image

31 Aug 2023 5:50 PM IST

Market

സൺഗർനർ എനർജി 200% പ്രീമിയത്തിൽ അരങ്ങേറ്റം

MyFin Desk

sungurner energy debuts at 200% premium
X

Summary

  • 262 രൂപയിൽ ക്ലോസ് ചെയ്തു
  • സി പി എസ് ഷെപ്പേഴ്സ് ഇഷ്യൂ അവസാനിച്ചു


എസ്എംഇ കമ്പനിയായ സൺഗാർണർ എനർജീസ്, എൻഎസ്ഇ എമെർജ് പ്ലാറ്റ്‌ഫോമിൽ 201 ശതമാനം പ്രീമിയത്തിൽ 250 രൂപയിൽ ലിസ്റ്റ് ചെയ്തു. രാവിലെ 11.30ന് 5 ശതമാനം ലോവർ സർക്യൂട്ടിൽ 237.50 രൂപയിലെത്തിയ ഓഹരി 4.8 ശതമാനം ഉയർന്നു 262 രൂപയിൽ ക്ലോസ് ചെയ്തു. ഇഷ്യു വില 83 രൂപയായിരുന്നു.

2025 അവസാനത്തോടെ ഇന്ത്യയിലെ എല്ലാ പ്രധാന ജില്ലകളിലുമായി 500 പുതിയ ഫ്രാഞ്ചയ്‌സികളുമായി കമ്പനി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഐപിഒ വഴി കമ്പനി 5.31 കോടി രൂപ സമാഹരിച്ചു. ഇഷ്യു 152.40 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്തു. റീട്ടെയിൽ നിക്ഷേപകരിൽ നിന്ന് 193 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്.

സി പി എസ് ഷെപ്പേഴ്സ് ഇഷ്യൂ അവസാനിച്ചു.

മൊത്തം 236.13 ഇരട്ടി അപേക്ഷകളാണ് ഷെപ്പേർസ് നിർമാതാക്കളായ സി പി എസ് ഷെപ്പേഴ്സ് ഇഷ്യൂവിനു ലഭിച്ചത്. ആറു ലക്ഷം ഓഹരികള്‍ക്കായി 13.7 കോടി ഓഹരിക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. റീറ്റെയ്ൽ നിക്ഷേപകാരുടെ ഭാഗത്തു നിന്ന് 85.52 മടങ്ങ് അപേക്ഷകൾ വന്നു. ഓഹരിയൊന്നിന് 185 രൂപ നിരക്കിൽ 6 ലക്ഷം ഓഹരികളുടെ ഇഷ്യൂവിൽ നിന്ന് 11.10 കോടി രൂപ കമ്പനി സമാഹരിച്ചു.

ഉത്തർപ്രദേശിലെ നിർമ്മാണ സൗകര്യവും രണ്ട് വെയർഹൗസുകളുമുള്ള (മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും) സി പി എസ് ഷെപ്പേഴ്സ് 2022 - 23 സാമ്പത്തിക വർഷത്തിൽ 2.46 കോടി രൂപ ലാഭം നേടി. വരുമാനം മുൻ വർഷത്തേക്കാള്‍ 38 ശതമാനം ഉയർന്ന് 36.96 കോടി രൂപയിലെത്തി.