10 Oct 2026 1:05 PM IST
ഈ ആഴ്ച നിങ്ങൾക്കും മാർക്കറ്റിനും എങ്ങനെ? ബ്രോക്കറേജുകൾ പ്രവചിക്കുന്നു.
Amritha Elizabeth Abraham
Summary
പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തൽ പ്രകാരം പിവിആർ ഐനാക്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എം ആൻഡ് എം തുടങ്ങിയ മുൻനിര ഓഹരികൾ ഈ ആഴ്ച മികച്ച നേട്ടവും വളർച്ചാ സാധ്യതയും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ ഓഹരി വിപണിയിൽ ഈ ആഴ്ച മികച്ച വളർച്ച കൈവരിക്കാൻ സാധ്യതയുള്ള പ്രമുഖ ഓഹരികൾ ഏതൊക്കെയെന്ന് വ്യക്തമാക്കി ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോർട്ടുകൾ പുറത്തുവന്നു. വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും ചില മുൻനിര ഓഹരികളിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രമുഖ സ്ഥാപനങ്ങളായ സിഎൽഎസ്എമ, എംകേയ്, സിറ്റി, ജെഫറീസ്, നോമുറ തുടങ്ങിയവയുടെ വിലയിരുത്തൽ.
പിവിആർ ഐനോക്ക്സ്സ്
മൾട്ടിപ്ലക്സ് രംഗത്തെ പ്രമുഖരായ പിവിആർ ഐനാക്സ് ഓഹരിയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് സിഎൽഎസ്എിയുടെ വിലയിരുത്തൽ. ഈ ഓഹരിക്ക് 'ഔട്ട്പെർഫോം' റേറ്റിംഗും 2,135 രൂപ ലക്ഷ്യവിലയുമാണ് നൽകിയിരിക്കുന്നത്. നിലവിലെ വിപണി വിലയേക്കാൾ ഏകദേശം 73 ശതമാനത്തോളം ഉയർന്ന നേട്ടം ഈ ഓഹരി നൽകിയേക്കാമെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനം കണക്കാക്കുന്നത്. പുതിയ തിയേറ്ററുകളുടെ വ്യാപനവും ആഡംബര സിനിമ അനുഭവങ്ങൾക്കായുള്ള ടിക്കറ്റ് നിരക്ക് വർദ്ധനവും വഴി കമ്പനിയുടെ വരുമാന വളർച്ച അതിവേഗം വീണ്ടെടുക്കപ്പെടുമെന്നാണ് വിലയിരുത്തൽ.
എച്ച്ഡിഎഫ്സി ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിൽ നിക്ഷേപകർക്ക് മികച്ച അവസരമുണ്ടെന്ന് എംകേയ് വ്യക്തമാക്കുന്നു. ഓഹരിക്ക് 'ബൈ' റേറ്റിംഗും 1,225 രൂപ ലക്ഷ്യവിലയുമാണ് നൽകിയിരിക്കുന്നത്. ആകർഷകമായ വാല്വേഷൻ നിലവാരങ്ങൾ കാരണം ഓഹരിയിൽ 70 ശതമാനത്തോളം വളർച്ചാ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. റീട്ടെയിൽ നിക്ഷേപ അടിത്തറ ശക്തമാക്കുന്നതിനൊപ്പം ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ വിപുലീകരിക്കുന്നത് വരും വർഷങ്ങളിൽ ബാങ്കിന്റെ ലാഭക്ഷമതയും ഓഹരി മൂല്യവും ഉയർത്തും
മഹേന്ദ്ര ആൻഡ് മഹേന്ദ്ര
വാഹന നിർമ്മാണ രംഗത്തെ പ്രമുഖരായ എം ആൻഡ് എമ്മിന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ സിറ്റി 'ബൈ' റേറ്റിംഗ് നൽകിയിട്ടുണ്ട്. 4,260 രൂപയാണ് ഈ ഓഹരിയുടെ ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ നിലവാരത്തിൽ നിന്ന് ഏകദേശം 49 ശതമാനത്തോളം ഉയരാൻ ഈ ഓഹരിക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇലക്ട്രിക് എസ്‌യുവി വാഹനങ്ങളുടെ പുതിയ നിര വിപണിയിലെത്തിക്കുന്നതും കാർഷിക യന്ത്രങ്ങളുടെ വർദ്ധിച്ച ആവശ്യകതയും കമ്പനിക്ക് വൻ മുന്നേറ്റം നൽകും.
ശ്യാം മെറ്റാലിക്സ് ആൻഡ് എനർജി
ലോഹ, ഊർജ്ജ മേഖലയിൽ പ്രവർത്തിക്കുന്ന ശ്യാം മെറ്റാലിക്സ് ഓഹരിക്ക് യുബിഎസ് 'ബൈ' റേറ്റിംഗ് നിലനിർത്തിയിട്ടുണ്ട്. ഈ ഓഹരിയുടെ ലക്ഷ്യവില 1,550 രൂപയായി ഉയർത്തിയിരിക്കുകയാണ്. ഇത് നിക്ഷേപകർക്ക് ഏകദേശം 45 ശതമാനത്തോളം നേട്ടം നൽകുമെന്നാണ് സൂചന. ഉത്പാദന ശേഷി ഇരട്ടിയാക്കാനുള്ള പുതിയ പ്ലാൻ്റുകളുടെ പ്രവർത്തനവും കാർബൺ രഹിത ഹരിത ഊർജ്ജ നിക്ഷേപങ്ങളും കമ്പനിയുടെ ഭാവി വളർച്ചയ്ക്ക് കരുത്തേകും.
അദാനി എന്റർപ്രൈസസ്
അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസിന് പ്രമുഖ ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് 'ബൈ' റേറ്റിംഗ് നൽകിയിട്ടുണ്ട്. 3,830 രൂപയാണ് ഓഹരിയുടെ ലക്ഷ്യവില. ഇതിലൂടെ ഏകദേശം 36 ശതമാനത്തോളം നേട്ടം പ്രതീക്ഷിക്കാമെന്നാണ് കണക്കാക്കുന്നത്. വിമാനത്താവള വികസനം, പുനരുപയോഗ ഊർജ്ജ പദ്ധതികൾ, ഗ്രീൻ ഹൈഡ്രജൻ മേഖലകളിലെ വൻകിട നിക്ഷേപങ്ങൾ എന്നിവ കമ്പനിക്ക് സുസ്ഥിരമായ ഭാവി വരുമാനം ഉറപ്പാക്കുന്നു.
ടാറ്റ കൺസൾട്ടൻസി സർവീസസ്
ഐടി ഭീമനായ ടിസിഎസിന് നോമുറ അനുകൂല സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. 2,630 രൂപ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്ന ഈ ഓഹരിയിൽ ഏകദേശം 21 ശതമാനത്തോളം വളർച്ചാ സാധ്യതയുണ്ടെന്നാണ് നോമുറയുടെ വിലയിരുത്തൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയിലെ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ആഗോള ക്ലയന്റുകൾക്കായി പുതിയ ഡിജിറ്റൽ പരിഹാരങ്ങൾ നൽകി വരുന്നു.
മോൾബിയോ ഡയഗ്നോസ്റ്റിക്സ്
ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഈ കമ്പനിക്ക് മോത്തിലാൽ ഓസ്വാൾ 'ബൈ' റേറ്റിംഗോടെയാണ് കവറേജ് ആരംഭിച്ചിരിക്കുന്നത്. 1,800 രൂപ ലക്ഷ്യവില നിശ്ചയിച്ചിട്ടുള്ള ഈ ഓഹരിയിൽ ഏകദേശം 19 ശതമാനത്തോളം നേട്ടത്തിന് സാധ്യതയുണ്ട്.താങ്ങാനാവുന്ന വിലയിൽ അതിവേഗ രോഗനിർണ്ണയ ഉപകരണങ്ങൾ ആഗോളതലത്തിൽ എത്തിക്കുന്നതിലൂടെ ആരോഗ്യ മേഖലയിൽ കമ്പനി വലിയ വിപണി മുന്നേറ്റം ലക്ഷ്യമിടുന്നു.
ഹ്രസ്വകാല നിക്ഷേപകർക്കുള്ള നിർദ്ദേശങ്ങൾ
ദീർഘകാല നിക്ഷേപങ്ങൾക്ക് പുറമെ, സാങ്കേതിക വിശകലന വിദഗ്ധർ ഹ്രസ്വകാല വ്യാപാരത്തിനായി (Short-term Trading) ആക്സിസ് ബാങ്ക് (ലക്ഷ്യവില 1,350 - 1,360 രൂപ), ഔതും ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ലക്ഷ്യവില 620 - 630 രൂപ) എന്നീ ഓഹരികളും ഈ ആഴ്ച പരിഗണിക്കാമെന്ന് നിർദ്ദേശിക്കുന്നുണ്ട്. വിപണിയിലെ ചാഞ്ചാട്ടങ്ങൾ മനസ്സിലാക്കി സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതാണ് എപ്പോഴും സുരക്ഷിതം.
പഠിക്കാം & സമ്പാദിക്കാം
Home
