image

20 Nov 2023 11:46 AM GMT

Stock Market Updates

എക്കാലത്തെയും ഉയർന്ന വിലയിൽ വണ്ടർലാ: കേരള കമ്പനികളുടെ പ്രകടനം അറിയാം

MyFin Desk

wonderla at all-time high prices, know the performance of kerala companies
X

Summary

  • സിഎസ്ബി ബാങ്ക് 2.59 ശതമാനം ഉയർന്നു
  • ഇടിവിൽ ഫാക്ട് ഓഹരികൾ
  • കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ 1.04% ഇടിവ് രേഖപ്പെടുത്തി


നവംബർ 20-ലെ വ്യാപാരം അവസാനിക്കുമ്പോൾ വണ്ടർലാ ഹോളിഡേയ്‌സ് എക്കാലത്തെയും ഉയർന്ന വിലയിൽ. വ്യാപാരമദ്ധ്യേ ഹാരികൾ ഉയർന്ന വിലയായി 975.9 രൂപയിൽ തൊട്ടു. മുൻ ദിവസത്തെ ക്ലോസിങ് പ്രൈസായ 941.6 രൂപയിൽ നിന്നും 2.42 ശതമാനം ഉയർന്ന് ഓഹരികൾ 964.35 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരിയുടെ ഇന്നത്തെ ഉയർന്ന വില 975.9 രൂപ, താഴ്ന്ന വില 945 രൂപ.

ബാങ്കിങ് മേഖലയിൽ നിന്നും സിഎസ്ബി ബാങ്ക് 2.59 ശതമാനം ഉയർന്ന് 366.5 രൂപയിൽ വ്യാപാരം നിർത്തി. ധനലക്ഷ്മി ബാങ്ക് 0.68 ശതമാനം ഉയർന്ന് 29.65 രൂപയിൽ ക്ലോസ് ചെയ്തു. സൗന്ത ഇന്ത്യൻ ബാങ്കും ഫെഡറൽ ബാങ്കും യഥാക്രമം 0.20 ശതമാനവും 0.47 ശതമാനവും ഇടിഞ്ഞു.

കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 0.69 ശതമാനം ഉയർന്ന വ്യാപാരം അവസാനിപ്പിച്ചു. ക്ലോസിങ് വില 1088.95 രൂപ. ഇസാഫ് സ്മാൾ ഫൈനാൻസ് ഓഹരികൾ ഉയർന്നു. വ്യാപാരവസാനം ഓഹരികൾ 1.38 ശതമാനം നേട്ടം നൽകി 69.75 രൂപയിൽ ക്ലോസ് ചെയ്തു. കേരള ആയുർവേദ ഓഹരികൾ 1.85 ശതമാന ഉയർന്ന ് 233.50 രൂപയിലെത്തി.

ഇടിവിൽ ഫാക്ട് ഓഹരികൾ. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 0.56 ശതമാനം നഷ്ടം നൽകി ഓഹരികൾ 714.8 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ 1.04 ശതമാനം ഇടിവ് രേഖപ്പെടുത്തി. ക്ലോസിങ് വില 313.8 രൂപ.