7 July 2025 7:41 AM IST
Summary
- ആഗോള വിപണികൾ ദുർബലമായി.
- ഗിഫ്റ്റ് നിഫ്റ്റി നേരിയ തോതിൽ ഉയർന്നു.
- ഏഷ്യൻ വിപണികൾ താഴ്ന്ന് വ്യാപാരം നടത്തുന്നു.
താരിഫ് കാലാവധിയെക്കുറിച്ചുള്ള ആശങ്കയിൽ ആഗോള വിപണികൾ ദുർബലമായി. ഗിഫ്റ്റ് നിഫ്റ്റി നേരിയ തോതിൽ ഉയർന്നു. ഏഷ്യൻ വിപണികൾ താഴ്ന്ന് വ്യാപാരം നടത്തുന്നു. യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ ഇടിഞ്ഞു.
ഈ ആഴ്ച, നിക്ഷേപകർ യുഎസ്-ഇന്ത്യ വ്യാപാര കരാർ, ഒന്നാം പാദ ഫലങ്ങൾ, യുഎസ് ഫെഡറൽ റിസർവിന്റെ അവസാന മീറ്റിംഗിന്റെ മിനിറ്റ്സ്, എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
വെള്ളിയാഴ്ച, ഇന്ത്യൻ ഓഹരി വിപണി സൂചികകൾ ഉയർന്ന നിലയിൽ അവസാനിച്ചു. സെൻസെക്സ് 193.42 പോയിന്റ് അഥവാ 0.23% ഉയർന്ന് 83,432.89 ൽ ക്ലോസ് ചെയ്തു, നിഫ്റ്റി 55.70 പോയിന്റ് അഥവാ 0.22% ഉയർന്ന് 25,461.00 ൽ ക്ലോസ് ചെയ്തു.
ഏഷ്യൻ വിപണികൾ
ഏഷ്യൻ വിപണികൾ തിങ്കളാഴ്ച താഴ്ന്ന നിലയിൽ വ്യാപാരം നടത്തുന്നു. ജപ്പാനിലെ നിക്കി 0.26% ഇടിഞ്ഞു. ടോപ്പിക്സ് 0.18% ഇടിഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പി 0.48% ഇടിഞ്ഞു. കോസ്ഡാക്ക് 0.5% ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ താഴ്ന്ന ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 25,547 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചറുകളുടെ മുൻ ക്ലോസിനേക്കാൾ ഏകദേശം 7 പോയിന്റ് പ്രീമിയം. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് ഒരു ഫ്ലാറ്റ് തുടക്കത്തെ സൂചിപ്പിക്കുന്നു.
വാൾസ്ട്രീറ്റ്
വെള്ളിയാഴ്ച യുഎസ് ഓഹരി വിപണി അവധിയായിരുന്നു. യുഎസ് ഓഹരി ഫ്യൂച്ചറുകൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തിയത്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.32%, എസ് & പി 500 ഫ്യൂച്ചറുകൾ, നാസ്ഡാക്ക് 100 ഫ്യൂച്ചറുകൾ എന്നിവ യഥാക്രമം 0.39%, 0.42% എന്നിങ്ങനെ ഇടിഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ, എസ് & പി 500 1.72% ഉയർന്നു, നാസ്ഡാക്ക് 1.62% ഉയർന്നു, ഡൗ ജോൺസ് 2.3% ഉയർന്നു.
പിന്തുണയും പ്രതിരോധവും
നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 25,474, 25,507, 25,559
പിന്തുണ: 25,368, 25,335, 25,282
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 57,083, 57,189, 57,362
പിന്തുണ: 56,738, 56,631, 56,459
പുട്ട്-കോൾ അനുപാതം
മാർക്കറ്റിന്റെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), ജൂലൈ 4 ന് 0.93 ആയി കുറഞ്ഞു.
ഇന്ത്യ വിക്സ്
വിപണിയിലെ ചാഞ്ചാട്ടം കണക്കാക്കുന്ന ഇന്ത്യ വിക്സ്, നാലാം സെഷനിലും ഇടിഞ്ഞ്, ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇത് 0.57 ശതമാനം ഇടിഞ്ഞ് 12.32 ൽ അവസാനിച്ചു .
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ വ്യാഴാഴ്ച 760 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപകർ 1029 കോടി രൂപയിൽ ഓഹരികൾ വിറ്റു.
രൂപ
വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 15 പൈസ ഉയർന്ന് 85.40 ൽ ക്ലോസ് ചെയ്തു.
എണ്ണ വില
അസംസ്കൃത എണ്ണ വില കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ ബാരലിന് 1.2% കുറഞ്ഞ് 67.48 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ 2.03% കുറഞ്ഞ് 65.64 ഡോളറിലെത്തി.
സ്വർണ്ണ വില
സ്വർണ്ണ വില കുറഞ്ഞു. സ്പോട്ട് സ്വർണ്ണ വില ഔൺസിന് 0.3% കുറഞ്ഞ് 3,323.71 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകളും 0.3% കുറഞ്ഞ് 3,332.20 ഡോളറിലെത്തി.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
റെയിൽ വികാസ് നിഗം
കമ്പനിക്ക് ദക്ഷിണ റെയിൽവേയിൽ നിന്ന് ഒരു ഓഡർ ലഭിച്ചു. പദ്ധതിയുടെ ആകെ ചെലവ് 143.4 കോടി രൂപയാണ്.
ബിഇഎംഎൽ
കമ്പനി രണ്ട് വ്യത്യസ്ത കയറ്റുമതി ഓർഡറുകൾ നേടിയിട്ടുണ്ട് - ഒന്ന് ഹെവി-ഡ്യൂട്ടി ബുൾഡോസറുകൾ വിതരണം ചെയ്യുന്നതിനായി കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ് (CIS) മേഖലയിൽ നിന്നും, രണ്ടാമത്തേത് ഉയർന്ന പ്രകടനമുള്ള മോട്ടോർ ഗ്രേഡറുകൾ വിതരണം ചെയ്യുന്നതിനായി ഉസ്ബെക്കിസ്ഥാനിൽ നിന്നും. മൊത്തം കരാർ മൂല്യം 6.23 മില്യൺ ഡോളർ ആണ്.
മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ്
മഹീന്ദ്ര ഗ്രൂപ്പ് കമ്പനി പൂനെയിലെ 9.66 ഏക്കർ റെസിഡൻഷ്യൽ ഡെവലപ്‌മെന്റിന്റെ ഭാഗമായ മഹീന്ദ്ര സിറ്റാഡലിൽ ഒരു പുതിയ ടവർ ആരംഭിച്ചു, ഏകദേശം 2,500 കോടി രൂപയുടെ മൊത്തത്തിലുള്ള വികസന മൂല്യം പ്രതീക്ഷിക്കുന്നു.
ജ്യോതി സിഎൻസി ഓട്ടോമേഷൻ
കർണാടകയിലെ തുമകുരു മെഷീൻ ടൂൾസ് പാർക്കിൽ 20 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് ബോർഡ് അംഗീകാരം നൽകി. ഏറ്റെടുക്കലിന് കടമായി ധനസഹായം നൽകും.
ഒലെക്ട്ര ഗ്രീൻടെക്
ജൂലൈ 5 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ബോർഡിന്റെ ചെയർമാനായി പി വി കൃഷ്ണ റെഡ്ഡിയെ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ മാനേജിംഗ് ഡയറക്ടർ, ഡയറക്ടർ സ്ഥാനത്ത് നിന്ന് കെ വി പ്രദീപ് രാജിവച്ചു.
സാൻമിത് ഇൻഫ്ര
സഞ്ജയ് മഖിജയെ മാനേജിംഗ് ഡയറക്ടറായും കമൽ മഖിജയെയും ഹരേഷ് മഖിജയെയും മുഴുവൻ സമയ ഡയറക്ടർമാരായും വീണ്ടും നിയമിക്കാൻ ബോർഡ് അംഗീകാരം നൽകി.