30 Oct 2025 9:52 AM IST
ഫെഡ് നിരക്ക് കുറച്ചു; നിഫ്റ്റിക്ക് പോസിറ്റീവ് തുടക്കം; വിപ്രോയ്ക്ക് വമ്പൻ കരാർ
MyFin Desk
Summary
യുഎസ് ഫെഡ് റിസർവ് നിരക്കു കുറച്ചു. വിപണിക്ക് പോസിറ്റീവ് തുടക്കം
ഒക്ടോബർ 29 ന് ഇന്ത്യൻ ഓഹരി വിപണികൾ മികച്ച നേട്ടം രേഖപ്പെടുത്തി. യുഎസ് ഫെഡ് തീരുമാനത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഇന്ത്യ-യുഎസ്. വ്യാപാര കരാർ സംബന്ധിച്ച ശുഭാപ്തിവിശ്വാസവുമാണ് ഓഹരി വിപണിയിലെ മുന്നേറ്റത്തിന് കാരണം. സെൻസെക്‌സ് 369 പോയിൻ്റ് ഉയർന്ന് 84,997 എന്ന ലെവലിൽ ക്ലോസ് ചെയ്തു.
നിഫ്റ്റി 118 പോയിൻ്റ് ഉയർന്ന് 26,053 എന്ന ലെവലിൽ വ്യാപാരം അവസാനിപ്പിച്ചു. സ്ഥിരമായ വിദേശ നിക്ഷേപവും ആഗോളതലത്തിലെ അനുകൂല ഘടകങ്ങളും, മികച്ച കോർപ്പറേറ്റ് വരുമാന പ്രതീക്ഷകളും വിപണിയുടെ ബുള്ളിഷ് ടോൺ നിലനിർത്താൻ സഹായകരമായി. ഇരു സൂചികകളും ഇപ്പോൾ അവയുടെ എക്കാലത്തെയും ഉയർന്ന നിലയിൽ നിന്ന് ഒരു ശതമാനത്തിൻ്റെ വ്യത്യാസത്തിലാണ് വ്യാപാരം ചെയ്യുന്നത്.
യുഎസ് ഫെഡറൽ റിസർവ് പ്രതീക്ഷിച്ചതുപോലെ 25 ബേസിസ് പോയിൻ്റ് പലിശ നിരക്കാണ് കുറച്ചത്. തുടർന്ന് ആഗോള വിപണികളിൽ ഉണ്ടായ ഉണർവ് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കും. ഇന്ന് വിപണി പോസിറ്റീവായി വ്യാപാരം തുടങ്ങാനാണ് സാധ്യത.ഫെഡ് നിരക്ക് കുറവ് ആഗോള ലിക്വിഡിറ്റിക്കും ഇന്ത്യ പോലുള്ള വളർന്നുവരുന്ന വിപണികളിലേക്കുള്ള മൂലധന പ്രവാഹത്തിനും സഹായകരമാകും.
2025-ലെ അവസാനത്തെ നിരക്ക് കുറവ് ഇതായിരിക്കാം എന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ സൂചിപ്പിച്ചു. സമീപകാലത്ത് നിരക്ക് വർധനയുണ്ടാകില്ലെന്ന സൂചനനയാണിത് നൽകുന്നത്. ഗിഫ്റ്റ് നിഫ്റ്റി നിലവിൽ 26,150–26,200 എന്ന ലെവലിൽ പോസിറ്റീവായാണ് വ്യാപാരം നടത്തുന്നത്.
ഫെഡ് നിരക്ക് കുറവ് കൂടുതൽ വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകർഷിക്കും.ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള പ്രതീക്ഷകൾ കയറ്റുമതി അധിഷ്ഠിത മേഖലകളിലും ഉൽപ്പാദന മേഖലയിലെ ഓഹരികളിലും വാങ്ങൽ താൽപ്പര്യം വർദ്ധിപ്പിക്കും.
കോർപ്പറേറ്റ് വരുമാനം : ബാങ്കിംഗ്, ഇൻഫ്രാസ്ട്രക്ചർ, ഐടി മേഖലകളിലെ കമ്പനികളുടെ പാദഫല പ്രഖ്യാപനങ്ങൾ ഓഹരിയുടെ മുന്നേറ്റത്തിന് വഴിയൊരുക്കും.ക്രൂഡ് ഓയിൽ വിലയിലെ സ്ഥിരത പണപ്പെരുപ്പ ആശങ്കകൾ ലഘൂകരിക്കുകയും മാക്രോ ഇക്കണോമിക് കാഴ്ചപ്പാടിന് പിന്തുണ നൽകുകയും ചെയ്യും.
ടെക്നിക്കൽ വിശകലനം
ബാങ്ക് നിഫ്റ്റി ഫ്യൂച്ചറുകൾ 58,750 എന്ന ലെവലിന് അടുത്താണ് വ്യാപാരം ചെയ്യുന്നത്. 58,200–58,500 എന്ന ലെവലിന് പ്രധാന ലെവൽ ഭേദിച്ചതോടെ ഈ ലെവൽ ഇപ്പോഴത്തെ സപ്പോർട്ടായി പ്രവർത്തിക്കും.ദൈനംദിന ചാർട്ടിലെ റൈസിംഗ് വെഡ്ജ് (Rising Wedge) പാറ്റേൺ ഹ്രസ്വകാലത്തേക്ക് പരിമിതമായ മുന്നേറ്റമാണ് സൂചിപ്പിക്കുന്നത്.
58,900–59,000 ലെവലാണ് റെസിസ്റ്റൻസ്. ഇത് ഭേദിക്കപ്പെട്ടാൽ 59,600–59,800 ലെവലിലേക്ക് എത്താം.
സപ്പോർട്ട് ലെവൽ 58,200 -57200
മൊമൻ്റം സൂചകങ്ങൾ ഓവർബോട്ട് അവസ്ഥയിലായതിനാൽ അടുത്ത നീക്കത്തിന് മുമ്പ് ഒരു കൺസോളിഡേഷന് സാധ്യതയുണ്ട്.
നിഫ്റ്റി ഫ്യൂച്ചറുകൾ 26,180 ന് അടുത്ത് പോസിറ്റീവായ ലെവൽ നിലനിർത്തുന്നു.സൂചികയിൽ റിവേഴ്സൽ 'W' പാറ്റേൺ രൂപപ്പെട്ടിട്ടുണ്ട്. ലെവൽ 25,780 ന് മുകളിൽ തുടരുന്നിടത്തോളം ബുള്ളിഷ് മൊമൻ്റം സൂചിപ്പിക്കുന്നു.റെസിസ്റ്റൻസ് 26,350–26,400 ആണ് ഉടൻ ഉള്ള റെസിസ്റ്റൻസ് ലെവൽ. ഇതിന് മുകളിൽ 26,700–26,800 ലെവലുകളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
സപ്പോർട്ട് ലെവൽ- 25,780–25,500
മൊത്തത്തിലുള്ള ട്രെൻഡ് പോസിറ്റീവാണ്, അതിനാൽ ബൈ ഓൺ ഡിപ്സ് എന്ന തന്ത്രമാണ് അഭികാമ്യം.
ശ്രദ്ധിക്കേണ്ട ഓഹരി വിപ്രോ ലിമിറ്റഡ്
ഐടി കമ്പനിയായ വിപ്രോ ലിമിറ്റഡ്, പ്രമുഖ അപ്പാരൽ ബ്രാൻഡായ ഹെയ്ൻസ് ബ്രാൻഡുമായി പ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്. ഹെയ്ൻസ് ബ്രാൻഡിൻ്റെ ഐ.ടി. ഇൻഫ്രാസ്ട്രക്ചറും സൈബർ സുരക്ഷാ പ്രവർത്തനങ്ങളും പരിവർത്തനം ചെയ്യാൻ വിപ്രോ എഐ അധിഷ്ഠിത പ്ലാറ്റ്ഫോം ഉപയോഗിക്കാം.
എഐ-ഫസ്റ്റ് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിപ്രോയ്ക്ക് ഇത് ഒരു മുതൽക്കൂട്ടാണ്. ഈ കരാർ കമ്പനിയുടെ ക്ലൗഡ്, ഓട്ടോമേഷൻ വെർട്ടിക്കലുകളിലെ വളർച്ചാ സാധ്യതകൾ വർധിപ്പിക്കുകയും വളർച്ചയിൽ സ്വാധീനം ചെലുത്തുകയും ചെയ്യും. ഇന്ന് ഐടി ഓഹരികൾ ശ്രദ്ധേയമായേക്കും.
പഠിക്കാം & സമ്പാദിക്കാം
Home
