23 May 2023 11:55 AM IST
Summary
- വെള്ളി വിലയിലും ഇടിവ്
- കഴിഞ്ഞാഴ്ച 3 ദിവസം തുടര്‍ച്ചയായി സ്വര്‍ണവില കുറഞ്ഞിരുന്നു
കയറ്റിറക്കങ്ങളിലൂടെയുള്ള യാത്ര സ്വര്‍ണവിലയില്‍ തുടരുകയാണ്. ഈ മാസം തുടക്കം മുതല്‍ മുന്നേറ്റവും ഇടിവും മാറിമാറിവന്ന സ്വര്‍ണ വിലയില്‍ ഇന്ന് പ്രകടമായത് ഇടിവ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,600 രൂപയാണ് സംസ്ഥാനത്തെ വില, ഇന്നലത്തെ വിലയില്‍ നിന്നും 29 രൂപയുടെ ഇടിവ്. ഇന്നലെ 1 രൂപയുടെ ഇടിവ് വിലയില്‍ രേഖപ്പെടുത്തിയിരുന്നു. പവന് 44,800 രൂപയാണ് വില, 232 രൂപയുടെ ഇടിവ്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് രൂപയാണ് വില, 31 രൂപയുടെ ഇടിവ്, 24 കാരറ്റ് സ്വര്‍ണം പവന്‍റെ വില 248 രൂപ ഇടിവോടെ 48,880 രൂപയിലെത്തി.
കഴിഞ്ഞാഴ്ച തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞിരുന്നു. മൊത്തം 95 രൂപയുടെ ഇടിവാണ് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് മൂന്ന് ദിവസങ്ങളിലായി ഉണ്ടായത്. തുടർന്ന് മേയ് 20 ന് 50 രൂപയുടെ വര്‍ധനയുണ്ടായി. തുടര്‍ന്ന് ഇന്നലെ വീണ്ടും ഇടിവിലേക്ക് നീങ്ങുകയായിരുന്നു.
ആഗോള തലത്തില്‍ ഡോളര്‍ ശക്തി പ്രാപിക്കുന്നത് സ്വര്‍ണത്തിലേക്കുള്ള നിക്ഷേപകരുടെ വരവിനെ ബാധിച്ചു. എന്നിരുന്നാലും അമേരിക്കയിലെ ബാങ്കിംഗ് പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ലാ എന്നതും പണപ്പെരുപ്പ ആശങ്കകള്‍ ഇപ്പോഴും മുന്നിലുണ്ട് എന്നതും സ്വര്‍ണവിലയെ ഹ്രസ്വ കാലയളവില്‍ ഈ നില തുടരുന്നതിലേക്ക് നയിക്കും. ഏപ്രിലിലും മേയ് തുടക്കത്തിലും സ്വര്‍ണവിലയില്‍ വര്‍ധനയാണ് പ്രകടമായതെങ്കില്‍ ഫെഡ് റിസര്‍വ് ധനനയ അവലോകന യോഗത്തിനും തുടര്‍ന്നുള്ള പ്രഖ്യാപനത്തിനും ശേഷം വിലയില്‍ ചാഞ്ചാട്ടം പ്രകടമാകുകയായിരുന്നു.
ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം 1 പൈസയുടെ വര്‍ധന പ്രകടമാക്കിയിട്ടുണ്ട്. 1 ഡോളറിന് 82.81 രൂപ എന്ന നിരക്കിലാണ് വിനിമയം.
വെള്ളി വിലയിലും സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് ഈ മാസം മിക്ക ദിവസങ്ങളിലും പ്രകടമായിട്ടുള്ളത്. ഗ്രാമിന് 78 രൂപയാണ് ഇന്നത്തെ വില, ഇന്നലത്തെ വിലയില്‍ നിന്ന് 60 പൈസയുടെ ഇടിവ്. 8 ഗ്രാം വെള്ളിക്ക് 624 രൂപയാണ്, 4.80 രൂപയുടെ ഇടിവ്.
പഠിക്കാം & സമ്പാദിക്കാം
Home
