image

25 May 2023 9:16 AM GMT

Market

സ്വര്‍ണ വില പിന്നെയും ഇടിഞ്ഞു

MyFin Desk

gold price updation 25 05
X

രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്നലെ വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയ സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും ഇടിവ് പ്രകടമായി. ഈ മാസം തുടക്കം മുതല്‍ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മുന്നേറ്റവും ഇടിവും മാറിമാറിവരികയാണ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,580 രൂപയാണ് സംസ്ഥാനത്തെ വില, ഇന്നലത്തെ വിലയില്‍ നിന്നും 45 രൂപയുടെ വര്‍ധന. പവന് 44,640 രൂപയാണ് ഇന്നത്തെ വില, 360 രൂപയുടെ ഇടിവ്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,087 രൂപയാണ് വില, 49 രൂപയുടെ ഇടിവ്, 24 കാരറ്റ് സ്വര്‍ണം പവന്‍റെ വില 392 രൂപയുടെ ഇടിവോടെ 48,696 രൂപയിലെത്തി.

കഴിഞ്ഞാഴ്ച തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞിരുന്നു. അമേരിക്കയിലെ ബാങ്കിംഗ് പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ലാ എന്നതും പണപ്പെരുപ്പ ആശങ്കകള്‍ ഇപ്പോഴും മുന്നിലുണ്ട് എന്നതും സ്വര്‍ണവിലയെ ഹ്രസ്വ കാലയളവില്‍ ഈ നില തുടരുന്നതിലേക്ക് നയിക്കും. ഏപ്രിലിലും മേയ് തുടക്കത്തിലും സ്വര്‍ണവിലയില്‍ വലിയ വര്‍ധനയാണ് പ്രകടമായതെങ്കില്‍ ഫെഡ് റിസര്‍വ് ധനനയ അവലോകന യോഗത്തിനും തുടര്‍ന്നുള്ള പ്രഖ്യാപനത്തിനും ശേഷം വിലയില്‍ ചാഞ്ചാട്ടം പ്രകടമാകകയായിരുന്നു.

ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം ഇടിഞ്ഞു . 1 ഡോളറിന് 82.75 രൂപ എന്ന നിരക്കിലാണ് വിനിമയം.

വെള്ളി വിലയിലും സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് ഈ മാസം മിക്ക ദിവസങ്ങളിലും പ്രകടമായിട്ടുള്ളത്. ഇന്ന് വെള്ളി വിലയിലും ഇടിവാണ് ഉണ്ടായത്. ഗ്രാമിന് 76.50 രൂപയാണ് ഇന്നത്തെ വില, ഇന്നലത്തെ വിലയില്‍ നിന്ന് 1 രൂപയുടെ ഇടിവ്. 8 ഗ്രാം വെള്ളിക്ക് 612 രൂപയാണ്, 8 രൂപയുടെ ഇടിവ്.