image

9 Feb 2026 11:02 AM IST

Stock Market Updates

Vodafone Idea Stock Price : പറന്ന് വോഡഫോൺ ഐഡിയ ഓഹരി , ടാർഗറ്റ് പ്രൈസ് ഇരട്ടിയാക്കി ബ്രോക്കറേജ്

MyFin Desk

Vodafone Idea in talks with Samsung for 4G and 5G networking
X

Summary

സെൽ റേറ്റിങിൽ നിന്ന് വോഡഫോൺ ഐഡിയ ഓഹരികളുടെ റേറ്റിങ് ഉയർത്തി ബ്രോക്കറേജ്. പുതിയ ടാർഗറ്റ് പ്രൈസ് അറിയാം.


വോഡഫോൺ ഐഡിയ ഓഹരിയിൽ കുതിപ്പ്. ടാർഗറ്റ് വില ഉയർത്തി ബ്രോക്കറേജുകൾ. ടാർഗറ്റ് വില ഇരട്ടിയാക്കി എംകെ ഗ്ലോബൽ. ഓഹരിയിൽ നേരത്തെ നൽകിയിരുന്ന 'സെൽ' റേറ്റിംഗ് അപ്‌ഗ്രേഡ് ചെയ്തു. ആഡ് റേറ്റിങ് ആണ് ഇപ്പോൾ പുതിയതായി നൽകിയിരിക്കുന്നത്. നേരത്തെ ആറു രൂപയായിരുന്നു ടാർഗറ്റ് വില നൽകിയിരുന്നത്. ഇത് 12 രൂപയായി ഉയർത്തിയിട്ടുണ്ട്.

ഓഹരിയുടെ മുന്നേറ്റത്തിന് പിന്നിലെന്താണ്?

വിയുടെ എജിആർ ബാധ്യതകൾക്ക് സർക്കാർ മൊറട്ടോറിയം നൽകുമെന്ന വാർത്തയാണ് ഓഹരിക്ക് ഗുണമായത്. അതുപോലെ കമ്പനിയുടെ പ്രൊമോട്ടറായ കുമാർ മംഗലം ബിർള കഴിഞ്ഞ ആഴ്ച ഓപ്പൺ മാ‍ർക്കറ്റിലൂടെ കൂടുതൽ ഓഹരികൾ സ്വന്തമാക്കിയെന്ന വാ‍ർത്തും ഓഹരിയിലെ മുന്നേറ്റത്തിന് കാരണമായി.

മോറട്ടോറിയം നഷ്ടം കുറച്ചുകൊണ്ടുവരാൻ വിക്ക് അവസരം നൽകും.വോഡഫോണിൻ്റെ എജിആർ കുടിശ്ശികയിൽ ഇളവ് വരുത്താനുള്ള സാധ്യതകളുമുണ്ട്. 4 ജി, 5 ജി വിപുലീകരണത്തിനായി നിക്ഷേപം തേടാൻ വോഡഫോൺ ഐഡിയക്ക് പുതിയ നടപടി സഹായകരമാകും. വരിക്കാരുടെ കൊഴിഞ്ഞുപോക്കുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആയേക്കും.

സർക്കാർ വിയുടെ എജിആർ കുടിശ്ശികകൾ മരവിപ്പിച്ചിരുന്നു. മൊത്തം ബാധ്യത 50,000 കോടി രൂപയായി കുറഞ്ഞു, വീണ്ടും ബാധ്യത കുറഞ്ഞേക്കുമെന്ന സൂചനയുണ്ട്. ഇത് വിപണി വിഹിതം ഉയർത്താനും സഹായകരമായേക്കും.

ഓഹരിയിൽ മുന്നേറ്റം

ഓഹരി 3 .78 ശതമാനം ഉയർന്ന് 11.54 രൂപയിലാണ് ഒൻപതാം തിയതി രാവിലെ 10 .50 ഓടെ വ്യാപാരം. 4 ജി/5 ജി നെറ്റ്‌വർക്കിൽ സബ്‌സ്‌ക്രൈബർ ബേസിന്റെ അനുപാതം കുറവായതിനാൽ കൂടുതൽ പണലഭ്യത ശരാശരി വരുമാനം വർധിപ്പിക്കാൻ സഹായകരമാകുമെന്ന് എംകെ ഗ്ലോബൽ വ്യക്തമാക്കി.