28 July 2023 3:17 PM IST
Summary
- ഇന്റര്‍നാഷണല്‍ ബിസിനസ് വരുമാനത്തില്‍ ഏഴ് ശതമാനത്തിന്റെ വളര്‍ച്ച
- കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 12 ശതമാനം വര്‍ധിച്ച് 3741 കോടി രൂപയായി
- കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍ ചായ, കാപ്പി, വെള്ളം, RTD, ഉപ്പ്, പയര്‍വര്‍ഗ്ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് ഉല്‍പ്പന്നങ്ങള്‍, ലഘുഭക്ഷണങ്ങള്‍, മിനി മീല്‍സ് എന്നിവ ഉള്‍പ്പെടുന്നു
കഴിഞ്ഞ 20 വര്‍ഷത്തിനിടെ 4150 ശതമാനത്തോളം ഉയര്‍ന്ന് നിക്ഷേപകര്‍ക്ക് മികച്ച റിട്ടേണ്‍ നല്‍കിയ ഒരു ഓഹരിയുണ്ട്. ആ ഓഹരി ഇപ്പോള്‍ വീണ്ടും ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്.
ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമറ്റഡിന്റെ (ടിസിപിഎല്‍) ഓഹരിയാണ് ഇത്തരത്തില്‍ വമ്പന്‍ റിട്ടേണ്‍ നല്‍കിയത്. ഈ ഓഹരിയില്‍ 20 രൂപ 20 വര്‍ഷം മുമ്പ് നിക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് 850 രൂപ.
2023 ജൂണില്‍ അവസാനിച്ച പാദത്തില്‍ കമ്പനി അതിന്റെ വരുമാനം പുറത്തുവിടുകയുണ്ടായി. ഈ പാദത്തിലെ കമ്പനിയുടെ അറ്റാദായം 30 ശതമാനം ഉയര്‍ന്ന് 359 കോടി രൂപയായി. കമ്പനിയുടെ പ്രോഫിറ്റ് ആഫ്റ്റര്‍ ടാക്‌സ് (പിഎറ്റി) 338 കോടി രൂപയുമാണ്.
ആഭ്യന്തര തലത്തിലെ ബിസിനസ്സില്‍ കൈവരിച്ച മികച്ച വളര്‍ച്ചയുടെ പിന്‍ബലത്തിലാണ് കമ്പനിക്ക് ജൂണ്‍ പാദത്തില്‍ ഭേദപ്പെട്ട അറ്റാദായം ലഭിച്ചത്.
കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 12 ശതമാനം വര്‍ധിച്ച് 3741 കോടി രൂപയായി.
ഇന്റര്‍നാഷണല്‍ ബിസിനസ് വരുമാനത്തില്‍ ഏഴ് ശതമാനത്തിന്റെ വളര്‍ച്ചയും രേഖപ്പെടുത്തി.
ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് ഇന്ത്യയിലെ മുന്‍നിര ഫുഡ് ആന്‍ഡ് ബിവറേജസ് കമ്പനികളിലൊന്നാണ്.
കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍ ചായ, കാപ്പി, വെള്ളം, RTD, ഉപ്പ്, പയര്‍വര്‍ഗ്ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് ഉല്‍പ്പന്നങ്ങള്‍, ബ്രേക്ക്ഫാസ്റ്റ് സെറിള്‍സ്, ലഘുഭക്ഷണങ്ങള്‍, മിനി മീല്‍സ് എന്നിവ ഉള്‍പ്പെടുന്നു.
ലോകത്തിലെ രണ്ടാമത്തെ വലിയ ബ്രാന്‍ഡഡ് ടീ കമ്പനിയാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്.
ടാറ്റ ടീ, ടെറ്റ്‌ലി, എയ്റ്റ് ഒ ക്ലോക്ക് കോഫി, ടാറ്റ കോഫി ഗ്രാന്‍ഡ്, ഹിമാലയന്‍ നാച്വറല്‍ മിനറല്‍ വാട്ടര്‍, ടാറ്റ കോപ്പര്‍ പ്ലസ്, ടാറ്റ ഗ്ലൂക്കോ പ്ലസ് എന്നിവയാണ് കമ്പനിയുടെ പ്രധാന ബിവറേജ് ബ്രാന്‍ഡുകള്‍.
2023 ജുലൈ 27ന് ബിഎസ്ഇയില്‍ ടാറ്റ ഗ്രൂപ്പ് ഓഹരി 2.73 ശതമാനം ഇടിഞ്ഞ് 850.25 രൂപയിലാണ് ക്ലോസ് ചെയ്തത്.
ടാറ്റ കണ്‍സ്യൂമേഴ്‌സ് പ്രൊഡക്റ്റ്‌സിന്റെ മാനേജ്‌മെന്റ് ഭാവിയില്‍ ശുഭാപ്തിവിശ്വാസമാണു പുലര്‍ത്തുന്നത്. കമ്പനിയുടെ പ്രധാനപ്പെട്ട ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് പ്രതീക്ഷയേകുന്നുണ്ടെങ്കിലും പ്രവചനാതീതമായ മണ്‍സൂണും മറ്റ് അനിശ്ചിതത്വങ്ങളും കമ്പനിയെ ജാഗ്രത പാലിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
അന്താരാഷ്ട്ര തലത്തില്‍ നോക്കുകയാണെങ്കില്‍, ആഗോള പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് പ്രധാന വിപണികളിലെ ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് കമ്പനി സൂക്ഷമമായി നിരീക്ഷിക്കുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
