image

30 Nov 2022 2:12 AM GMT

Stock Market Updates

പ്രതീക്ഷ കൈവിടാതെ ഏഴാം ദിവസം; ഓഹരി അധിഷ്ഠിത വാങ്ങൽ തുടരാമെന്ന് വിദഗ്ധർ

Mohan Kakanadan

bse
X

Summary

  • യു‌ബി‌എസ് സെക്യൂരിറ്റീസ്: ഉയർന്നുവരുന്ന മറ്റ് വിപണികളേക്കാൾ 86 ശതമാനം പ്രീമിയം ഉണ്ടായിട്ടും ശക്തമായി വ്യാപാരം നടത്തുന്ന മൂന്ന് വിപണികളിൽ ഒന്നാണ് ഇന്ത്യ,
  • സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി താഴ്ചയിലാണ് ഇന്നും തുടക്കം; രാവിലെ 7.30-നു -17.00 പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം നടക്കുന്നത്. ടോക്കിയോ നിക്കെ (-170.70), ജക്കാർത്ത കോമ്പസിറ്റ് (-0.08), ഹാങ്‌സെങ് (-63.12), ഷാങ്ഹായ് (-0.21) എന്നിവ ചുവപ്പിൽ തുടരുമ്പോൾ സൗത്ത് കൊറിയൻ കോസ്‌പി (14.52), തായ്‌വാൻ (7.73) എന്നിവ പച്ചയിലാണ്.
  • ഇന്നലെ (നവംബർ 29) വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,241.57 കോടി രൂപയുടെ ഓഹരികൾ അധികം വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ -744.42 കോടി രൂപയുടെ ഓഹരികൾ അധികം വിറ്റു.


കൊച്ചി: വിപണി ഉയരങ്ങൾ കീഴടക്കുകയാണ്. തുടർച്ചയായ ആറാം സെഷനിലാണ് ഈ നേട്ടം പ്രകടമാവുന്നത്. ഏഷ്യൻ വിപണികളിലെ ശക്തമായ മുന്നേറ്റവും, വിദേശ നിക്ഷേപത്തിന്റെ വർധനയുമാണ് വിപണിയ്ക്ക് കരുത്തേകുന്നത്. ഓഹരി അധിഷ്ഠിതമായി വാങ്ങുക എന്ന ഉപദേശം തന്നെ വിദഗ്ധന്മാർ തുടരുന്നു. യു‌ബി‌എസ് സെക്യൂരിറ്റീസ് പറയുന്നത് ഉയർന്നുവരുന്ന മറ്റ് വിപണികളേക്കാൾ 86 ശതമാനം പ്രീമിയം ഉണ്ടായിട്ടും ശക്തമായി വ്യാപാരം നടത്തുന്ന മൂന്ന് വിപണികളിൽ ഒന്നാണ് ഇന്ത്യ, (മറ്റ് രണ്ടെണ്ണം തായ്‌ലൻഡും യുഎഇയും) എന്നാണ്.

രണ്ടാം പാദത്തിലെ ജിഡിപി ഡാറ്റ ഇന്ന് പ്രഖ്യാപിക്കും, അതേസമയം നിർമ്മാണ മേഖലയിലെ പർച്ചേസിംഗ് മാനേജർമാരുടെ സൂചിക (പിഎംഐ) നാളെയും. ഇ-കൊമേഴ്‌സ്, ലോജിസ്റ്റിക്‌സ്, റീട്ടെയിൽ, ബിഎഫ്‌എസ്‌ഐ മേഖലകളിൽ ഈ വർഷം ഉത്സവ സീസണിൽ (ഓഗസ്റ്റ്-ഒക്‌ടോബർ) 73 ശതമാനം വളർച്ച കൈവരിച്ചതായി ബിസിനസ് സേവന ദാതാക്കളായ ക്വെസ് കോർപ്പറേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നലെ സെൻസെക്സ് 177.04 പോയിന്റ് വർധിച്ച് 62,681.84 ൽ വ്യപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 55.30 പോയിന്റ് നേട്ടത്തിൽ 18,618.05 ലാണ് ക്ലോസ് ചെയ്തത്. സൂചികകൾ എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആട്ടോ, പൊതുമേഖലാ ബാങ്ക്, റീയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ് എന്നീ മേഖലാ സൂചികകൾ മാത്രം നേരിയ നഷ്ടത്തിൽ ആയപ്പോൾ മറ്റെല്ലാ മേഖലകളും പൊതുവെ ഉയരത്തിലാണ് അവസാനിച്ചത്. എഫ് എം സി ജി 1.87 ശതമാനം നേട്ടം കണ്ടു.

എൻഎസ്ഇയിൽ ലഭ്യമായ താൽക്കാലിക കണക്കുകൾ പ്രകാരം ഇന്നലെ (നവംബർ 29) വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,241.57 കോടി രൂപയുടെ ഓഹരികൾ അധികം വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ -744.42 കോടി രൂപയുടെ ഓഹരികൾ അധികം വിറ്റു.

സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി താഴ്ചയിലാണ് ഇന്നും തുടക്കം; രാവിലെ 7.30-നു -17.00 പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം നടക്കുന്നത്.

വിദഗ്ധാഭിപ്രായം

എസ് രംഗനാഥൻ, എൽകെപി സെക്യൂരിറ്റീസ് റിസർച്ച് മേധാവി: "2021 ഡിസംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ക്രൂഡോയിൽ വില ഇടിഞ്ഞതിനാൽ, ബിഎസ്ഇ സെൻസെക്സ് ഇന്നലെ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ ലാഭം നേടുന്നതിന് മുമ്പ് ഏകദേശം 62,900 ൽ എത്തി. മികച്ച പിന്തുണയുടെ പശ്ചാത്തലത്തിൽ ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂലധനം 287 ട്രില്യൺ എന്ന പുതിയ റെക്കോർഡ് ഉയരത്തിലെത്തി. നിരവധി ഓഹരികൾ പുതിയ ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത് പ്രചോദനാത്മകമായി.

ലോക വിപണി

ഇന്ന് രാവിലെ ഏഷ്യൻ വിപണികൾ പൊതുവെ താഴ്ചയിലാണ് തുടക്കം. ടോക്കിയോ നിക്കെ (-170.70), ജക്കാർത്ത കോമ്പസിറ്റ് (-0.08), ഹാങ്‌സെങ് (-63.12), ഷാങ്ഹായ് (-0.21) എന്നിവ ചുവപ്പിൽ തുടരുമ്പോൾ സൗത്ത് കൊറിയൻ കോസ്‌പി (14.52), തായ്‌വാൻ (7.73) എന്നിവ പച്ചയിലാണ്.

ഇന്നലെ യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (-27.91)ഇടിഞ്ഞപ്പോൾ പാരീസ് യുറോനെക്സ്റ്റും (+3.77) ലണ്ടൻ ഫുട്‍സീയും (+37.98) പച്ചയിലായി.

അമേരിക്കന്‍ വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചത്; ഡൗ ജോൺസ്‌ ഇന്ടസ്ട്രിയൽ ആവറേജ് (+3.07) നേരിയ നേട്ടത്തിലായപ്പോൾ നസ്‌ഡേക് കോമ്പസിറ്റും (-65.72) എസ് ആൻഡ് പി 500 (-6.31) ഉം താഴ്ന്നാണ് അവസാനിച്ചത്.

ശ്രദ്ധിക്കേണ്ട ഓഹരികൾ

എംഎസ് പരം വാല്യൂ ഇൻവെസ്റ്റ്‌മെന്റ്സ് ധനലക്ഷ്മി ബാങ്കിന്റെ 15 ലക്ഷം ഇക്വിറ്റി ഷെയറുകൾ അല്ലെങ്കിൽ 0.6 ശതമാനം ഓഹരികൾ ഷെയറൊന്നിന് ശരാശരി 15.96 രൂപ നിരക്കിൽ സ്വന്തമാക്കി.

സംഘി ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ സിമന്റ് നിർമ്മാണ കമ്പനിയുടെ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ സബ്‌സ്‌ക്രൈബ് ചെയ്തുകൊണ്ട് 550 കോടി രൂപ നിക്ഷേപിച്ചതായി കൊട്ടക് മഹീന്ദ്ര ബാങ്ക് അറിയിച്ചു.

വിൻഡ് എനർജി സൊല്യൂഷൻ പ്രൊവൈഡറായ ഐനോക്സ് വിൻഡും അതിന്റെ വിഭാഗമായ ഐനോക്സ് ഗ്രീൻ എനർജി സർവീസസും 411 കോടി രൂപയുടെ കടം അടച്ചു തീർത്തതായി പറഞ്ഞു.

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും കാർഷിക വിഭാഗങ്ങൾക്കും സേവനം നൽകുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളമുള്ള അസറ്റ് ഹബുകളുടെ സാന്നിധ്യം ശക്തിപ്പെടുത്താൻ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് പദ്ധതിയിട്ടിട്ടുണ്ടെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ പോൾ തോമസ് പറഞ്ഞു.

തങ്ങളുടെ പങ്കാളിയായ വിയാട്രിസ് ഇൻ‌കോർപ്പറേറ്റിന്റെ ആഗോള ബയോസിമിലാർ ബിസിനസ്സ് ഏകദേശം 24,990 കോടി രൂപയ്ക്ക് ഏറ്റെടുത്തതായി ബയോകോൺ അറിയിച്ചു.

259 ഹെക്റ്റർ വരുന്ന ലോകത്തിലെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ മുംബയിലെ ധാരാവി പുനർവികസന പദ്ധതി 5,069 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പ് ലേലം വിളിച്ചു. 2,025 കോടി രൂപയാണ് ഡിഎൽഎഫ് വിളിച്ചത്.

ബിഎൻപി പാരിബാസ് ആർബിട്രേജ് ഐടി പ്രമുഖരായ വിപ്രോയുടെ 18 ലക്ഷത്തിലധികം ഓഹരികൾ ഒരു ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ 73 കോടി രൂപയ്ക്ക് (ശരാശരി 405 രൂപ നിരക്കിൽ) വിറ്റു.

യൂറോപ്പ് ആസ്ഥാനമായുള്ള സെനെക്‌സി ഗ്രൂപ്പിനെ ഏകദേശം 1,015 കോടി രൂപയ്ക്ക് സ്വന്തമാക്കാൻ ഗ്ലാൻഡ് ഫാർമ ഒരു പുട്ട് ഓപ്‌ഷൻ കരാറിൽ ഏർപ്പെട്ടു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,845 രൂപ (10 രൂപ).

യുഎസ് ഡോളർ = 81.72 രൂപ (-0.04 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 83.70 ഡോളർ (+0.81%)

ബിറ്റ് കോയിൻ = 14,48,148 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.15ശതമാനം താഴ്ന്നു 106.58 ആയി.

ഐപിഒ

എഞ്ചിനീറിങ് ആന്‍ഡ് സൊല്യൂഷന്‍ കമ്പനിയായ യുണിപാര്‍ട്ടസ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്പന ഇന്ന് ആരംഭിച്ച് ഡിസംബര്‍ 2 ന് അവസാനിക്കും. ഓഹരി ഒന്നിന് 548 -577 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഐപി ഒയിലൂടെ 836 കോടി രൂപ സമാഹരിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്.

അഹമ്മദാബാദ് ആസ്ഥാനമായുള്ള അഗ്രോകെമിക്കൽ കമ്പനിയായ ധർമജ് ക്രോപ്പ് ഗാർഡിന്റെ 251 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപന സബ്‌സ്‌ക്രിപ്‌ഷന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച 5.97 തവണ സബ്‌സ്‌ക്രൈബു ചെയ്‌തു. ഓഹരിയൊന്നിന് 216-237 രൂപ വില നിശ്ചയിച്ച ഐപിഒ ഇന്ന് അവസാനിക്കും.