image

22 Jun 2025 11:35 AM IST

Stock Market Updates

ടോപ്‌ടെന്നില്‍ ആറ് കമ്പനികള്‍ കുതിച്ചു; നേട്ടം 1.62 ലക്ഷം കോടി രൂപ

MyFin Desk

decline in mcap of top six companies
X

Summary

ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഭാരതി എയര്‍ടെല്ലും റിലയന്‍സ് ഇന്‍ഡസ്ട്രീസും


കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതല്‍ മൂല്യമുള്ള പത്ത് കമ്പനികളില്‍ ആറ് കമ്പനികളുടെ വിപണി മൂല്യം 1,62,288.06 കോടി രൂപ ഉയര്‍ന്നു. ഓഹരി വിപണിയിലെ ശുഭാപ്തിവിശ്വാസം കണക്കിലെടുത്ത് ഭാരതി എയര്‍ടെല്ലും റിലയന്‍സ് ഇന്‍ഡസ്ട്രീസുമാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ് എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ ടിസിഎസ്, എല്‍ഐസി, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടു.

ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 54,055.96 കോടി രൂപ ഉയര്‍ന്ന് 11,04,469.29 കോടി രൂപയായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 50,070.14 കോടി രൂപ കൂടി കൂട്ടിച്ചേര്‍ത്തു, ഇതോടെ അതിന്റെ മൂല്യം 19,82,033.60 കോടി രൂപയായി.

എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 38,503.91 കോടി രൂപ ഉയര്‍ന്ന് 15,07,281.79 കോടി രൂപയിലെത്തി. ഇന്‍ഫോസിസിന്റെ മൂല്യം 8,433.06 കോടി രൂപ ഉയര്‍ന്ന് 6,73,751.09 കോടി രൂപയിലുമെത്തി.

ഐസിഐസിഐ ബാങ്കിന്റെ വിപണി മൂലധനം (എംകാപ്പ്) 8,012.13 കോടി രൂപ ഉയര്‍ന്ന് 10,18,387.76 കോടി രൂപയിലെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂലധനം 3,212.86 കോടി രൂപ ഉയര്‍ന്ന് 7,10,399.75 കോടി രൂപയായി.

എന്നാല്‍ ബജാജ് ഫിനാന്‍സിന്റെ മൂല്യം 17,876.42 കോടി രൂപ ഇടിഞ്ഞ് 5,62,175.67 കോടി രൂപയായി.ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) വിപണി മൂലധനം 4,613.06 കോടി രൂപ ഇടിഞ്ഞ് 12,42,577.89 കോടി രൂപയായും ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂലധനം 3,336.42 കോടി രൂപ ഇടിഞ്ഞ് 5,41,557.29 കോടി രൂപയിലും എത്തി.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മൂല്യം 1,106.88 കോടി രൂപ ഇടിഞ്ഞ് 5,92,272.78 കോടി രൂപയായി.

ടോപ് -10 കമ്പനികളുടെ റാങ്കിംഗില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനി എന്ന പദവി നിലനിര്‍ത്തി. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, എല്‍ഐസി, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് എന്നിവയുണ്ട്.