8 Feb 2026 1:55 PM IST
എട്ട് മുന്‍ നിര കമ്പനികളുടെ മൂല്യത്തില്‍ കുതിപ്പ്; വര്‍ധിച്ചത് 4.55 ലക്ഷം കോടി രൂപ
MyFin Desk
Summary
ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അതേസമയം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ് എന്നിവയുടെ മൂല്യത്തില്‍ ഇടിവ് നേരിട്ടു
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണിമൂല്യത്തില്‍ വന്‍ കുതിപ്പ്. 4.55 ലക്ഷം കോടി രൂപയാണ് ഒരാഴ്ചക്കിടെ ഒഴുകിയെത്തിയത്. ഓഹരി വിപണിയിലെ ശ്രദ്ധേയമായ മുന്നേറ്റത്തിന് അനുസൃതമായി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും വലിയ നേട്ടമുണ്ടാക്കി.
ടോപ്-10 കമ്പനികളില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവര്‍ നേട്ടമുണ്ടാക്കി. അതേസമയം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ് എന്നിവയുടെ മൂല്യത്തില്‍ ഇടിവ് നേരിട്ടു. എട്ട് സ്ഥാപനങ്ങളുടെ വിപണി മൂല്യം 4,55,336.36 കോടി രൂപയിലെത്തിയിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1,41,887.97 കോടി രൂപ കൂടി കൂട്ടിച്ചേര്‍ത്തു, ഇതോടെ വിപണി മൂല്യം 19,63,358.79 കോടി രൂപയായി. എല്‍ഐസിയുടെ മൂല്യം 64,926.1 കോടി രൂപ ഉയര്‍ന്ന് 5,70,198.54 കോടി രൂപയിലെത്തി. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 52,516.39 കോടി രൂപ ഉയര്‍ന്ന് 11,62,288.64 കോടി രൂപയിലുമെത്തി. ഐസിഐസിഐ ബാങ്കിന്റെ മൂല്യം 52,476.97 കോടി രൂപ ഉയര്‍ന്ന് 10,06,258.82 കോടിയായി.
ബജാജ് ഫിനാന്‍സിന്റെ വിപണി മൂലധനം (എംക്യാപ്) 48,659.83 കോടി രൂപ ഉയര്‍ന്ന് 6,10,830.20 കോടി രൂപയിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂലധനം 45,460.79 കോടി രൂപ ഉയര്‍ന്ന് 9,84,353.06 കോടി രൂപയിലും എത്തി.
എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 32,350.28 കോടി രൂപ ഉയര്‍ന്ന് 14,48,249.63 കോടി രൂപയായി. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മൂല്യം 17,058.03 കോടി രൂപ ഉയര്‍ന്ന് 5,69,482.18 കോടി രൂപയായി.
എന്നാല്‍ ടിസിഎസിന്റെ വിപണി മൂല്യം 88,172.8 കോടി രൂപ ഇടിഞ്ഞ് 10,64,242.35 കോടി രൂപയായി. ഇന്‍ഫോസിസിന്റെ വിപണി മൂലധനം 63,462.66 കോടി രൂപ കുറഞ്ഞ് 6,26,067.95 കോടി രൂപയുമായി.
മൂല്യനിര്‍ണ്ണയത്തെക്കുറിച്ചുള്ള ആശങ്കകളും വ്യവസായത്തില്‍ കൃത്രിമബുദ്ധിയുടെ (എഐ) സ്വാധീനവും കാരണം കഴിഞ്ഞ ആഴ്ച ഐടി ഓഹരികള്‍ ഇടിഞ്ഞു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടര്‍ന്നു. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, എല്‍ഐസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
