30 Oct 2023 2:30 PM IST
Summary
5G നെറ്റ്‌വർക്ക് പുറത്തിറക്കുന്നതിനായി വരും പാദങ്ങളിൽ കമ്പനി ഗണ്യമായ നിക്ഷേപം നടത്തും
ടെലികോം സേവനദാതാക്കളായ വൊഡാഫോൺ ഐഡിയ ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് എട്ട് ശതമാനത്തിലധികം നേട്ടമുണ്ടാക്കി വ്യാപാരം നടത്തുന്നു. തുടർച്ചയായി ഇത് രണ്ടാം ദിവസമാണ് ഓഹരി നേട്ടമുണ്ടാക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 1.4 ശതമാനം നേട്ടം ഓഹരി നേടിയിരുന്നു. ഒക്‌ടോബർ പത്തൊൻപത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയായ 11.95 ൽ എത്തിയിരിക്കുകയാണ് വിഐ.
വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് 2023-ൽ, വോഡഫോൺ ഐഡിയ ചെയർമാൻ കുമാർ മംഗളം ബിർള 5G നെറ്റ്‌വർക്ക് പുറത്തിറക്കുന്നതിനായി വരും പാദങ്ങളിൽ കമ്പനി ഗണ്യമായ നിക്ഷേപം നടത്തുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഓഹരി വിലയിൽ നേട്ടം ഉണ്ടായിരിക്കുന്നത്.
52,963.5 കോടി രൂപയാണ് വോഡഫോൺ ഐഡിയയുടെ വിപണി മൂല്യം. ഓഹരിയുടെ 52 ആഴ്‌ചയിലെ ഉയർന്ന വില 12.45 രൂപയും ഏറ്റവും താഴ്ന്ന വില 5.7 രൂപയുമാണ്
ഇന്നത്തെ ദിവസം വോഡഫോൺ ഐഡിയ ഓഹരിയുടെ കുറഞ്ഞ വില 10.71 രൂപയും ഉയർന്ന വില 11.95 രൂപയുമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
