25 Oct 2026 3:01 PM IST
മുന്‍നിര കമ്പനികളില്‍ എട്ടിനും നഷ്ടം; ഇടിഞ്ഞത് 1.55 ലക്ഷം കോടി, എച്ച്ഡിഎഫ്‌സി ബാങ്കിന് വന്‍ തിരിച്ചടി
MyFin Desk
Summary
ടിസിഎസ്, എല്‍ ആന്‍ഡ് ടി എന്നിവ മാത്രമാണ് വിപണി മൂല്യത്തില്‍ നേട്ടമുണ്ടാക്കിയത്
രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 മുന്‍നിര കമ്പനികളില്‍ എട്ടിന്റെയും സംയോജിത വിപണി മൂല്യം കഴിഞ്ഞ ആഴ്ച 1.55 ലക്ഷം കോടിരൂപയിലേറെ ഇടിഞ്ഞു. എച്ച്ഡിഎഫ്‌സി ബാങ്കും ബജാജ് ഫിനാന്‍സുമാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ (എല്‍ ആന്‍ഡ് ടി) എന്നിവ മാത്രമാണ് വിപണി മൂല്യത്തില്‍ നേട്ടമുണ്ടാക്കിയത്.
അവധി ദിനങ്ങള്‍ കാരണം നാല് വ്യാപാര സെഷനുകള്‍ മാത്രമുണ്ടായിരുന്ന ആഴ്ചയില്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇ സെന്‍സെക്‌സ് 1,605.44 പോയിന്റ് അഥവാ 2.15 ശതമാനവും എന്‍എസ്ഇ നിഫ്റ്റി 546.15 പോയിന്റ് അഥവാ 2.36 ശതമാനവും താഴ്ന്നു. ഇതിന്റെ പ്രതിഫലനമായി ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂലധനത്തില്‍ 20.78 ലക്ഷം കോടിയുടെ കുറവുണ്ടായി.
നഷ്ടത്തില്‍ മുന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്കാണ്. ബാങ്കിന്റെ വിപണി മൂല്യം 55,506.95 കോടി കുറഞ്ഞ് 10,67,121.12 കോടിയായി. ബജാജ് ഫിനാന്‍സിന് 34,180.51 കോടിയുടെ നഷ്ടമുണ്ടായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 27,065.08 കോടിയും എല്‍ഐസിയുടേത് 21,062.24 കോടിയും ഇടിഞ്ഞു. ഭാരതി എയര്‍ടെല്‍, എസ്ബിഐ, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക് എന്നിവയും വിപണി മൂല്യത്തില്‍ നഷ്ടം രേഖപ്പെടുത്തി.
അതേസമയം, ടിസിഎസിന്റെ വിപണി മൂല്യം 23,517.56 കോടി ഉയര്‍ന്ന് 9,14,652.52 കോടിയിലെത്തി. എല്‍ ആന്‍ഡ് ടിയുടെ മൂല്യം 1,788.66 കോടിയും വര്‍ധിച്ചു. ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ് എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.
പഠിക്കാം & സമ്പാദിക്കാം
Home
