18 May 2026 5:23 PM IST
ടാറ്റ സ്റ്റീലിന് തിരിച്ചടി; ടെക് മഹിന്ദ്രയുടെയും ഗ്ലാൻഡ് ഫാർമയുടെയും കരുത്തിൽ ഐടി-ഫാർമ മേഖലകളിൽ മുന്നേറ്റം
MyFin Desk
Summary
ടാറ്റ സ്റ്റീൽ ഓഹരികളിൽ കുത്തനെ ഇടിവ്. 3.15 ശതമാനത്തിലധികം ഓഹരി വില ഇടിഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തിൽ മുൻനിര സൂചികകൾ രാവിലെ നേരിട്ട വലിയ നഷ്ടം നികത്താൻ ശ്രമിക്കുമ്പോൾ വിപണിയിൽ വ്യക്തമായ രണ്ട് തരം ചലനങ്ങളാണ് ദൃശ്യമായത്. വൻകിട ബാങ്കിംഗ്, എനർജി, മെറ്റൽ ഓഹരികൾ സൂചികകളെ താഴേക്ക് വലിച്ചപ്പോൾ ഐടി, ഫാർമ മേഖലകൾ വിപണിക്ക് ശക്തമായ പ്രതിരോധം തീർത്തു.
ടാറ്റ സ്റ്റീൽ ഓഹരികളിൽ 3 .15 ശതമാനം ഇടിവ്. മാർച്ചിൽ അവസാനിച്ച പാദത്തിലെ സാമ്പത്തിക ഫലങ്ങൾ വിപണി കണക്കുകൂട്ടിയതിലും മങ്ങിയതായതിനെത്തുടർന്ന് ഓഹരിവില 5 ശതമാനത്തിനടുത്ത് ഇടിഞ്ഞ് വലിയ നഷ്ടം നേരിടുന്ന ഓഹരികളിലൊന്നായി മാറി. 52 ആഴ്ചയിലെ ഉയർന്ന വില 224 .40 രൂപയാണ്. താഴ്നന്ന വില 149 .50 രൂപയും. ഇന്ന് 210 .01 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പ്രതീക്ഷിച്ചതിലും കുറഞ്ഞ ത്രൈമാസ ലാഭം, ഉയർന്ന അസംസ്കൃത വസ്തുക്കളുടെയുൾപ്പെടെ സമ്മർദ്ദം, യൂറോപ്പിൽ വർദ്ധിച്ചുവരുന്ന പ്രവർത്തന വെല്ലുവിളികൾ എന്നിവ ഓഹരികൾ ഇടിയാൻ കാരണമായി.യൂറോപ്പിലെ ബിസിനസിലും അനിശ്ചിതത്വമുണ്ട്. കമ്പനിയുടെ നെതർലാൻഡ്‌സ്, യുകെ പ്രവർത്തനങ്ങളും ഉയർന്ന ചെലവ് എന്ന വെല്ലുവിളി നേരിടുന്നു.
പവർ ഗ്രിഡ് അറ്റാദായത്തിൽ വളർച്ച രേഖപ്പെടുത്തിയെങ്കിലും, പ്രവർത്തന മികവ് , വിപണിയുടെ പ്രതീക്ഷകൾക്കൊത്തുയരാത്തതിനാൽ ഓഹരിവില സമ്മർദ്ദത്തിലാണ്. എച്ച്ഡിഎഫ്സി ബാങ്ക് , റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഭീമൻ ഓഹരികളിലും ഇടിവുണ്ട് .
പഠിക്കാം & സമ്പാദിക്കാം
Home
