image

23 Aug 2023 2:36 PM IST

Stock Market Updates

ടി വി എസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ്; ലിസ്റ്റിംഗ് 5 ശതമാനം പ്രീമിയത്തോടെ

MyFin Desk

tvs supply chain solutions
X

Summary

  • ഓഹരി വിലയായ 197 രൂപക്കെതിരെ 207 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്.
  • ഈ മാസം ലിസ്റ്റ് ചെയ്യുന്ന നാലാമത്തെ കമ്പനി.


ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ് ഓഹരി പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. ഇഷ്യു വിലയായ 197 രൂപയേക്കാൾ 5 ശതമാനത്തോളം ഉയർന്ന് ബിഎസ്ഇയിൽ 206.30 രൂപയിലും എൻഎസ്ഇയിൽ 207.05 രൂപയിലുമാണ് ഓഹരി ലിസ്റ്റ് ചെയ്തത്. ഇപ്പോള് ( ഉച്ചയ്ക് ഒരു മണിക്ക്) 201 രൂപയിലാണ് കൈമാറ്റം നടക്കുന്നത്. കമ്പനിയുടെ 880 കോടി രൂപയുടെ ഇഷ്യുവിന് 2.78 ഇരട്ടി അപേക്ഷകൾ ലഭിച്ചിരുന്നു.

ഈ മാസം ലിസ്റ്റ് ചെയുന്ന നാലാമത്തെ കമ്പനിയാണ് ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ്, യഥാർത്ഥ ഹോസ്പിറ്റൽസ്, എസ്.ബി.എഫ്.സി ഫിനാൻസ്, കോൺകോർഡ് ബയോ ടെക് എന്നിവയാണ് ലിസ്റ്റ് ചെയ്ത മറ്റു കമ്പനികൾ. ഇവയെല്ലാം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്.

യഥാർത്ഥ ഹോസ്പിറ്റൽസ് രണ്ടു ശതമാനം പ്രീമിയത്തോടെ (300) 306 രൂപയിലും എസ്.ബി.എഫ്.സി ഫിനാൻസ് 43.85 ശതമാനം പ്രീമിയത്തോടെ (90.35) 82 രൂപയിലുമായിരുന്നു ലിസ്റ്റ് ചെയ്തത്. ഇവ ഓഗസ്റ്റ് 22 -ന് യഥാക്രമം 348.45 രൂപയിലും 90.35 രൂപയിലുമാണ് ക്ലോസ് ചെയ്തിട്ടുള്ളത്.

കോൺകോർഡ് ബയോ ടെക് 21.5 ശതമാനം പ്രീമിയത്തില്‍ ( ഇഷ്യു വില 741 രൂപ) 900.05 രൂപയില്‍ വ്യാപാരം തുടങ്ങിയ ഓഹരിയുടെ ഇപ്പോഴത്തെ വില 993.80 രൂപയാണ്.

എന്‍ എസ് ഇ എമർജിലും ബിഎസ് ഇയിലും ഓരോ എസ് എം ഇ കമ്പനി വീതം ഈ മാസം ലിസ്റ്റ് ചെയ്തിട്ടുണ്ട്.