image

20 Jan 2026 3:13 PM IST

Stock Market Updates

ഇനി 15 സ്റ്റോക്ക് മാർക്കറ്റ് അവധി ദിനങ്ങൾ, വരുന്ന അവധി ദിവസങ്ങൾ ഏതൊക്കെ?

MyFin Desk

ഇനി 15  സ്റ്റോക്ക് മാർക്കറ്റ് അവധി ദിനങ്ങൾ,   വരുന്ന അവധി ദിവസങ്ങൾ ഏതൊക്കെ?
X

Stock Market Holiday List

Summary

Stock Market Holiday : വാരാന്ത്യ അവധി ദിനങ്ങൾ കൂടാതെ മാർച്ചിൽ മൂന്ന് ദിവസം സ്റ്റോക്ക് മാർക്കറ്റ് അവധി. ഇനി വരുന്ന സ്റ്റോക്ക് മാർക്കറ്റ് അവധി ദിനങ്ങൾ ഏതൊക്കെ?


ഇനി ഇന്ത്യൻ ഓഹരി വിപണിയിലുള്ളത് 15 അവധി ദിനങ്ങൾ. ജനുവരി 26 ലെ റിപ്പബ്ലിക് ദിനമാണ് ഇനി വരുന്ന അവധി ദിനം. ഫെബ്രുവരി ഒന്ന് ഞായറാഴ്ച ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നതിനാൽ വിപണി തുറന്ന് പ്രവർത്തും എന്നത് ശ്രദ്ധേയമാണ്. പൊതുവായ ട്രേഡിങ് സമയക്രമങ്ങൾ തന്നെയായിരിക്കും ബജറ്റ് ദിനത്തിലും.

മാർച്ചിൽ മൂന്ന് അവധി ദിനങ്ങൾ

2026 ൻ്റെ ആദ്യ പകുതിയിൽ ഇനിയുള്ള അവധി ദിനങ്ങൾ ഇങ്ങനെ. ഹോളി (മാർച്ച് 3), രാമനവമി (മാർച്ച് 26), മഹാവീർ ജയന്തി (മാർച്ച് 31), ദുഖവെള്ളി (ഏപ്രിൽ 3) . അംബേദ്കർ ജയന്തി (ഏപ്രിൽ 14), മഹാരാഷ്ട്ര ദിനം (മെയ് 1), ബക്രീദ് (മെയ് 28) എന്നിവയാണ് മറ്റ് അവധി ദിവസങ്ങൾ.

മുഹറം (ജൂൺ 26), ഗണേശ ചതുർത്ഥി (സെപ്റ്റംബർ 14), ഗാന്ധി ജയന്തി (ഒക്ടോബർ 2) എന്നീ ദിനങ്ങളും അവധിയായിരിക്കും. ദസറ (ഒക്ടോബർ 20), ദീപാവലി ബലിപ്രതിപദ (നവംബർ 10), ഗുരുനാനാക് ജയന്തി (നവംബർ 24) ക്രിസ്മസ് (ഡിസംബർ 25) എന്നിവയാണ് പിന്നീടുള്ള അവധി ദിനങ്ങൾ. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം പൊതു അവധി ദിവസമാണെങ്കിലും വാരാന്ത്യമായതിനാൽ വിപണിയെ ബാധിക്കില്ല. ശനിയാഴ്ചയാണ് ഇത്തവണ സ്വാതന്ത്ര്യ ദിന അവധി എത്തുന്നത്.