image

14 May 2023 6:06 AM GMT

Market

ടോപ് 10ലെ 8 കമ്പനികള്‍ എം ക്യാപില്‍ കൂട്ടിച്ചേര്‍ത്തത് 1 .26 ട്രില്യണ്‍ രൂപ

MyFin Desk

8 companies in top 10 added mcap of rs 1.26 trillion
X

Summary

  • ആര്‍ഐഎല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു
  • ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് റിലയന്‍സും എച്ച്‍യുഎലും


വിപണി മൂലധനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന 10 സ്ഥാപനങ്ങളിൽ എട്ട് കമ്പനികളും ചേർന്ന് കഴിഞ്ഞയാഴ്ച വിപണി മൂല്യത്തിൽ കൂട്ടിച്ചേര്‍ത്തത് 1,26,579.48 കോടി രൂപ. റിലയൻസ് ഇൻഡസ്ട്രീസും ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡും ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 973.61 പോയിന്റ് അഥവാ 1.59 ശതമാനമാണ് ഉയർന്നത്.

റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 28,956.79 കോടി രൂപ ഉയർന്ന് 16,80,644.12 കോടി രൂപയായി. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ മൂല്യം 28,759 കോടി രൂപ ഉയർന്ന് 6,16,391.77 കോടി രൂപയായി. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ എംക്യാപ് 23,590.05 കോടി രൂപ ഉയർന്ന് 9,31,095.12 കോടി രൂപയായും ടിസിഎസിന്റേത് 15,697.33 കോടി രൂപ ഉയര്‍ന്ന് 11,97,881.94 കോടി രൂപയായും മാറി.

എച്ച്‌ഡിഎഫ്‌സിയുടെ മൂല്യം 13,893.03 കോടി രൂപ ഉയർന്ന് 5,09,434.44 കോടി രൂപയിലെത്തിയപ്പോള്‍ ഐസിഐസിഐ ബാങ്കിന്‍റെ എംക്യാപ് 11,946.89 കോടി രൂപ കൂട്ടിച്ചേർത്ത് 6,59,479.70 കോടി രൂപയായി. ഭാരതി എയർടെല്ലിന്റെ മൂല്യം 2,174.58 കോടി രൂപ ഉയർന്ന് 4,41,327.80 കോടി രൂപയായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 1,561.81 കോടി രൂപ ഉയർന്ന് 5,15,931.82 കോടി രൂപയായും മാറി.

എന്നിരുന്നാലും, ഐടിസിയുടെ എംക്യാപ് 10,439.53 കോടി രൂപ ഇടിഞ്ഞ് 5,22,536.01 കോടി രൂപയായും ഇൻഫോസിസിന്റേത് 5,600.92 കോടി രൂപ കുറഞ്ഞ് 5,16,757.92 കോടി രൂപയിലുമെത്തി.

ടോപ് 10 സ്ഥാപനങ്ങളുടെ റാങ്കിംഗിൽ, റിലയൻസ് ഇൻഡസ്ട്രീസ് ഒന്നാം സ്ഥാനത്ത് തുടർന്നു. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ എന്നിവയാണ് തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളില്‍.