21 March 2024 10:30 AM IST
Summary
- നിലവിലെ കലണ്ടർ വർഷത്തിൽ മൂന്ന് തവണ പലിശ നിരക്ക് കുറയ്ക്കുമെന്ന് ഫെഡ് സൂചിപ്പിച്ചു
- വാൾസ്ട്രീറ്റിലെ മൂന്ന് പ്രധാന സൂചികകൾ റെക്കോർഡ് ക്ലോസിംഗിലെത്തി
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഉയർന്ന് 83.05 ലെത്തി.
ബുധനാഴ്ച നടന്ന യുഎസ് ഫെഡ് യോഗത്തിൽ പലിശ നിരക്കിൽ മാറ്റമില്ലന്ന് വ്യക്തമാക്കി. പണപ്പെരുപ്പം രൂക്ഷമായിട്ടും യുഎസ് ഫെഡറൽ റിസർവ് ഈ വർഷം മൂന്ന് തവണ നിരക്കുകൾ കുറക്കമെന്നും ഫെഡ് സൂചിപ്പിച്ചു. ആഭ്യന്തര വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത് മികച്ച നേട്ടത്തോടെ. നിഫ്റ്റി 22,000 ത്തിൽ തിരിച്ചെത്തി. സെൻസെക്‌സ് 565.44 പോയിൻ്റ് അഥവാ 0.78 ശതമാനം ഉയർന്ന് 72,667.13ലും നിഫ്റ്റി 170.60 പോയിൻ്റ് അഥവാ 0.78 ശതമാനം ഉയർന്ന് 22,009.70 ലുമാണ് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റിയിൽ എട്ട് ഓഹരികൾ ഒഴികെ ബാക്കി 42 ഓഹരികളും നേട്ടത്തിലാണ്. ഭാരത് പെട്രോളിയം (2.89%), ഹിൻഡാൽകോ ഇൻഡസ്ട്രീസ് (2.86%), ടാറ്റ സ്റ്റീൽ (2.81%), എൻടിപിസി (2.34%), പവർ ഗ്രിഡ് (2.25%), എന്നിവ നേട്ടം നൽകിയപ്പോൾ മാരുതി സുസുക്കി (-0.46%), അപ്പോളോ ഹോസ്പിറ്റൽസ് (-0.37%), ഹീറോ മോട്ടോർകോർപ് (-0.29%), നെസ്‌ലെ ഇന്ത്യ (-0.28%), ഡോ റെഡ്ഡീസ് ലബോറട്ടറീസ് (-0.25%) എന്നിവ ഇടിവിലാണ്.
നിഫ്റ്റി ഓട്ടോ, ബാങ്ക് നിഫ്റ്റി, നിഫ്റ്റി ഐടി സൂചികകൾ പലിശ നിരക്ക് തീരുമാനങ്ങളോട് വളരെ പ്രതികൂലമായാണ് വ്യാപാരം തുടങ്ങിയത്. സൂചികകൾ ഒരു ശതമാനത്തിലധികം നേട്ടത്തിലെത്തി.
“വാൾസ്ട്രീറ്റിലെ റെക്കോർഡ് ക്ലോസിംഗും ഫെഡിൻ്റെ ശുഭാപ്തിവിശ്വാസമുള്ള സാമ്പത്തിക പ്രവചനങ്ങളുടെ പിന്തുണയോടെ നിഫ്റ്റി മികച്ച നേട്ടത്തിന് ഒരുങ്ങുകയാണ്,” മേത്ത ഇക്വിറ്റീസ് ലിമിറ്റഡിൻ്റെ സീനിയർ വൈസ് പ്രസിഡന്റ് (റിസർച്ച്) പ്രശാന്ത് തപ്‌സെ പറഞ്ഞു.
ആഭ്യന്തര വിപണികൾ
പ്രധാന വായ്പാ നിരക്ക് മാറ്റമില്ലാതെ 5.25 - 5.5 ശതമാനമായി നിലനിർത്താനുള്ള ഫെഡറൽ റിസർവിൻ്റെ തീരുമാനത്തോട് ആഗോള വിപണികൾ അനുകൂലമായാണ് പ്രതികരിച്ചത്. കൂടാതെ, നിലവിലെ കലണ്ടർ വർഷത്തിൽ മൂന്ന് തവണ പലിശ നിരക്ക് കുറയ്ക്കുമെന്ന് ഫെഡ് സൂചിപ്പിച്ചു. വാൾസ്ട്രീറ്റിലെ മൂന്ന് പ്രധാന സൂചികകൾ റെക്കോർഡ് ക്ലോസിംഗിലെത്തി. ഡൗ ജോൺസ് 1.03 ശതമാനവും എസ് ആൻ്റ് പി 500 0.89 ശതമാനവും നാസ്ഡാക്ക് കോമ്പോസിറ്റ് 1.25 ശതമാനവും ഉയർന്നു.
ജപ്പാനിലെ നിക്കേ 1.5 ശതമാനം ഉയർന്ന് ആദ്യഘട്ട വ്യാപാരത്തിൽ 40,000 ന് മുകളിലെത്തി. ജപ്പാന് പുറത്തുള്ള MSCI-യുടെ ഏഷ്യ-പസഫിക് ഓഹരികളുടെ സൂചിക 1.6 ശതമാനം ഉയർന്നു. ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഹോങ്കോംഗ് നേട്ടത്തോടെ വ്യാപാരം നടത്തുമ്പോൾ ഷാങ്ഹായ് ഇടിവിലാണ്.
ബ്രെൻ്റ് ക്രൂഡ് 0.61 ശതമാനം ഉയർന്ന് ബാരലിന് 86.47 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 2.06 ശതമാനം ഉയർന്ന് 2205.55 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഉയർന്ന് 83.05 ലെത്തി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 2,599.19 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ബുധനാഴ്ച സെൻസെക്സ് 89.64 പോയിൻ്റ് അഥവാ 0.12 ശതമാനം ഉയർന്ന് 72,101.69 ലും നിഫ്റ്റി 21.65 പോയിൻ്റ് അഥവാ 0.10 ശതമാനം ഉയർന്ന് 21,839.10 ലുമാണ് ക്ലോസ് ചെയ്തത്.
പഠിക്കാം & സമ്പാദിക്കാം
Home
