8 Jun 2025 12:38 PM IST
Summary
- ഏറ്റവും നേട്ടമുണ്ടാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്
- ടിസിഎസിന്റെ എംകാപ് 28,510.53 കോടി രൂപ ഇടിഞ്ഞു
കഴിഞ്ഞ ആഴ്ച ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ ഒന്‍പതും മികച്ച നേട്ടം കൊയ്തു. ഒന്‍പത് കമ്പനികളുടെ സംയോജിത വിപണിമൂല്യം 1,00,850.96 കോടി രൂപയിലെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസും എച്ച്ഡിഎഫ്സി ബാങ്കും പരമാവധി നേട്ടം കൈവരിച്ചു. ഓഹരി വിപണിയിലെ ശുഭാപ്തിവിശ്വാസം കണക്കിലെടുത്താണിത്.
ടോപ് -10 പാക്കില്‍ നിന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) മാത്രമാണ് തിരിച്ചടി നേരിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് എന്നിവ നേട്ടമുണ്ടാക്കി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 30,786.38 കോടി രൂപ ഉയര്‍ന്ന് 19,53,480.09 കോടി രൂപയിലെത്തി, ഇത് ടോപ് -10 കമ്പനികളില്‍ ഏറ്റവും ഉയര്‍ന്നതാണ്.
എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 26,668.23 കോടി രൂപ ഉയര്‍ന്ന് 15,15,853.85 കോടിയിലെത്തി. ബജാജ് ഫിനാന്‍സ് 12,322.96 കോടി രൂപ കൂട്ടിച്ചേര്‍ത്ത് 5,82,469.45 കോടി രൂപയിലുമെത്തി.
ഐസിഐസിഐ ബാങ്കിന്റെ വിപണി മൂലധനം (എംക്യാപ്) 9,790.87 കോടി രൂപ ഉയര്‍ന്ന് 10,41,053.07 കോടി രൂപയായി. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂലധനം 9,280.89 കോടി രൂപ ഉയര്‍ന്ന് 5,61,282.11 കോടി രൂപയാകുകയും ചെയ്തു.
ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 7,127.63 കോടി രൂപ ഉയര്‍ന്ന് 10,65,894.55 കോടി രൂപയിലും എല്‍ഐസിയുടെ മൂല്യം 3,953.12 കോടി രൂപ ഉയര്‍ന്ന് 6,07,073.28 കോടി രൂപയിലുമെത്തി.
ഇന്‍ഫോസിസ് 519.27 കോടി രൂപ കൂട്ടിച്ചേര്‍ത്ത് 6,49,739.73 കോടി രൂപയിലെത്തി.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 401.61 കോടി രൂപ ഉയര്‍ന്ന് 7,25,437.74 കോടി രൂപയായി.
എന്നാല്‍ ടിസിഎസിന്റെ എംകാപ് 28,510.53 കോടി രൂപ ഇടിഞ്ഞ് 12,24,975.89 കോടി രൂപയിലേക്കെത്തി.
ടോപ് -10 ചാര്‍ട്ടില്‍ ഏറ്റവും മൂല്യമുള്ള കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടരുന്നു. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, എല്‍ഐസി, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ്.