15 Dec 2023 12:43 PM IST
Summary
- ടെക്‌സ്മാകോക്ക് റെയിൽവേയുടെ 1,374.41 കോടി രൂപയുടെ പുതിയ ഓർഡർ
- നവംബറിൽ ഖ് ഐ പി വഴി 744 കോടി രൂപ സമാഹരിച്ചു
- ഇതുവരെ ഐആർഎഫ്‌സി 200.46 ശതമാനത്തിന്റെ നേട്ടം കൈവരിച്ചു
ഡിസംബർ 15ലെ തുടക്കവ്യാപാരത്തിൽ തന്നെ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ ടെക്‌സ്മാകോ റെയിലും ഐആർഎഫ്സിയും. മുൻ ദിവസത്തെ വ്യാപാരത്തിലും ഉയർന്ന വിലയിലായിരുന്നു ഐആർഎഫ്സി ഓഹരികൾ.
റെയിൽവേ മന്ത്രാലയത്തിൽ നിന്ന് 1,374.41 കോടി രൂപയുടെ പുതിയ ഓർഡർ നേടിയതിനെ തുടർന്ന് ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ടെക്‌സ്മാകോ റെയിൽ ആൻഡ് എഞ്ചിനീയറിംഗ് ഓഹരികൾ 10 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന വിലയായ 188.95 രൂപയിലെത്തി.
ഏകദേശം 1374.41 കോടി രൂപ വിലയുള്ള 3,400 BOXNS വാഗണുകൾ നിർമിക്കാനുള്ള ഓർഡർ റെയിൽ മന്ത്രാലയം (റെയിൽവേ ബോർഡ്) നൽകിയതായി കമ്പനി ഒരു പ്രസ്താവനയിൽ അറിയിച്ചു.
നേപ്പാളിൽ 900 മെഗാവാട്ട് റൺ-ഓഫ്-ദി-റിവർ ജലവൈദ്യുത പദ്ധതി നിർമ്മിക്കുന്നത്തിന് എസ്‌ജെവിഎൻ അരുൺ-3 പവർ ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡിൽ നിന്ന് 179.89 കോടി രൂപയുടെ ഓർഡർ ഒക്ടോബറിൽ എസ്എസ് ഫാബ്രിക്കേറ്റേഴ്‌സ് ആൻഡ് മാനുഫാക്‌ചറേഴ്‌സുമായി സംയുക്തമായി കമ്പനി നേടിയിരുന്നു.
നവംബറിൽ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് വഴി കമ്പനി 744 കോടി രൂപയും സമാഹരിച്ചിട്ടുണ്ട്.
നടപ്പ് വർഷത്തെ സെപ്തംബർ പാദത്തിൽ, ടെക്‌സ്മാകോയുടെ അറ്റാദായം 70 ശതമാനം ഉയർന്ന് 20 കോടി രൂപയായി രേഖപ്പെടുത്തിയിരുന്നു. ഇതേ കാലയളവിലെ കമ്പനിയുടെ വരുമാനം 64 ശതമാനം ഉയർന്ന് 810 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 66 ശതമാനം ഉയർന്ന് 805 കോടി രൂപയിലെത്തി.
നിലവിൽ (രാവിലെ 12:15) ടെക്‌സ്മാകോ ഓഹരികൾ എൻഎസ്ഇ യിൽ 1.73 ശതമാനം ഉയർന്ന് 105 .65 രൂപയിൽ വ്യാപാരം തുടരുന്നു.
100 തൊട്ട് ഐആർഎഫ്സി
തുടക്കവ്യാപാരത്തിൽ തന്നെ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഐആർഎഫ്‌സി) ഓഹരികൾ പുതിയ റെക്കോഡ് നിലയിലെത്തി. ഓഹരികൾ സർവകാല ഉയരമായ100.80 രൂപയിലെത്തി. കഴിഞ്ഞ ഒരാഴ്ച്ചയിൽ ഓഹരികൾ ഉയർന്നത് 27.68 ശതമാനമാണ്. ഒരു മാസത്തലിൽ 33.79 ശതമാനവും വർഷാദ്യം മുതൽ ഇതുവരെ 200.46 ശതമാനത്തിന്റെ നേട്ടം ഓഹരികൾ നല്കി.
ഓഹരികൾ ഇപ്പോൾ രാവിലെ 12:15 നു 3.45 ശതമാനം ഉയർന്ന് 95.85 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
