14 Feb 2024 3:54 PM IST
Summary
- സെഷനില്‍ ഏറെ നേരവും സൂചികകള്‍ ഇടിവിലായിരുന്നു
- മികച്ച നേട്ടവുമായി പിഎസ്ബി, ഓയില്‍-ഗ്യാസ്
- ഐടി, ഫാര്‍മ ഓഹരികള്‍ ഇടിവില്‍
ഇന്ന് സെഷന്‍റെ ഏറെ നേരവും ഇടിവിലായിരുന്ന ബെഞ്ച്മാര്‍ക്ക് സൂചികകള്‍ അവസാന മണിക്കൂറുകളില്‍ നേട്ടത്തിലേക്ക് കയറി. യുഎസ് പണപ്പെരുപ്പം ജനുവരിയില്‍ അനലിസ്‍റ്റുകളുടെ പ്രതീക്ഷയ്ക്കു മുകളിലായത് ആഗോള തലത്തില്‍ വിപണികളെ നെഗറ്റിവായി പ്രതിഫലിച്ചിരുന്നു. എന്നാല്‍ ഇടിവില്‍ വാങ്ങുക എന്ന തന്ത്രം നിക്ഷേപകര്‍ സ്വീകരിച്ചതും പൊതുമേഖലാ ബാങ്ക്, ഓയില്‍-ഗ്യാസ് വിഭാഗങ്ങളിലെ പ്രമുഖ ഓഹരികളിലുണ്ടായ ശക്തമായ നേട്ടവുമാണ് വിപണികളെ മുന്നോട്ട് നയിച്ചത്.
സെന്‍സെക്സ് 267.64 പോയിന്‍റ് അഥവാ 0.37% ശതമാനം നേട്ടത്തോടെ 71,822.83ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 96.80 പോയിന്‍റ് അഥവാ 0.45 ശതമാനം കയറി 21,840.05ല്‍ എത്തി. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 1.04 ശതമാനവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 1.61 ശതമാനവും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.26 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 1.16 ശതമാനവും മുന്നേറി.
നേട്ടങ്ങളും കോട്ടങ്ങളും
നിഫ്റ്റിയില്‍ പൊതുമേഖലാ ബാങ്ക് സൂചികയാണ് ഏറ്റവും വലിയ നേട്ടം രേഖപ്പെടുത്തിയത്, 3.48 ശതമാനം. ഓയില്‍-ഗ്യാസ് (3 . ) മീഡിയ (2 . ) സൂചികകളും മികച്ച നേട്ടം രേഖപ്പെടുത്തി. റിയല്‍റ്റി, മെറ്റല്‍, ഓട്ടോ സൂചികകളും 1 ശതമാനത്തിനു മുകളില്‍ നേട്ടം നല്‍കിയിട്ടുണ്ട്. ഐടി സൂചികയാണ് ഏറ്റവും വലിയ ഇടിവ് പ്രകടമാക്കിയിട്ടുള്ളത്, 1 .00 ശതമാനം. ഫാര്‍മ, ആരോഗ്യ പരിപാലനം തുടങ്ങിയ സൂചികകളും നഷ്ടത്തിലാണ്. ബാക്കി മേഖലാ സൂചികകളെല്ലാം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി 50-യില്‍ ബിപിസിഎല്‍ (7.30%), എസ്ബിഐ (4.14%), ഒഎൻജിസി (3.72%), കോൾ ഇന്ത്യ (3.33%) ടാറ്റ സ്റ്റീൽ (2.61%) എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി.ടെക് മഹീന്ദ്ര (2.81%), സിപ്ല (2.35%), ഡോ റെഡ്ഡീസ് ലബോറട്ടറീസ് (1.30%), ഇൻഫോസിസ് (1.05%), ടിസിഎസ് (1.05%) എന്നിവയാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ എസ്‍ബിഐ (4..15 %), ആക്സിസ് ബാങ്ക് (2.40 %), ടാറ്റ സ്റ്റീൽ (2.36 %), മാരുതി സുസുക്കി ഇന്ത്യ (2.04 %), എൻടിപിസി (1.97%) എന്നിവ മികച്ച നേട്ടം കൊയ്തു. ടെക് മഹീന്ദ്ര (2.78%), സൺ ഫാർമ (1.26%), ടിസിഎസ് (1.16%), ഇൻഫോസിസ് (1.03%), എച്ച്‍ഡിഎഫ്‍സി ബാങ്ക് (-0.72%)എന്നിവ വലിയ ഇടിവ് രേഖപ്പെടുത്തി.
ഏഷ്യന്‍ വിപണികള്‍
ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് സമ്മിശ്ര തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ദക്ഷിണ കൊറിയയുടെ കോസ്പി, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ചൈനയുടെ ഷാങ്ഹായ്, എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓസ്ട്രേലിയ എഎസ്എക്സ്, ജപ്പാന്‍റെ നിക്കി എന്നിവ നഷ്ടത്തിലാണ്
പഠിക്കാം & സമ്പാദിക്കാം
Home
