന്നേറിയത്.
പഠിക്കാം & സമ്പാദിക്കാം
Home
