11 Nov 2025 2:25 PM IST
നിഫ്റ്റി 25,000-ത്തിനും 26,000-ത്തിനും ഇടയിൽ, ഓഹരി വിപണിയുടെ നീക്കം എങ്ങനെ?
MyFin Desk
Summary
വരും ദിവസങ്ങളിൽ ഓഹരി വിപണിയുടെ പ്രകടനം എങ്ങനെയാകും?
വിദേശ സ്ഥാപന നിക്ഷേപകർ നിക്ഷേപം പിൻവലിച്ചതും, ദുർബലമായ ആഗോള സൂചനകളും, ഫെഡ് നിരക്ക് കുറയ്ക്കാനുള്ള പ്രതീക്ഷകൾ മങ്ങിയതുമൊക്കെ കാരണം ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ ആഴ്ച ദുർബലമായാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖലാ ബാങ്കുകൾ മികച്ചപാദ വരുമാനത്തിൻ്റെയും വിദേശ നിക്ഷേപ പരിധി വർദ്ധിപ്പിക്കാനുള്ള സാധ്യതകളുടെയും പിൻബലത്തിൽ നേട്ടം തുടർന്നു. അതേസമയം, ദുർബലമായ ആഗോള വികാരവും ഫെഡ് നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറഞ്ഞതും കാരണം മെറ്റൽ, ഐടി ഓഹരികൾ ഇടിഞ്ഞിരുന്നു.
വിപണിയിൽ ഈ ആഴ്ചയും ശക്തമായ വരുമാനത്തിൻ്റെയും അനുകൂലമായ സംഭവവികാസങ്ങളുടെയും പിൻബലത്തിൽ ഓഹരികൾ മുന്നേറ്റം തുടർന്നു. ഫെസ്റ്റീവ് സീസണിലെ ശക്തമായ ഡിമാൻഡും പോസിറ്റീവായ വിൽപ്പന മുന്നേറ്റവും കാരണം ഓഹരിവിപണിക്ക് അനുകൂലമായി.
ക്യാപിറ്റൽ ഗുഡ്‌സ്: നിലവിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ കാരണം ക്യാപിറ്റൽ ഗുഡ്സ് ഓഹരികളിൽ നേട്ടം വർധിച്ചു. നിഫ്റ്റി 25,000-ലെവലിലും 26,000-ലെവലിനും ഇടയിൽ വ്യാപാരം അവസാനിപ്പിച്ചു.
ഐടി ആൻഡ് മെറ്റൽ ദുർബലമായ ആഗോള വളർച്ചാ സാധ്യതകളും നിക്ഷേപകരുടെ ജാഗ്രതയും കാരണം ഐടി ആൻഡ് മെറ്റൽ ഓഹരികളിൽ സമ്മർദ്ദമുണ്ടായി.സമീപകാല റാലികൾക്ക് ശേഷം നേരിയ ലാഭമെടുപ്പിന് ഫാർമ മേഖല സാക്ഷ്യം വഹിച്ചു.
ബജാജ് ഓട്ടോ: മികച്ച കയറ്റുമതിയും ഇലക്ട്രിക് വാഹന വിൽപ്പനയും കാരണം കമ്പനിയുടെ ത്രൈമാസ ഫലങ്ങൾക്ക് മുൻപ് ഓഹരി ശ്രദ്ധയിൽ തുടർന്നു.ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിന് ശക്തമായ ഓർഡർ ബുക്കുണ്ട്. സർക്കാർ താൽപ്പര്യവും കാരണം നേട്ടം കൈവരിച്ചു.നൈക, സ്വിഗ്ഗി തുടങ്ങിയവ നിക്ഷേപകരുടെ ശ്രദ്ധ ആകർഷിച്ചു.
കഴിഞ്ഞ ആഴ്ച ഏഴ് പുതിയ ഐപിഒകളാണ് ഓഹരി വിപണിയിലുണ്ടായിരുന്നത്. മൊത്തം 11,000 കോടി രൂപയിലധികം വിപണിയിൽ നിന്ന് സമാഹരിച്ചു.പ്രധാനപ്പെട്ട ഐപിഒകളിൽ ഫിസിക്സ് വാല, ടെക്നോ ക്ലീൻ എയർ ഇന്ത്യ, കാപില്ലറി ടെക്നോളജീസ് എന്നിവ ഉൾപ്പെടുന്നു.പുതിയ കാലഘട്ടത്തിലെ വളർച്ചാ സാധ്യതകളുള്ള ബിസിനസുകളിലുള്ള നിക്ഷേപക താൽപ്പര്യം വർദ്ധിക്കുന്നതിൻ്റെ സൂചനയായി ലെൻസ്‌കാർട്ട്, ഗ്രോയുടെ മാതൃസ്ഥാപനമായ ബില്യൺബ്രെയിൻസ്, പൈൻ ലാബ്‌സ് എന്നിവ ഉൾപ്പെടുന്നു.
സാങ്കേതിക വിശകലനം
പ്രതിവാര ചാർട്ട് (CMP: 25,535): നിഫ്റ്റി 25,900-നും 25,000-നും ഇടയിൽ റേഞ്ച് ബൗണ്ടായി തുടരുന്നു.താഴ്ന്ന നിലകളിൽ ഒരു റൗണ്ടഡ് ബോട്ടം പാറ്റേൺ രൂപപ്പെട്ടിട്ടുണ്ട്. 25,900–26,000-ന് മുകളിലുള്ള ബ്രേക്കൗട്ട് 26,400–26,800 എന്ന ലക്ഷ്യത്തിലേക്ക് മുന്നേറ്റം നടത്താൻ സാധ്യതയുണ്ട്. 25,000-ന് താഴെയുള്ള ഇടിവ് 23,800–23,300 എന്ന കറക്ഷന് കാരണമായേക്കാം. സപ്പോർട്ട്: 25,300 / 25,000 ലെവലുകളും റെസിസ്റ്റൻസ് 25,800 / 26,000 ലെവലുമാണ്. ഇന്ത്യ വിക്സ് സൂചിക 3.33 ശതമാനം ഉയർന്ന് 12.56-എന്ന ലെവലിൽ എത്തി.
ബാങ്ക് നിഫ്റ്റി വിശകലനം
സൂചിക അടുത്തിടെ 55,000- ലെവലിനടുത്ത് ശക്തമായി തിരിച്ചെത്തി. ഇൻഡക്സ് 59,500–60,000 എന്ന ഉയർന്ന റെസിസ്റ്റൻസ് ലെവലിലേക്ക് അടുക്കുന്നു. ഇവിടെ കൺസോളിഡേഷൻ സംഭവിക്കാം.60,000 ലെവലിന് മുകളിലുള്ള നിർണ്ണായക ബ്രേക്കൗട്ട് 62,000–63,000 എന്ന ലെവലിലേക്ക് സൂചികയെ ഉയർത്തും. അതേസമയം 56,000 എന്ന ലെവലാണ് ഉടനടിയുള്ള സപ്പോർട്ട്. ഈ നിലയ്ക്ക് മുകളിൽ എത്തുന്നത് ബുള്ളിഷ് ഘടന നിലനിർത്തും.
ആഗോള വിപണി
യുഎസ്: സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ നാസ്ഡാക് ഇടിഞ്ഞു, എന്നാൽ എസ്ആൻഡ് പി 500 സൂചികയും ഡൗ ജോൺസും നേരിയ മുന്നേറ്റം രേഖപ്പെടുത്തി. വ്യാവസായിക ഉൽപ്പാദനം, റീട്ടെയിൽ വിൽപ്പന, തൊഴിലില്ലായ്മ നിരക്ക് എന്നിവയുൾപ്പെടെയുള്ള പ്രധാന ചൈനീസ് ഡാറ്റ നിക്ഷേപകർ ഉറ്റുനോക്കുന്നു. ഷട്ട്ഡൗൺ കാരണം പണപ്പെരുപ്പ ഡാറ്റ വൈകിയത് ഊഹക്കച്ചവടങ്ങൾ വർധിപ്പിക്കും.
രണ്ടാം പാദഫല വരുമാന റിപ്പോർട്ടുകൾ, പണപ്പെരുപ്പ ഡാറ്റ, ആഗോള സംഭവവികാസങ്ങൾ എന്നിവയുടെ സ്വാധീനത്തിൽ വിപണി റേഞ്ച് ബൗണ്ടായി തുടരാൻ സാധ്യതയുണ്ട്.
അതേസമയം പണപ്പെരുപ്പ ഡാറ്റ (നവംബർ 12, 14), വ്യാപാര ഡാറ്റ, ബാങ്ക് ക്രെഡിറ്റ് വളർച്ച എന്നിവ ആഭ്യന്തര വിപണിയിൽ ശ്രദ്ധേയമാകും.ഏഷ്യൻ പെയിൻ്റ്സ്, ഒഎൻജിസി, ടാറ്റാ മോട്ടോഴ്‌സ്, ഐഷർ മോട്ടോഴ്‌സ്, ഹീറോ മോട്ടോർകോർപ്പ്, ടാറ്റാ സ്റ്റീൽ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ് തുടങ്ങിയ പ്രധാന കമ്പനികളുടെ പാദ ഫലങ്ങളുടെ അവസാന ഘട്ടമായിരിക്കും ഈ ആഴ്ച. ഇന്ത്യ–യുഎസ് വ്യാപാര ചർച്ചകളിലെ പുരോഗതി ഹ്രസ്വകാല പോസിറ്റീവ് ട്രിഗറായി പ്രവർത്തിച്ചേക്കാം.
നിഫ്റ്റിയിൽ 25,000–26,000 എന്ന വിശാലമായ പരിധിക്കുള്ളിൽ വിപണിയിൽ വ്യാപാരം നടക്കും. അടുത്ത കാലയളവിൽ സെക്ടർ റൊട്ടേഷൻ മുന്നിട്ട് നിൽക്കും. പൊതുമേഖലാ ബാങ്കുകളും ഓട്ടോ മേഖലയും മികച്ച പ്രകടനം തുടരും. അതേസമയം ഐടി, മെറ്റൽ മേഖലകളിൽ സമ്മർദ്ദം തുടരാം. മൊത്തത്തിലുള്ള ട്രെൻഡ് ന്യൂട്രൽ - ബുള്ളിഷ് ആയിരിക്കും, കൂടാതെ 25,300 എന്ന ലെവലിന് മുകളിൽ ബൈ ഓൺ ഡിപ് തന്ത്രം സ്വീകരിക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
