11 Feb 2026 4:49 PM IST
അമേരിക്കൻ വിപണിയിലെ പുതിയ മാറ്റങ്ങൾ ഇന്ത്യൻ വസ്ത്രവ്യാപാര മേഖലയെ സമ്മർദ്ദത്തിലാക്കുന്നു.
Summary
ബംഗ്ലാദേശിന് 'സീറോ ടാക്സ്'; പ്രതിസന്ധിയിലായി ഇന്ത്യൻ കയറ്റുമതിക്കാർ. ഓഹരികൾ വിൽക്കണോ? വിദഗ്ദ്ധർ പറയുന്നു.
ബംഗ്ലാദേശില്‍ നിന്നുള്ള നിശ്ചിത അളവ് വസ്ത്രങ്ങള്‍ക്ക് സീറോ താരിഫ് പ്രഖ്യാപിച്ച് അമേരിക്ക.പുതിയ കരാര്‍ ടെക്സ്‌റ്റൈല്‍സ് മേഖലയ്ക്ക് തിരിച്ചടിയാവുമെന്ന് ഭയപ്പെട്ട് നിക്ഷേപകര്‍. ഉറപ്പിക്കാനായില്ലെന്ന് വിദഗ്ധര്‍.അമേരിക്കന്‍ കരാര്‍ പ്രകാരം ബംഗ്ലാദേശില്‍ നിന്നുള്ള നിശ്ചിത അളവ് വസ്ത്രങ്ങള്‍ക്ക് അമേരിക്ക ഇനി യാതൊരു നികുതിയും ഈടാക്കില്ല. ഇത് അമേരിക്കന്‍ വിപണിയില്‍ ബംഗ്ലാദേശി ഉല്‍പ്പന്നങ്ങളുടെ വില കുറയാന്‍ കാരണമാകും. ബംഗ്ലാദേശിന് ലഭിച്ച ഈ നികുതിയിളവുകള്‍ നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ഈ കരാറിന്റെ പൂര്‍ണ്ണരൂപം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ ഇന്ത്യയിലെ വലിയ ടെക്സ്റ്റൈല്‍ കമ്പനികളെ ഇത് ദോഷകരമായി ബാധിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് പ്രേരണ ജുന്‍ജുന്‍വാല പ്രതികരിച്ചത്.അതേസമയം, താരിഫ് നിരക്കുകളിലെ വ്യത്യാസത്തെക്കുറിച്ച് മാസ്റ്റര്‍ ട്രസ്റ്റ് ഗ്രൂപ്പ് ഡയറക്ടര്‍ ജഷന്‍ അറോറ പറയുന്നത്. ബംഗ്ലാദേശിന്റെ മൊത്തത്തിലുള്ള നികുതി നിരക്ക് 19 ശതമാനമായാണ് കുറച്ചിരിക്കുന്നത്. ഇന്ത്യയുടേത് 18 ശതമാനമാണ്. അതായത് ഇപ്പോഴും ഇന്ത്യയ്ക്കാണ് നേരിയ മുന്‍തൂക്കം. പക്ഷേ, ബംഗ്ലാദേശിന് ലഭിക്കുന്ന ഈ സീറോ-താരിഫ് സൗകര്യം മത്സരത്തിന്റെ രീതി മാറ്റിയേക്കാം. എങ്കിലും പ്പോള്‍ ടെക്സ്റ്റൈല്‍ ഓഹരികളില്‍ നിന്ന് പട്ടെന്നൊരു എക്സിറ്റ് ഇപ്പോള്‍ ശുപാര്‍ശ ചെയ്യുന്നില്ലെന്നും അവര്‍ പറഞ്ഞു. പകരം, മികച്ച ഉല്‍പ്പന്നങ്ങളും കുറഞ്ഞ നിര്‍മ്മാണച്ചിലവുമുള്ള കമ്പനികളെ തിരിച്ചറിയുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ കമ്പനികളെ ഇത് കാര്യമായി ബാധിക്കില്ലെന്ന് എലാറ ക്യാപിറ്റല്‍ നിരീക്ഷിക്കുന്നു. ഇന്ത്യയുടെ വിതരണ ശൃംഖലയും ഗുണമേന്മയും ബംഗ്ലാദേശിനേക്കാള്‍ ശക്തമാണ്. കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ക്ക് ഇത് തിരിച്ചടിയാകുമെങ്കിലും, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍നിര്‍മ്മിക്കുന്നകമ്പനികള്‍ സുരക്ഷിതരായിരിക്കുമെന്നും അവര്‍ പറഞ്ഞു.ചുരുക്കത്തില്‍, ബംഗ്ലാദേശിന് അമേരിക്ക നല്‍കുന്ന മുന്‍ഗണന ഇന്ത്യയ്ക്ക് വെല്ലുവിളിയാണെങ്കിലും, നമ്മുടെ കരുത്തായ 'സപ്ലൈ ചെയിന്‍' മികവ് ഇന്ത്യയെ തുണയ്ക്കും.
പഠിക്കാം & സമ്പാദിക്കാം
Home
